topnews

കൊറോണ; ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോക്ടറും മരിച്ചു

ബെയ്ജിങ്: കൊറോണ വൈറസിനെ കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ വൈറസ് ബാധമൂലം മരിച്ചു. വുഹാനില്‍ ജോലി ചെയ്തിരുനന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരിച്ചത്. താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ് വൈറസ് ബാധ പിടികൂടിയത്. ഫെബ്രുവരി ഒന്നിനായിരുന്നു ലീയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.

മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ ഗ്രൂപ്പില്‍ ആയിരുന്നു ലീ കൊറോണയെ സംബന്ധിക്കുന്ന മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍ മുപ്പതിന് ആയിരുന്നു ഇത്. നേരത്തെ ചൈനയില്‍ നേരത്തെ പടര്‍ന്ന് പിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ലീയുടെ മുന്നറിയിപ്പ്.

എന്നാല്‍ പൊലിസ് അന്ന് ലീ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്നാരോപിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അവര്‍ക്ക് താക്കീതും നല്‍കി. ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചു.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്ത സാര്‍സ് severe acute respiratory ്യെിdrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു. ചൈനയില്‍ സ്ഥിതി ഇതുവരെ നിയന്ത്രണ വിധേയം ആയിട്ടില്ല.

അതേസമയം ലോകമെമ്പാടും കൊറോണ വ്യാപകമായ സാഹചര്യത്തില്‍ ജനിച്ച് 30 മണിക്കൂര്‍ മാത്രം പിന്നിട്ട കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു. കൊറോണയുടെ പ്രഭവകേന്ദ്രമായ വുഹാനില്‍ തന്നെയാണ് സംഭവം. കൊറോണ ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞ്.ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാകാം കുഞ്ഞിന് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് കരുതപ്പെടുന്നത്. ഗര്‍ഭാവസ്ഥയിലോ, ജനിച്ചതിന്.വെര്‍ട്ടിക്കല്‍ ട്രാന്‍സ്മിഷന്‍ വഴിയാകാം കുഞ്ഞിന് കൊറോണ വൈറസ് ബാധയേറ്റതെന്നാണ് കരുതപ്പെടുന്നത്.

ഗര്‍ഭാവസ്ഥയിലോ, ജനിച്ചതിന് തൊട്ടുശേഷമോ ആകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പ്രസവിക്കുന്നതിന് മുമ്പേ, കുഞ്ഞിന്റെ അമ്മയുടെ കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു.ഡിസംബര്‍ മാസം മുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധയില്‍ ഇതിനോടകം അഞ്ഞൂറോളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞയാഴ്ച രോഗം ബാധിച്ച അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വുഹാനില്‍ കടല്‍ വിഭയ മാര്‍ക്കറ്റില്‍ നിന്നും ഉത്ഭവിച്ചതെന്ന് കരുതുന്ന കൊറോണ വൈറസ് ചൈനയ്ക്ക് പുറമെ നിരവധി രാജ്യങ്ങളിലേക്ക് ഇതിനകം പടര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്.ചൈനയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായംചെന്നയാള്‍ 90 വയസുള്ള വൃദ്ധനാണ്. ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരില്‍ 80 ശതമാനം പേരും 60 വയസിന് മുകളിലേക്കുള്ളവരാണ്.

ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

16 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

20 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

54 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

2 hours ago