അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട കപ്പിൾസ് ആണ് ദിയ കൃഷ്ണയും അശ്വിൻ ഗണേഷും.ഇരുവരുടെയും പ്രൊപ്പോസ് വീഡിയോയും ചിത്രങ്ങളുമായിരുന്നു ആരാധകർ ഏറ്റെടുത്തത്. ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചാ വിഷയമായിരുന്നു.
ഇപ്പോഴിതാ ദുബായിൽ എത്തിയശേഷമുള്ള ആദ്യത്തെ റൊമാന്റിക്ക് ചിത്രം പങ്കിട്ടിരിക്കുകയാണ് അശ്വിൻ ഗണേഷ്. ദിയയ്ക്കൊപ്പം സ്വിമ്മിങ് പൂളിൽ റിലാക്സ് ചെയ്യുന്ന ഫോട്ടോയാണ് അശ്വിൻ ഗണേഷ് പങ്കിട്ടത്. ഫോട്ടോ ഞൊടിയിയിൽ വൈറലായി. രജിനികാന്ത്-മീന സിനിമ മുത്തുവിലെ തില്ലാന തില്ലാന എന്ന ഗാനത്തിലെ സിവപ്പാന ആണ്‍കള്‍ ഇങ്ക് സില കോടിയുണ്ട്… കറുപ്പാന എന്നെ കണ്ട് കണ് വയ്ത്തന്തെന്ന എന്ന പാട്ടിന്റെ വരികളാണ് ക്യാപ്ഷനായി അശ്വിന് നല്‍കിയിരിക്കുന്നത്.
ദിയ-അശ്വിൻ ജോഡി ട്രെന്റിങാണ് എന്നതുകൊണ്ട് തന്നെ നിരവധി പേരാണ് അശ്വിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയത്. ഏറെയും പ്രശംസ ലഭിച്ചത് സ്വിമ്മിങ് പൂളിലെ ഫോട്ടോയ്ക്ക് അശ്വിൻ നൽകിയ ക്യാപ്ഷനായിരുന്നു. ആ വരി സൂപ്പറായി എന്ന കമന്റുകള്‍ ചിത്രത്തിന് താഴെ നിരവധി വന്നിട്ടുണ്ട്.
മറ്റ് ചില കമന്റുകൾ പതിവുപോലെ ദിയ-അശ്വിൻ പ്രണയത്തിന്റെ കാലാവധി പ്രവചിച്ചുളളതാണ്. ഇതും കുറച്ച് കഴിഞ്ഞാൽ സ്വാഹ എന്നാണ് ചിലർ ദിയയുടെ പ്രണയത്തെ പരിഹസിച്ച് കുറിച്ചത്. ഇരുവരുടെയും ആദ്യത്തെ വാലന്റൈൻസ് ഡെയാണ് വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ അത് സ്പെഷ്യലാക്കാൻ ഇരുവരും എന്തായിരിക്കും പ്ലാൻ ചെയ്തിട്ടുണ്ടാവുക എന്നറിയാനുള്ള ആകാംഷയും ആരാധകർക്കുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസില്‍ തീപ്പിടിത്തമുണ്ടായതായി റിപ്പോര്‍ട്ട്. മെക്സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ്…
ആലപ്പുഴ: കായംകുളത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പീഡിപ്പിച്ചു. അയൽവാസിയായ 25കാരൻ അറസ്റ്റിൽ. ഓച്ചിറ സ്വദേശിയായ ഷഹ് നാസ് ആണ് പിടിയിലായത്.…
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപ…
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കനത്ത മഴമൂലമുള്ള വെള്ളക്കെട്ടും ഗതാഗത തടസ്സവും മൂലം ദുരിതത്തിലായി നഗരവാസികൾ. വസന്ത് വിഹാർ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ…
മലപ്പുറം : ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലേക്ക് വഴുതി വീണു. അപകടം മനസിലാക്കി ഓടിയെത്തിയ ആർപിഎഫ്…
തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…