topnews

എറണാകുളത്ത് ഡോക്ടർക്ക് ക്രൂരമർദനം; വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടി

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിൽ രോഗികളെ കാണാനെത്തിയ രണ്ടുപേർ ഡോക്ടറെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. വനിതാ ഡോക്ടറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മർദ്ദനം. സംഭവത്തിൽ മട്ടാഞ്ചേരി സ്വദേശികളായ ജോസ്‌നീൽ, റോബിൻ എന്നിവരെ സെൻട്രൽ പൊലീസ് അറസ്റ്റ്ചെയ്തു.

ഇന്ന് പുലർച്ചെ നാലു മണിക്ക് സഹോദരനെ കാണാനെന്ന് പറഞ്ഞാണ് പ്രതികൾ ആശുപത്രിയിലെത്തിയത്. ഇവർ അകത്തേക്ക് കയറി വരുന്ന സമയത്ത് മർദനമേറ്റ ഡോക്ടറും വനിതാ ഡോക്ടറും പുറത്തിരിക്കുകയായിരുന്നു. ഇതിൽ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറാൻ പ്രതികൾ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തതോടെ ഡോക്ടറെ ഇരുവരും ക്രൂരമായി മർദിക്കുകയായിരുന്നു.

രണ്ടുപേരും ചേർന്ന് ഡോക്ടറെ അടിച്ചുവീഴ്ത്തി നിലത്തിട്ട് ചവിട്ടുകയും മർദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യം പകച്ചുപോയ ഡോക്ടർ, പിന്നാലെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് സെക്യൂരിറ്റി ജീവനക്കാരും ആശുപത്രിയിൽ ഉള്ളവരും ​സ്ഥലത്തെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ഡോക്ടർമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Karma News Network

Recent Posts

പാലക്കാട് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗസംഘം മംഗലംഡാം കടപ്പാറയിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്‌സ്

പാലക്കാട്: വെള്ളച്ചാട്ടം കാണാനെത്തിയ ആറം​ഗസംഘം മഴയിൽ മംഗലംഡാം കടപ്പാറയിൽ കുടുങ്ങി. ഫയർഫോഴ്‌സും പൊലീസുമെത്തി ഇവരെ രക്ഷിച്ചു. വൈകുന്നേരം പെയ്ത മഴയിൽ…

5 hours ago

ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും, ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

6 hours ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

6 hours ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

7 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

8 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

8 hours ago