നേതാക്കന്മാർക്ക് വേണ്ടി എന്തുചെയ്യാൻ ചില അണികൾ കച്ചമുറുക്കി ഇറങ്ങാറുണ്ട്. പാർട്ടിയോടുള്ള ഭ്രാന്തമായ ആരാധന കൊണ്ട് സ്വന്തം നാവ് തന്നെ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിക്കുന്ന വാർത്ത ഞെട്ടലോടയാണ് ജനങ്ങൾ കേട്ടത്. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ വിജയിച്ചതോടെ സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപിച്ചിരിക്കുകയാണ് 32കാരിയായ യുവതി. രാമനാഥപുരം ജില്ലയിലെ മുതലമ്മൻ ക്ഷേത്രത്തിലാണ് സംഭവം. തന്റെ പാർടിയുടെ വിജയത്തിലാണ് സ്വന്തം നാവ് മുറിച്ച് ക്ഷേത്രത്തിൽ സമർപിച്ചത്.
രാമനാഥപുരം ജില്ലയിലെ മുതലമ്മൻ ക്ഷേത്രത്തിലാണ് സംഭവം. ഡി.എം.കെയുടെ വിജയം ഉറപ്പായതോടെ ക്ഷേത്രത്തിലെത്തുകയായിരുന്നു യുവതി. കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാൽ ക്ഷേത്രത്തിനകത്ത് ഇവർക്ക് പ്രവേശിക്കാനായില്ല. തുടർന്ന് ക്ഷേത്ര കവാടത്തിൽ വെച്ച് ഇവർ സ്വന്തം നാവ് മുറിക്കുകയായിരുന്നു. ഇതോടെ തളർന്നുവീണ ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.
പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഡി.എം.കെ വീണ്ടും തമിഴകത്ത് ചെങ്കോലേന്തുന്നത്. എം.ജി.ആർ ഡി.എം.കെയെ പിളർത്തി എ.ഐ.ഡി.എം.കെ രൂപീകരിച്ച് മുഖ്യമന്ത്രിയായ 1977 മുതൽ 1988 കാലം വരെയാണ് ഇതിന് മുൻപ് ഡി.എം.കെക്ക് ഇത്രയും നീണ്ട കാലം അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നിട്ടുള്ളത്.
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…
പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…
തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…
500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…
അമേരിക്കയിൽ വാഹന അപകടത്തില്‍പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…
ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…