കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വനിതാ ഡോക്ടർ മരിച്ചു. ടുക്കി അടിമാലി പനയ്ക്കൽ കല്ലായി വീട്ടിൽ ഡോ. ലക്ഷ്മി വിജയൻ (32) ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ചികിത്സയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് ലക്ഷ്മിയെ അമൃതയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.
ആശുപത്രിയുടെ മൂന്നാം നിലയിൽ അഡ്മിറ്റായിരുന്ന ലക്ഷ്മി പുലർച്ചെ അഞ്ച് മണിയോടെ എട്ടാം നിലയിലേക്ക് നടന്നുപോകുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ശുചിമുറിയിൽ പോകാനായി എഴുന്നേറ്റതാണെന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. മൂന്നാം നിലയോട് ചേർന്ന താൽക്കാലിക മേൽക്കൂരയിലേക്ക് വീണു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. ലക്ഷ്മി വിഷാദ പ്രശ്നങ്ങൾ നേരിട്ടിരുന്നതായി ഡോക്ടർമാർ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…