social issues

ആക്ടിവിസ്റ്റായ രഹന രഹസ്യമായി ഒരു ക്രിമിനല്‍ സംഘത്തെ കേരളത്തില്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നു, ആരോപണവുമായി ദിയ സന

ശബരിമലയെയും അയ്യപ്പ വിശ്വാസികളെയും കളിയാക്ക് ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച ആക്ടിവ്സ്റ്റ് രഹ്ന ഫാത്തിമയ്ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. അടുത്ത മൂന്ന് ആഴ്ചയില്‍ രണ്ട് വട്ടവും അഥി കഴിഞ്ഞുള്ള മൂന്ന് മാസം ആഴ്ചയില്‍ ഒരു തവണയും പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പ് വയ്ക്കണം.ഇപ്പോള്‍ രഹന ഫാത്തിമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സുഹൃത്ത് ദിയാ സന. രഹ്നഫാത്തിമ, ഭര്‍ത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധര്‍ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെയുള്ള പ്രധാന പരാതി സാമൂഹിക പ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാന്‍സ്‌ജെന്ററും സര്‍ക്കാര്‍ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദിയ സനയുടെ ആരോപണം.

കുറിപ്പ് വായിക്കാം, DACD ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുമായി ബന്ധപ്പെട്ട് ഇന്ന് എറണാകുളം സൊസൈറ്റി രെജിസ്ട്രാര്‍ക്കു മുമ്ബാകെയും രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി മുമ്ബാകെയും പരാതി നല്‍കി. തുടര്‍ന്നുണ്ടാവുന്ന കോടതിക്കേസിനു മുന്നോടിയായാണ് ഇങ്ങനെ ഒരു പരാതി രെജിസ്റ്റര്‍ ചെയ്തത്. DACD ഓര്‍ഗനൈഷനിലെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റായിരുന്നു ഞാന്‍.. എന്നാല്‍ ഇനി ഈ നിലനില്‍ക്കുന്ന ഭരണസമിതിയുമായി തുടരാന്‍ സാധിക്കില്ല..

രെഹ്നഫാത്തിമ, ഭര്‍ത്താവും DACD യുടെ സെക്രട്ടറിയുമായ മനോജ് കെ.ശ്രീധര്‍ , ജോയിന്റ് സെക്രട്ടറിയായ വിനോ ബാസ്റ്റിന്‍ എന്നിവര്‍ക്കെതിരെയുള്ള പ്രധാന പരാതി സാമൂഹിക പ്രവര്‍ത്തകരാണെന്ന് സ്വയം പരിചയപ്പെടുത്തിയതിനു ശേഷം ട്രാന്‍സ്‌ജെന്ററും സര്‍ക്കാര്‍ ജോലി ചെയ്യുന്നയാളുമായ കോഴിക്കോട് സ്വദേശിയില്‍ നിന്നും രണ്ടരലക്ഷം രൂപ തട്ടിച്ചു എന്നതാണ്. അയാള്‍ക്ക് വേണ്ടി സുപ്രീം കോടതിവരെ കേസുകള്‍ നടത്താമെന്ന വാഗ്ദാനം നല്‍കി രെഹ്ന ഫാത്തിമ നിരവധിതവണ അയാളോട് മനോജ് കെ ശ്രീധറിനും വിനോ ബാസ്റ്റിനും രണ്ടരലക്ഷം രൂപാ കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു എന്നുള്ള വോയിസ് ഫയലുകള്‍ അടക്കമാണ് പരാതി രെജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

രെഹ്ന ഫാത്തിമ നേരിട്ട് പണം നിര്‍ബന്ധിച്ചു ചോദിച്ചു വാങ്ങി എന്നുകേട്ടപ്പോള്‍ എനിക്ക് ശരിക്കും വിശ്വസിക്കാനായില്ല. അത്തരം ഒരു ഗൂഢസംഘത്തില്‍ പ്രധാന കണ്ണിതന്നെയായിരുന്നു പഴയ സുഹൃത്ത് എന്നു മനസിലാക്കിയതില്‍ ഞെട്ടലുണ്ട്. ലോണെടുത്താണ് ഇവരുടെ ചൂഷണത്തിന് ഇരയായ വ്യക്തി പണംനല്‍കിയത്. സംഘടന ഉണ്ടാക്കിയതിന് ശേഷം മനോജ് കെ ശ്രീധര്‍ സ്വന്തം സ്വകാര്യ അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് തുക കൈകാര്യം ചെയ്യുകയുണ്ടായി. രെഹ്ന ഫാത്തിമയും സ്വന്തം ഐഡിയിലൂടെ പണപ്പിരിവ് നടത്തുകയുണ്ടായി. യാതൊരുവിധ രസീതോ രേഖകളോ നല്‍കാതെ മാറിമാറിവന്ന ട്രഷറര്‍മാരെ നോക്കുകുത്തികളാക്കിക്കൊണ്ടാണ് മനോജ് കെ ശ്രീധര്‍ സ്വന്തം അക്കൗണ്ടിലൂടെ ഈ സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ബൈ ലോ അനുസരിച്ചു ട്രഷററുടെ കൈവശം വയ്ക്കാവുന്ന പരമാവധി തുക 2000 രൂപ മാത്രമാണ്. എന്നാല്‍ DACD യുടെ ഇടപാടുകള്‍ മാത്രം മനോജ് കെ ശ്രീധറിന്റെ സ്വകാര്യ അക്കൗണ്ടിലൂടെ ആണ്. ഇതുവരെ തെരഞ്ഞെടുപ്പോ പൊതുയോഗമോ നടക്കാത്ത സംഘടനയുടെ ആജീവനാന്ത സെക്രട്ടറിയായി അദ്ദേഹം തുടരുന്നു.

നിയന്ത്രിക്കാന്‍ കഴിയുന്ന ആളുകളെ മാത്രം ഉള്‍പ്പെടുത്തികൊണ്ട് കമ്മറ്റി ഉണ്ടാക്കുക എതിര്‍പ്പ് പറയുന്നവരെ പുറത്താക്കുക, പൊതുയോഗമോ ഇലക്ഷനോ ഇല്ലാതെ കമ്മറ്റി ഉണ്ടാക്കിയതായി പറയുക, ആജീവനാന്ത മെമ്ബര്‍ഷിപ്പ് ഫീസായി അയ്യായിരം രൂപാ അടച്ചവര്‍ക്കുപോലും ബില്ലുകള്‍ നല്‍കാതിരിക്കുക എന്നിങ്ങനെയുള്ള നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. ഈ അവസരത്തിലാണ് പ്രശ്‌നമുള്ള ആളുകളുടെ വിഷയങ്ങളില്‍ സാമൂഹിക പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇടപെട്ടു സഹായവാഗ്ദാനം നല്‍കി ലക്ഷക്കണക്കിന് രൂപാ തട്ടിച്ചെടുക്കുകയും പണമോ വാഗ്ദാനം ചെയ്ത സഹായമോ ചോദിക്കുമ്പോള്‍ ഭയപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘമായി രഹ്ന ഫാത്തിമാ, മനോജ് കെ ശ്രീധര്‍, വിനോബാസ്റ്റിന്‍ എന്നീ വ്യക്തികള്‍ മാറുന്നത്. അതിനു വേണ്ടി ഉപയോഗിക്കുന്നത് DACD എന്ന സംഘടനയും.

മറ്റംഗങ്ങളും ഭാരവാഹികളും ഇതില്‍ എത്രമാത്രം പങ്കാളികളാണെന്നോ അവര്‍ക്കു ഇതിലൊക്കെ പങ്കുണ്ടെന്നോ എനിക്കറിയില്ല. ഏതായാലും DACD എന്ന സൊസൈറ്റി ഉപയോഗിച്ചുകൊണ്ട് ഒരു ക്രിമിനല്‍ സംഘത്തെ വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കാനായി നിയമനടപടികളുമായി മുന്നോട്ടു പോകുന്നു. അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ പൂര്‍ണ്ണമായ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. ശരിക്കും ഈ സംഭവങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ വിഷയത്തിനു മേലുള്ള തര്‍ക്കങ്ങളും രഹസ്യങ്ങളും ഞാന്‍ പുറത്തുപറയാന്‍ സാധ്യതയുണ്ട് എന്നീ സംഘത്തിനു മനസ്സിലായിരുന്നു. രെഹ്ന ഫാത്തിമയും ഭര്‍ത്താവ് മനോജ് കെ ശ്രീധറും കൂട്ടുപ്രതിയായ വിനോ ബാസ്റ്റിനും ചേര്‍ന്നുകൊണ്ട് എനിക്കെതിരെ നേരിട്ടും ഇതുപോലെ ചൂഷണം ചെയ്യുന്ന മറ്റുപലരെയും രംഗത്തിറക്കിയും വ്യക്തിപരമായ ആരോപണങ്ങള്‍ നടത്തി.

ഇവരുടെ രഹസ്യങ്ങള്‍ പുറത്താവുമെന്നു തോന്നിയപ്പോഴാണ് എന്റെ ക്രെഡിബിലിറ്റി നശിപ്പിക്കാന്‍ വേണ്ടി ഇവര്‍ ശ്രമിച്ചത്. അതും എനിക്കു മറുപടി സാധിക്കില്ല എന്നുറപ്പുള്ള സമയത്ത്. ഞാന്‍ ഈ വിഷയങ്ങള്‍ പൊതുസമൂഹത്തില്‍ അവതരിപ്പിക്കും എന്നുള്ള ഉറപ്പ് ഇവര്‍ക്കുണ്ടായിരുന്നു. അപ്പോഴും രെഹ്ന ഫാത്തിമ ഒരു ഇരയാനാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ അങ്ങനെയല്ലെന്നും ഇതിലൊക്കെ പ്രധാനകണ്ണിയാണെന്നും വെളിപ്പെടുത്തുന്ന വോയിസ് ക്ലിപ്പുകളാണ് അന്വേഷണോദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ കൊടുക്കാന്‍ കഴിഞ്ഞത്.

ഞാന്‍ എന്നെങ്കിലും ഇത്തരം ഒരു തുറന്നുപറച്ചില്‍ നടത്തിയാല്‍ അത് വ്യക്തിവൈരാഗ്യം കൊണ്ട് ചെയ്യുന്നതാണെന്നു വരുത്തിത്തീര്‍ക്കാനാണ് എനിക്കെതിരെ നീങ്ങിയത്. എന്നാല്‍ ഇതൊരു വ്യക്തിപരമായ വിഷയമല്ല, സാമൂഹിക വിഷയം തന്നെയാണ്. DACD ഡേറ്റിങ് ഗ്രൂപ്പിലും സൊസൈറ്റിയിലും ഇവരുടെ രഹസ്യങ്ങളും തട്ടിപ്പുകളും മനസിലാക്കിയ നിരവധിപ്പേര്‍ ഇതിനെതിരേ ഒരുമിച്ചിരുന്നു. അവരെല്ലാം ചേര്‍ന്നാണ് ഈ നിയമപ്പോരാട്ടം തുടങ്ങി വച്ചിരിക്കുന്നത്. പുരോഗമനാശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഇവരുടെ തട്ടിപ്പുകളും കള്ളക്കഥകളും അറിയുന്നവരും അതിനെതിരേ ശബ്ദമുയര്‍ത്തണം എന്നു കരുതുന്നവരും ഇതില്‍ ഇനിയും അണിനിരക്കുമെന്നു പ്രതീക്ഷിക്കുന്നു.

Karma News Network

Recent Posts

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

6 mins ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

37 mins ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

1 hour ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

1 hour ago

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക്…

2 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ ഗുരുതര വീഴ്ച , എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. കൃത്യനിര്‍വഹണത്തില്‍ ഗുരുതര വീഴ്ച വരുത്തിയതിനാണ് പന്തിരാങ്കാവ് എസ്എച്ചഒ എഎസ് സരിനെ സസ്‌പെന്‍ഡ്…

3 hours ago