entertainment

ഒരു ആ​ഗ്രഹം തോന്നിയാൽ പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് അച്ഛൻപറയുമായിരുന്നു, ആ ഉപദേശമാണ് മുന്നോട്ടുനയിക്കുന്നത്- ദിലീപ്

മലയാളികളുടെ ജനപ്രിയനായകനാണ് ദിലീപ്. ഒട്ടനവധി ച്ത്രങ്ങളിലൂ‍ടെ പ്രേക്ഷകരുടെ മനസ്സിൽ കുടിയേറിപ്പാർത്ത താരത്തിന് ജീവിതത്തിൽ അടുത്തിടെ വലിയ തകർച്ചകൾ നേരിട്ടിരുന്നു. എന്നാലും സിനിമ ജീവിതത്തിൽ വെച്ചടി കയറ്റമാണ്.. മാനത്തെ കൊട്ടാരം മുതൽ നിരവധി ചിത്രങ്ങളിൽ നായകനായി. കുഞ്ഞിക്കൂനൻ, ചാ‌ന്ത്‌പൊട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയെറെ പ്രശംസ പിടിച്ചു പറ്റി. ഇപ്പോളിതാ പരീക്ഷക്ക് തോറ്റപ്പോൾ അച്ഛൻ നൽകിയ ഉപദേശത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

ജീവിതത്തിൽ ഒരു ആഗ്രഹം തോന്നിയാൽ ഒരിക്കലും അത് പാതിവഴിയിൽ ഉപേക്ഷിക്കരുതെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഏഴാം ക്ലാസിൽ തോറ്റ കാര്യം താരം വെളിപ്പെടുത്തിയത്. . ഈ വിവരം അറിയുമ്പോൾ എന്നെ അച്ഛൻ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അന്ന് അച്ഛൻ എന്നെ വിളിച്ച് തലയിൽ തലോടിയിട്ട് പറഞ്ഞു… വിഷമിക്കേണ്ട, പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണ്. പിന്നീട് ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതിൽ നിന്ന് ഞാൻ പറയുന്നത് ഇത്രമാത്രമാണ്.

എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും ആഗ്രഹത്തിൽ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമർശനങ്ങളും വളമായി എടുക്കുക. നമ്മൾ ലക്ഷ്യസ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും.. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നത്. ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റി. പ്രശ്നങ്ങളും തടസങ്ങളുമൊക്കെയുണ്ടാകും ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് പറയുന്നുണ്ട്.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

3 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

4 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

4 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

5 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

5 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

6 hours ago