entertainment

മോഷണം പോയ ആഭരണങ്ങൾ പെട്ടിയിൽ?വിജയ് യേശുദാസിന്റെ വീട്ടിൽ എന്താണ്‌ സംഭവിക്കുന്നത്

പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ രാജാ അണ്ണാമലൈ പുരത്തുള്ള വീട്ടിൽ എന്താണ്‌ സംഭവിക്കുന്നത്.60 പവൻ സ്വർണവും വജ്രാഭരണങ്ങളും മോഷണം പോയെന്ന് ആരോപിച്ച് ഭാര്യ ദർശന പോലീസിൽ പരാതി നൽകിയതിൽ വീണ്ടും ട്വിസ്റ്റ്. സ്വർണ്ണം തിരികെ കിട്ടി എന്നും വീട്ടിലെ ഒരു ബോക്സിൽ എല്ലാം ഉണ്ടായിരുന്നു എന്നും ദർശന ഇപ്പോൾ പോലീസിനെ അറിയിച്ചു എന്നാണ്‌ പോലീസിൽ നിന്നും അറിയാൻ സാധിച്ചത്. കർമ്മ ന്യൂസിനു വേണ്ടി ചെന്നൈയിൽ നിന്നും വി.ബി കുമരകൻ ആണ്‌ ഈ വിവരങ്ങൾ എക്സ്ളൂസീവായി പങ്കുവയ്ക്കുന്നത്

ലഭ്യമായ വിരങ്ങൾ ഇങ്ങിനെ..വിജയ് യേശുദാസും ഭാര്യയും ഇപ്പോൾ നല്ല രസത്തിൽ അല്ല. ഇതിനിടെയാണ്‌ പിന്നണി ഗായകൻ വിജയ് യേശുദാസിന്റെ രാജാ അണ്ണാമലൈ പുരത്തുള്ള തന്റെ വീട്ടിൽ നിന്ന് തന്റെ സ്വർണ്ണ ശേഖരവും വജ്രങ്ങളും , രത്നങ്ങളും കാണാതെ പോയി എന്ന് ഭാഭാര്യ ദർശനയുടെ പരാതി. കഴിഞ്ഞ വർഷം ഡിസംബറിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ആഭരണങ്ങൾ ഭദ്രമായി സൂക്ഷിച്ചിരുന്നെന്നും ഫെബ്രുവരി 18ന് വീണ്ടും ലോക്കർ തുറന്നപ്പോൾ അവ നഷ്ടപ്പെട്ടതായി അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ ദർശന നല്കിയ പരാതിയിൽ പറയുന്നു.എട്ട് പവൻ സ്വർണക്കമ്മലുകൾ, അഞ്ച് പവൻ ഡയമണ്ട് കമ്മലുകൾ, 24 പവൻ വിലയുള്ള അൺകട്ട് ഡയമണ്ട് സെറ്റ്, 15 പവൻ സ്വർണ പെൻഡന്റ്, അഞ്ച് പവൻ വിലയുള്ള ചെറിയ ഡയമണ്ട് പെൻഡന്റ് എന്നിവയാണ് കാണാതായ ആഭരണങ്ങളിൽ ഉൾപ്പെടുന്നത്.അഭിരാമപുരം പോലീസ് ഐപിസിസെക്ഷൻ 380പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രാഥമിക അന്വേഷണങ്ങൾ മോഷണത്തിൽ വീട്ടുജോലിക്കാരിയേ ചോദ്യം ചെയ്തു.

ഗുരുതരമായ കേസ് ആയി എഫ് ഐ ആർ ഇട്ട് ഗൗരവ അന്വേഷണം തുടരുമ്പോൾ വിജയ് യേശുദാസും ദർശനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ പോലീസ് ശ്രദ്ധിച്ചു. ഇരുവരുടേയും മൊഴികളിൽ പരസ്പര വിരുദ്ധത കണ്ടപ്പോൾ പോലീസിനു സംഭവത്തിൽ വീണ്ടും ചില സംശയങ്ങൾ ആയി

ഇതോടെ പരാതിക്കാരിയെ വിശദമായി ചോദ്യം ചെയ്തു. പല ചോദ്യങ്ങൾക്കും ദർശനയ്ക്ക് കൃത്യമായ മറുപടി ഇല്ലായിരുന്നു. ഇതിനിടെ കേസ് കെട്ടി ചമച്ചാണ്‌ എന്നും ഭാര്യയും ഭർത്താവും തമ്മിൽ ഉള്ള എന്തേലും വിഷയമാണോ എന്നും ചർച്ചയായി. ഇതോടെ ഇനി മോഷണം പോയോ ഇല്ലയോ എന്ന് നിങ്ങൾ തീരുമാനിക്കൂ എന്ന രീതിയിൽ കേസിന്റെ ഭാവി പോലീസ് വിജയ് യേശുദാസിന്റെ ഭാര്യയിലേക്ക് വിട്ടു.

കേസിൽ തുടക്കം മുതലേ ദുരൂഹതകൾ ഉണ്ടായിരുന്നു. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ വീണ്ടും സംഭവത്തിൽ വൻ ട്വിസ്റ്റ് നല്കുന്നതാണ്‌ എന്ന് അറിയുന്നു. ആഭരണങ്ങൾ മോഷണം പോയി എന്ന പരാതിയിൽ ദർശന ഉറച്ച് നില്ക്കുന്നില്ലെന്നാണ്‌ സൂചന. മാത്രമല്ല പരാതി പിൻ വലിക്കാനുള്ള നിയമോപദേശവും തേടിയതായറിയുന്നു. ആഭരണങ്ങൾ ഒരു പെട്ടിയിൽ ഉണ്ടായിരുന്നു എന്നും താൻ അത് വയ്ച്ച സ്ഥലം മറന്നു പോയി എന്നും എല്ലാം തിരികെ കിട്ടി എന്നും പോലീസിൽ അറിയിച്ചതായും സൂചന ലഭിച്ചു. ഇതോടെ പോലീസ് അധികാരികൾ കുപിതരായി. പോലീസിന്റെ ഇത്രയും സമയവും മറ്റും നഷ്ടപ്പെടുത്തി എന്നും ഡിപാർട്ട്മെന്റിനു പണം ചിലവായി എന്നും ചൂണ്ടിക്കാട്ടി പരാതിക്കാരിക്കെതിരേ നടപടിക്കും പോലീസ് നീങ്ങുന്നു എന്നും സൂചനകൾ ലഭിച്ചു

ഊർജിതമായ അന്വേഷണത്തിൽ വീട്ടുജോലിക്കാരാരും മോഷണത്തിന് ഉത്തരവാദികളല്ലെന്ന് പോലീസ് ഡിപ്പാർട്ട്‌മെന്റ് നേരത്തേ കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി അധികൃതർ വിജയ് യേശുദാസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർക്ക് അദ്ദേഹത്തെ ബന്ധപ്പെടാനായില്ല.ഗായകൻ ഇപ്പോൾ വിദേശത്താണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആഭരണങ്ങൾ പൂട്ടിവയ്ച്ച് പെട്ടിയുടെ പൂട്ടിൽ കൃത്രിമം നടന്നിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.പെട്ടി തുറക്കാനുള്ള കോഡ് ദർശനയ്ക്കും വിജയ് യേശുദാസിനും മാത്രമേ അറിയൂ. ആരോപണത്തിന് ഏകദേശം രണ്ട് മാസത്തിന് ശേഷം മോഷണം എന്ന കള്ളകേസ് നല്കി പോലീസിനെ പറ്റിച്ചതിനേ കുറിച്ച് ഇപ്പോൾ അന്വേഷണം നടക്കുന്നു. ഭാര്യയും ഭർത്താവും ആയുള്ള പോരിൽ പോലീസിനെ ഇട്ട് കളിപ്പിക്കുകയായിരുന്നു

ആഭരണങ്ങൾ മോഷണം പോയത് വിജയ് യേശുദാസിന്റെ തലയിൽ അവസാനം കെട്ടിവയ്ച്ച് കുടുക്കാനുള്ള നീക്കം പ്ളാൻ ചെയ്തതായും കരുതുന്നു. എന്നാൽ ദർശന പറയുന്ന കാലപരിധിയിൽ വിജയ് യേശുദാസ് ആ വീട്ടിൽ ഇല്ലായിരുന്നു എന്നതും പിന്നീട് ദർശനയ്ക്ക് തിരിച്ചടിയായി മാറി.

 

Karma News Editorial

Recent Posts

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

14 mins ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

31 mins ago

കുടുംബപ്രശ്‌നം, കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു, വീട്ടുകാർക്ക് മർദനം

മയ്യിൽ : യുവാവ് കാറിടിച്ചു കയറ്റി ഭാര്യവീട് തകർത്തു. കുറ്റ്യാട്ടൂർ പഞ്ചായത്തിലെ പഴശ്ശി പൊറോളത്തിന് സമീപം ആണ് സംഭവം.ഇരിക്കൂറിലെ കെ.ആർ.…

39 mins ago

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

1 hour ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

2 hours ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

2 hours ago