entertainment

ഗര്‍ഭം ധരിക്കണോ വേണ്ടയോ എന്നത് പെണ്ണിന്റെ ചോയ്‌സാണ്, വ്യക്തികളുടെ ചോയ്‌സാണ് സാറാസ് പറയുന്നത്; ജൂഡ് ആന്റണി

സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റിയാണ്. അതിന് അപ്പുറത്തേക്ക് സിനിമയിലൂടെ മറ്റൊരു സന്ദേശവും കൊടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഒരു വ്യക്തിയാണ് അയാളുടെ ജീവതം തീരുമാനിക്കുന്നത്. അല്ലാതെ സമൂഹത്തിലുള്ള മറ്റുള്ളവരല്ലെന്നാണ് സിനിമ പറയാന്‍ ഉദ്ദേശിക്കുന്നതെന്ന് ജൂഡ് റിപ്പോര്‍ട്ടര്‍ ടിവിയുടെ സെലിബ്രിറ്റി ലോക്ക്ഡ് എന്ന പരിപാടിയില്‍ സംസാരിക്കവെ പറഞ്ഞു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സാറാസ് ഇന്നലെ രാത്രിയോടെയാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജൂഡ് ആന്റണിയുടെ വാക്കുകള്‍:

‘സാറാസിന്റെ കഥ പറയുന്നത് ചോയിസിനെ പറ്റിയാണ്. ഓരോ വ്യക്തിക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ടാവും. അയാള്‍ എന്ത് കഴിക്കണം, എവിടെ ജീവിക്കണം, ആരുടെ കൂടെ ജീവിക്കണം, കുട്ടികള്‍ വേണോ, വേണ്ടയോ എന്നെല്ലാം തീരുമാനിക്കുന്നത് ആ വ്യക്തി മാത്രമാണ്. അല്ലാതെ ആ വ്യക്തിയുടെ കാര്യത്തില്‍ സമൂഹത്തിലെ മറ്റൊരാള്‍ക്കും വോയിസില്ലെന്നാണ് ഇതിലൂടെ പറയുന്നത്. യഥാര്‍ത്ഥത്തില്‍ അത് വളരെ സാധരണയായ ഒരു കാര്യമാണ്. ഒരു മനുഷ്യന് ആദ്യം വേണ്ടതെന്ന് പറഞ്ഞാല്‍ സ്വാതന്ത്ര്യമാണ്. എന്നാല്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് കരുതി ജീവിക്കുന്നവരും കുട്ടികളെ ഉണ്ടാക്കുന്നവരെല്ലാം ഉണ്ട്. അതില്‍ പ്രശ്‌നം പറ്റുന്നത് ആ കുട്ടികള്‍ക്ക് തന്നെയാണ്. വേണ്ടാതെ ഒരു കു്ട്ടി ഉണ്ടായി കഴിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ. ഈ സിനിമയിലൂടെ നമ്മള്‍ പറയാന്‍ ഉദ്ദേശിച്ചത് സാറാസ് എന്ന പെണ്‍കുട്ടിക്ക് കുട്ടികളെ നോക്കണമെന്നോ,ഉണ്ടാവണമെന്നോ ആഗ്രഹമില്ല. അപ്പോള്‍ അത്തരത്തില്‍ ഉള്ള ഒരുപാട് സ്ത്രീകള്‍ ഉണ്ടെന്ന് പറയുന്ന സിനിമയാണ്.’

അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിള്‍ എത്തുന്നുണ്ട്.

സാറ എന്ന അസ്സോസിയേറ്റ് ഡയറക്ടറുടെ കഥ പറയുന്ന ചിത്രമാണ് ‘സാറാസ്’. സാറ സ്വന്തമായി ഒരു സിനിമ എന്ന മോഹവുമായി നടക്കുന്ന വ്യക്തിയാണ്. സാറയുടെ ജീവിതത്തെയും തീരുമാനങ്ങളെയും പറ്റിയാണ് കഥ. അതുകൊണ്ടാണ് ചിത്രത്തിന് ‘സാറാസ്’ എന്ന് പേരിട്ടത്. ‘ഓം ശാന്തി ഓശാന’ പോലെയോ ‘ഒരു മുത്തശ്ശി ഗദ്ദ’ പോലെയോ ഒരു തമാശ ചിത്രം ആയിരിക്കില്ല ഇത്. വളരെ സീരിയസ് മൂഡില്‍ ആയിരിക്കും ചിത്രം കഥ പറയുന്നത്.’ എന്ന ജൂഡ് ആന്റണി നേരത്തെ പറഞ്ഞിരുന്നു. ചിത്രത്തില്‍ അന്ന ബെന്നാണ് നായിക.

 

Karma News Network

Recent Posts

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

8 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

26 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

30 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

57 mins ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…

1 hour ago