more

ഇരിട്ടിയുടെ മരുമകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അസം സ്വദേശിനി മുണ്മിക്ക് സുരേഷ് ഗോപിയുടെ വക വീട്

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിട്ടി നഗരസഭയിലെ 11-ാം വാര്‍ഡ് വികാസ് നഗറില്‍ നിന്നും മത്സരിക്കാന്‍ ഒരു അസം സ്വേശിനിയുമുണ്ട്. വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് അസം സ്വദേശിനിയായ മുണ്മി ഷാജി. ഇപ്പോള്‍ സ്ഥാനാര്‍ത്ഥി ആയതിന് പിന്നാലെ മുണ്മിക്ക് വീടും ഒരുങ്ങുകയാണ്. സുരേഷ് ഗോപി എംപിയാണ് ഇവര്‍ക്ക് വീട് സമ്മാനിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ മുണ്മി ഡബിള് ഹാപ്പി ആയിരിക്കുകയാണ്. സുരേഷ് ഗോപി മുണ്മിയെ വിളിച്ചു. എന്നാല്‍ വിളിച്ച് വെറുതെ കുശലം പറയുകയായിരുന്നില്ല സുരേഷ് ഗോപി ചെയ്തത്. മറിച്ച് മുണ്മിക്ക് ഒരു വീട് സമ്മാനിക്കുന്നതിനെ കുറിച്ചായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇതോടെ മുണ്മി സുരേഷ് ഗോപിയോട് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. ‘സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല.’ അസം സ്വദേശി ആണെങ്കിലും മലയാളം നന്നായി അറിയാവുന്ന മുണ്മി പറഞ്ഞു.

മുണ്മിയുടെ സ്ഥാനാര്‍ത്ഥിത്വം ഏറെ കൗതുകകരമായിരുന്നു. ഇരിട്ടി നഗരസഭയിലേക്ക് അസമില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥി എന്നതായിരുന്നു ഏറെ കൗതുകരമായത്. എന്നാല്‍ അനായാസമായി മലയാളം പറഞ്ഞ് വോട്ടര്‍മാരുടെ മനം കവരുകയാണ് മുണ്മി. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാജിയുമായുള്ള പ്രണയ വിവാഹത്തെ തുടര്‍ന്ന് മുണ്മി ഇരിട്ടിയില്‍ എത്തിയത്. ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. മുണ്മിയെ കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് സുരേഷ് ഗോപി ഇവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ മുന്നോട്ട് വന്നത്.

Karma News Network

Recent Posts

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

11 mins ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

45 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago