trending

കേന്ദ്രത്തിൻ്റെ രണ്ട് കത്തുകളിൽ ഒന്നുമാത്രം പുറത്തുവിട്ടത് നിലവാരമില്ലാത്ത പി.ആർ പ്രചരണം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരള സർക്കാരിൻ്റെ രണ്ട് കത്തുകൾക്ക് കേന്ദ്രം നൽകിയ രണ്ട് മറുപടികളിൽ ഒന്നുമാത്രം പുറത്തുവിട്ട സംസ്ഥാന സർക്കാരിൻ്റെ നടപടി നിലവാരമില്ലാത്ത പി.ആർ പ്രവർത്തനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളുടെ മടങ്ങിവരവിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തണം എന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ ആവശ്യം. എന്നാൽ ഇത് നടപ്പില്ലെന്നും എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ മാനദണ്ഡമാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി.

ഫേസ്മാസ്ക്കും ഗ്ലൗസും ധരിക്കണം എന്ന രണ്ടാമത്തെ കത്താണ് കേന്ദ്രം അംഗീകരിച്ചത്. പ്രവാസികളെല്ലാം മാസ്ക്കും ഗ്ലൗസും ധരിച്ചാണ് വരുന്നതെന്നിരിക്കെ ഇതിനൊക്കെ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് വങ്കത്തരവും അൽപ്പത്തരവുമാണ്. മാന്യതയുണ്ടെങ്കിൽ കേന്ദ്രം അയച്ച രണ്ട് കത്തും സംസ്ഥാനം പുറത്തുവിടട്ടെ. കൊവിഡ് പോസിറ്റീവായവരെ ഒരു വിമാനത്തിൽ കൊണ്ടുവരണമെന്ന പോലുള്ള ഭൂലോകമണ്ടത്തരം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിൻ്റേത്.

ബാലിശമായ ആശയങ്ങൾ മുന്നോട്ട് വെക്കുന്ന മുഖ്യമന്ത്രി തലയ്ക്കുള്ളിൽ ആൾതാമസമുള്ളവരെ ഉപദേശികളാക്കുന്നതാണ് നല്ലത്. മറ്റു സംസ്ഥാന മുഖ്യമന്ത്രിമാരാരും പിണറായി വിജയനെ പോലെ അർദ്ധരാത്രിയിൽ കുടചൂടുന്നില്ല. ഇതിൻ്റെ ജാള്യത മറയ്ക്കാനാണ് സംസ്ഥാന മന്ത്രിമാരും സി.പി.എം നേതാക്കളും വി.മുരളീധരനെതിരെ ആക്രോശിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Karma News Network

Recent Posts

പോക്സോ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ, പത്രം ഇടാനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ചു

കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…

4 hours ago

ചൂട് കൂടുന്നു, സംസ്ഥാത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്‌ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…

4 hours ago

ചെന്തിട്ട ദേവീക്ഷേത്രത്തിൽ വൻ തീപിടിത്തം, വൻ നാശനഷ്ടം

തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…

5 hours ago

ചെങ്കടലിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണം, രക്ഷാദൗത്യവുമായി INS കൊച്ചി

ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…

5 hours ago

ധർമ്മം ഞാൻ നടപ്പാക്കും നിങ്ങൾ പിണങ്ങിയാലും, ഭരിക്കുന്നവർ സത്യസന്ധർ എന്ന് ജനത്തിനു ബോധ്യപെടണം-ഗവർണ്ണർ ഡോ ആനന്ദബോസ്

തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…

6 hours ago

പവി കെയർടേക്കർ സിനിമ കളക്ഷൻ 2കോടി, ആദ്യ ദിനം 95ലക്ഷം, നടൻ ദിലീപ് നായകനായ പവി കെയർടേക്കർ കളക്ഷൻ റിപോർട്ട്

പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…

6 hours ago