trending

മകന്റെ വാഹനം ജപ്തി ചെയ്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

പത്തനാപുരം : മകന്റെ ട്രാവലര്‍ ബസ് സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്തതില്‍ മനം നൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. തലവൂർ അരിങ്ങട പ്ലാങ്കാല വീട്ടിൽ കുഞ്ഞപ്പൻ (60)ആണ് മരണപ്പെട്ടത്. ജപ്തി നടപടിയിൽ മനംനൊന്തുള്ള ആത്മഹത്യയാണെന്നാണ ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ദിവസം കുഞ്ഞപ്പന്റെ മകൻ ലിനുവിന്റെ വാഹനം പുനലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാനം ജപ്തി ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പോലീസ് സാന്നിധ്യത്തിലായിരുന്നു ജപ്തി. ലിനു 4 ലക്ഷം രൂപ കുടിശ്ശിക വരുത്തിയെന്നാണ് ബാങ്ക് അധിക്യതര്‍ പറയുന്നത്.

വാഹനം ബാങ്കിലെത്തിയാൽ അടുത്ത ദിവസം വാഹനം നൽകാമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും വാഹനം വിട്ടുനൽകിയില്ല. ഉച്ചയ്ക്ക് 12ന് വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ കുഞ്ഞപ്പനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വൈകിട്ട് 5ന് മരിച്ചു. മരണത്തിനു പിന്നിലെ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ധനകാര്യ സ്ഥാപനത്തിൽ നിന്നുണ്ടായ പീഡനങ്ങളാണു മരണത്തിലേക്ക് എത്തിച്ചതെന്ന് ഇവർ പറയുന്നു. സംഭവത്തിൽ എസ്പിക്ക് പരാതി നൽകുമെന്ന് കുഞ്ഞപ്പന്റെ മകൻ ലിനു പറഞ്ഞു. ഭാര്യ: ലിസി. മകൾ: ലിൻസി.

ട്രാവലർ വാൻ വാങ്ങാൻ സ്ഥാപനത്തിൽ നിന്ന് 11 ലക്ഷം രൂപയാണു ലിനു വായ്പയെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടർന്നുള്ള ഒറ്റത്തവണ തീർപ്പാക്കലിന്റെ ഭാഗമായി 5 ലക്ഷം രൂപ അടയ്ക്കാൻ സ്ഥാപനവുമായി ധാരണയിലെത്തി. ഇതിൽ 4.75 ലക്ഷം രൂപ അടച്ചു. ബാക്കി 25000 രൂപ അടയ്ക്കാൻ അടുത്ത മാസം ചെന്നെങ്കിലും പണം സ്വീകരിച്ചില്ല. 25000 രൂപയ്ക്കു പകരം ബാങ്ക് പറയുന്ന അധികത്തുക അടയ്ക്കാൻ തയാറാണെന്നും ഓഗസ്റ്റ് 15 വരെ അവധി വേണമെന്നും പിന്നീട് സ്ഥാപനത്തെ അറിയിച്ചിരുന്നു. ഈ തുകയ്ക്കൊപ്പം, വ്യക്തി വായ്പയായി എടുത്ത രണ്ടു ലക്ഷം രൂപയും ചേർത്ത് 4 ലക്ഷം രൂപ അടയ്ക്കാമെന്നായിരുന്നു ലിനു നൽകിയ ഉറപ്പ്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

1 min ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

39 mins ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

1 hour ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

2 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

2 hours ago