entertainment

പ്രസവിച്ച് കഴിഞ്ഞയുടന്‍ അവര്‍ കുഞ്ഞുങ്ങളുടെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാന്‍ കണ്ടത്, പ്രസവ സമയത്തെ കുറിച്ച് ഡിംപിള്‍

ഒടുവില്‍ ആശങ്കയുടെയും കാത്തിരിപ്പിന്റെയും മണിക്കൂറുകള്‍ക്ക് ഒടുനില്‍ ഇരട്ട കുട്ടികളുടെ അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ മിനിസ്‌ക്രീന്‍ താരം ഡിംപിള്‍ റോസ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രസവ സമയത്തും ശേഷവും താന്‍ അനുഭവിച്ച സങ്കര്‍ഷങ്ങളെ കുറിച്ച് ഡിംപിള്‍ പറഞ്ഞത്. പ്രസവിച്ച ശേഷം കുറേ സമയത്തേക്ക് കുഞ്ഞുങ്ങളുടെ മുഖം പോലും താന്‍ കണ്ടില്ല. അവരെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് കണ്ടതെന്ന് ഡിംപിള്‍ പറയുന്നു.

ഡിംപിളിന്റെ വാക്കുകള്‍ ഇങ്ങനെ: പ്രസവിച്ച് കുറേ നേരത്തേക്ക് ഞാനെന്റെ കുഞ്ഞുങ്ങളുടെ മുഖംപോലും കണ്ടിട്ടില്ലായിരുന്നു. കുഞ്ഞുങ്ങളെ പൊതിഞ്ഞെടുത്ത് ഓടുന്നതാണ് ഞാന്‍ കണ്ടത്. ലേബര്‍ റൂമില്‍ നിന്നും ഞാനൊരാള്‍ മടങ്ങി വരുമോ അതോ കുഞ്ഞുങ്ങള്‍ മടങ്ങി വരുമോ എന്നു പോലും പറയാന്‍ കഴിയാത്ത അവസ്ഥ. ഏറെ വേദന സഹിച്ചാണ് ആ നിമിഷങ്ങള്‍ കടന്നു പോയത്. പ്രസവകാലത്ത് വളരെ എക്സൈറ്റഡ് ആയിരുന്നു ഞാന്‍.

വല്ലാതെ കെയര്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇരട്ടക്കുട്ടികള്‍ ആയതു കൊണ്ടു തന്നെ സ്റ്റിച്ചു ഇട്ടു കഴിഞ്ഞാല്‍ വലിയ ടെന്‍ഷന്റെ ആവശ്യം ഇല്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. സമയം പോയി കൊണ്ടിരിക്കും തോറും എല്ലാത്തിനോടും പേടി ആയിരുന്നു. അഞ്ചര മാസത്തില്‍ ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. നാത്തൂന്‍ ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാന്‍ നോക്കി എങ്കിലും ഒന്നും കഴിക്കാന്‍ ആയില്ല. പക്ഷേ മമ്മിക്ക് കാര്യം മനസിലായി. അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലില്‍ പോയി ഒരു ഇന്‍ജക്ഷന്‍ എടുത്തു വരാന്‍ ഡോക്ടര്‍ പറയുകയും ചെയ്തു. ഭര്‍ത്താവ് കാറില്‍ ഇരിക്കുകയായിരുന്നു ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്കാണ് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാന്‍ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാള്‍ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്നുകില്‍ പ്രസിവിക്കാം അല്ലെങ്കില്‍ മെംബ്രേയ്ന്‍ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗണ്‍സിലിംഗിന് ശേഷം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. കിടന്ന കിടപ്പില്‍ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയില്‍ ആയിരുന്നു. ഒരു കുഞ്ഞിനെയാണ് ഞാന്‍ ആഗ്രഹിച്ചത്. ദൈവം രണ്ട് കുഞ്ഞുങ്ങളെ തന്നെ. വളരെയധികം സന്തോഷവതിയാണ് ഞാന്‍.

Karma News Network

Recent Posts

സർക്കാരിന് തിരിച്ചടി, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസിൽ അനുമതി വൈകും. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ്…

2 mins ago

ബസുകൾ കൂട്ടിയിടിച്ച് അപകടം, തൃശൂരിൽ 15 പേർക്ക് പരിക്ക്

തൃശൂർ : കേച്ചേരിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം. കെഎസ്ആർടിസി ബസിന് പിന്നിലായി സ്വകാര്യ ബസിടിക്കുകയായിരുന്നു. അപടത്തിൽ 15 പേർക്ക് പരിക്കേറ്റു.…

17 mins ago

മമ്മൂട്ടി, വിശാഖം നക്ഷത്രം, ശത്രു സംഹാര പുഷ്പാഞ്ജലി നടത്തി ആരാധകൻ

പുഴു സംവിധായിക രത്തീനയുടെ മുൻ ഭർത്താവ് മമ്മൂട്ടിക്കെതിരെ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വൻ ചർച്ചയായിരുന്നു. ഇതിനിടെയാണ് വൈശാഖ് സംവിധാനം ചെയ്യുന്ന…

30 mins ago

ട്രൂ സ്റ്റോറി ഓഫ് കേരള സ്നേക്ക് ബൈറ്റ് മർഡർ , ഉത്രയുടെ കൊലപാതകം പുസ്തകമാക്കി മുൻ ഉത്തരാഖണ്ഡ് ഡിജിപി

തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് പുസ്തകമായി വായനക്കാരുടെ മുന്നിലേക്ക്. ”ഫാംഗ്‌സ് ഓഫ് ഡെത്ത്” എ ട്രൂ സ്റ്റോറി…

38 mins ago

ജലനിരപ്പ് ഉയര്‍ന്നു, മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു,ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയെത്തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന…

41 mins ago

എഐ ക്യാമറ നിലച്ചെന്ന ധാരണയിൽ ജനം, നിയമലംഘനങ്ങൾ കൂടി

കണ്ണൂർ : സംസ്ഥാനത്ത് കൊട്ടിയാഘോഷിച്ചു കൊണ്ടുവന്ന എഐ ക്യാമറ ആദ്യമൊക്കെ വൻ വിജയമായിരുന്നു. എന്നാൽ ഇന്ന് അതിന്റെ സ്ഥിതി എന്താണ്…

58 mins ago