kerala

സർക്കാരിന് തിരിച്ചടി, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസ് ഗവര്‍ണര്‍ മടക്കിയതോടെയാണ് സർക്കാർ വെട്ടിലായി.
ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം വീണ്ടും ഗവർണ്ണർക്ക് അയക്കണം.

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതി വേണമെന്നാവശ്യപ്പെട്ടാണ് ഗവർണർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. ഇതാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചത്.

ഓർഡിനൻസിന് പകരം ബിൽ കൊണ്ട് വരാനും സർക്കാർ നീക്കം നടത്തുന്നുണ്ട്. ഓർഡിനൻസിൽ തീരുമാനം വൈകുന്നതിനാൽ നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കം പ്രതിസന്ധിയിലാണ്.

2011 ലെ സെൻസസ് അനുസരിച്ചുള്ള വിഭജനം വഴി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു വാർഡുകൾ വീതം കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടം നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ കമ്മീഷന്റെ അനുമതി വാങ്ങിയിരുന്നില്ല. ഭരണപരമായ സ്വാഭാവിക നടപടിയായതിനാൽ കമ്മീഷൻ അനുമതി വേണ്ടെന്നായിരുന്നു സർക്കാർ നിലപാട്. പക്ഷെ അനുമതി ഇല്ലാത്തതിൽ ഉടക്കി രാജ്ഭവൻ ഫയൽ മടക്കി.

Karma News Network

Recent Posts

പോലീസുകാരന്റെ നേതൃത്വത്തിൽ വ്യാജരേഖ ചമച്ച് പാസ്‌പോര്‍ട്ട്, വൻ തട്ടിപ്പ് തലസ്ഥാനത്ത്

തിരുവനന്തപുരം : തുമ്പയില്‍ പോലീസുകാരന്റെ നേതൃത്വത്തിൽ രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്ന വലിയ പാസ്പോര്‍ട്ട് തട്ടിപ്പ്. തുമ്പ സ്റ്റേഷനിലെ സസ്പന്‍ഷനിലായ സി.പി.ഒ.…

31 mins ago

വന്ദേഭാരതിൽ ഒരുമിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ. ശൈലജയും

വന്ദേഭാരത് ട്രെയിനിൽ ഒരുമിച്ച് യാത്ര ചെയ്ത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എൽ.എയും. സംവിധായകൻ മേജർ രവിയാണ്…

36 mins ago

പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ല, ജനങ്ങളെ കേൾക്കാൻ പാർട്ടി തയ്യാറാകണം, തോമസ് ഐസക്‌

ലോക് സഭ തെരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട് തോൽവിയിൽ രൂക്ഷ വിമർശനവുമായി ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേൾക്കാൻ പാർട്ടി…

1 hour ago

ഒരു കോടിയുടെ ഭാഗ്യം തിരികെ, തട്ടിയെടുത്ത ടിക്കറ്റ് തിരിച്ചുകിട്ടി, സുകുമാരിയമ്മ ‘കോടിപതി’ യായി

വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ തട്ടിയെടുത്ത സംഭവത്തിൽ…

1 hour ago

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

2 hours ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

2 hours ago