editornote

‘പുഴ മുതൽ പുഴ’; സെൻസർ ബോർഡിനെതിരെ സംവിധായകൻ കോടതിയിലേക്ക് – Ramasimhan Aboobakker

തിരുവനന്തപുരം. മലബാർ ഹിന്ദു വംശഹത്യ പ്രമേയമാക്കി രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നിരന്തരം നിഷേധിച്ച് സെൻസർ ബോർഡ്. ഈ സാഹചര്യത്തിൽ സെൻസർ ബോർഡിന്റെ നിലപാടിനെതിരെ കോടതിയിൽ പോകാൻ തീരുമാനിച്ചിരിക്കുകയാണ് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഇക്കാര്യം ഫെയ്സ്ബുക്കിലൂടെയാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്.

പുഴ മുതൽ പുഴ വരെ എന്ന നമ്മുടെ സിനിമയ്‌ക്ക് എതിരെ സെൻസർ ബോർഡ് സ്വീകരിച്ച നടപടിക്കെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. അഡ്വ. റെജി ജോർജ്, അഡ്വ. ബിനോയ് ഡേവിഡ് എന്നിവർ നമുക്ക് വേണ്ടി ഹാജരായി. എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് രണ്ടാഴ്ചയ്‌ക്കകം വീണ്ടും പരിഗണിക്കും എന്ന് രാമസിംഹൻ അറിയിച്ചു.

സിനിമയുടെ പ്രഖ്യാപനം മുതൽ ഇടതുബുദ്ധി ജീവികളും മതമൗലികവാദികളും സിനിമയ്‌ക്കെതിരെ രം​ഗത്തു വന്നിരുന്നു. സ്വാതന്ത്ര്യ സമരമെന്ന് കൊട്ടിയാഘോഷിക്കുന്ന മലബാറിലെ ഹിന്ദു വംശഹത്യതയുടെ യഥാർത്ഥ മുഖം ചിത്രം തുറന്നുകാട്ടും എന്നതാണ് എതിർപ്പുകളുടെ പ്രധാന കാരണം. മാസങ്ങളോളമായി ചിത്രം റിലീസ് ചെയ്യുന്നത് സെൻസർ ബോർഡു തടഞ്ഞു വെയ്‌ക്കുകയാണ്. തലൈവാസൽ വിജയ്, ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിലാണ് തലൈവാസൽ വിജയ് എത്തുന്നത്.

 

Karma News Network

Recent Posts

മമ്മൂട്ടിക്ക എയറിൽ ! തീവ്ര സുഡാപ്പികൾക്ക് കൈ കൊടുത്തപ്പോൾ മെഗാസ്റ്റാറിന് കൈ പൊള്ളി !

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടി അഭിനയിച്ച പുഴു എന്ന ചിത്രം വിവാദത്തിലേക്ക്. സംഭവം എന്താണെന്നു വെച്ചാൽ മമ്മൂട്ടിയുടെ ഉള്ളിലും അല്പം സുഡാപ്പിസം…

1 min ago

എയർ ഇന്ത്യാ സമരത്തിനിടെ പൊലിഞ്ഞ ജീവൻ, അവസാനമായി ഭാര്യയെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി രാജേഷ് മടങ്ങി

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ നടത്തിയ സമരത്തിൽ തിരുവനന്തപുരം സ്വദേശി അമൃതയ്‌ക്ക് നഷ്ടമായത് സ്വന്തം ഭർത്താവിനെ…

14 mins ago

പന്തീരാങ്കാവ് സ്ത്രീധനപീഡനക്കേസ്; കൊലപാതകശ്രമം ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്കാൻ യുവതി

കൊച്ചി : കഴുത്തിൽ വയർ മുറുക്കി രാഹുൽ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നും ബെൽറ്റ് വച്ച് അടിച്ചു. കൊലപാതകശ്രമമാണ് നടന്നത് എന്നാൽ…

36 mins ago

കുര്‍ക്കുറെ വാങ്ങാത്തതിന് തർക്കം, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ലഖ്നൗ: ‘കുര്‍ക്കുറേ’ വാങ്ങിനല്‍കാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുര്‍ക്കുറേ’യുടെ പേരില്‍ വിവാഹമോചനത്തിനായി…

50 mins ago

മിൽമ പാൽ വിതരണം പ്രതിസന്ധിയിൽ, പ്ലാന്റുകളിൽ തൊഴിലാളി സമരം

തിരുവനന്തപുരം : മില്‍മ പ്ലാന്റുകളിലെ തൊഴിലാളി സമരത്തില്‍ വലഞ്ഞു സംസ്ഥാനത്തെ പാല്‍ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ…

1 hour ago

ആംബുലന്‍സ് അപകടത്തിൽപ്പെട്ട് രോ​ഗി മരിച്ച സംഭവം, ഡ്രൈവര്‍ക്കെതിരെ കേസ്

കോഴിക്കോട്:ആംബുലന്‍സ് അപകടത്തിൽപ്പെട്ട് കത്തി രോഗി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഡ്രൈവര്‍ അര്‍ജുനെതിരെയാണ് പൊലീസ് കേസെടുത്തത്. നിയന്ത്രണം…

1 hour ago