kerala

കോവിഡ് പോസിറ്റീവ്,ആംബുലൻസിലിരുന്ന് പരീക്ഷയെഴുതി ഡോക്ടർ‌

കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ആംബുലൻസിലിരുന്ന് പരീക്ഷയെഴുതി ഡോക്ടർ.പിഎസ്‌സി കഴിഞ്ഞ ദിവസം നടത്തിയ അസിസ്റ്റന്റ് സർജൻ/കാഷ്വൽറ്റി മെഡിക്കൽ ഓഫീസർ പരീക്ഷയെഴുതാനാണ് കൊവിഡ് പോസിറ്റീവായ ഡോക്ടറുമെത്തിയത്.ആദ്യം പരീക്ഷയെഴുതാൻ കഴിയില്ലെന്ന് വിശ്വസിച്ചെങ്കിലും കണ്ണൂർ ഗവ.ടിടിഐ സെന്ററിലെത്തി പരീക്ഷ എഴുതുകയായിരുന്നു.കൊവിഡ് പോസിറ്റീവായതിനെ തുടർന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം.ഡോക്ടറാണെന്ന സാഹചര്യം പരിഗണിച്ചാണ് പരീക്ഷയെഴുതാൻ പിഎസ്‌സി അവസരം നൽകിയത്.

പരീക്ഷാകേന്ദ്രത്തിലെ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിലേക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണു ചോദ്യവും മറ്റും എത്തിച്ചു നൽകിയത്.ആദ്യം എറണാകുളത്തെ സെന്ററായിരുന്നു തനിക്ക് അനുവദിച്ചിരുന്നതെന്നും പിന്നീട് കണ്ണൂരിലേക്ക് തന്നെ സെന്റർ മാറ്റി നൽകിയെന്നും ഡോക്ടർ പറഞ്ഞു.4ദിവസം മുമ്പാണ് കൊവിഡ് പോസിറ്റീവായത്.

വിവരം അറിഞ്ഞയുടൻ തന്നെ പിഎസ്‌സി ബോർഡിൽ വിളിച്ചു കാര്യം പറഞ്ഞെങ്കിലും പരീക്ഷ എഴുതാൻ സാധിക്കില്ലെന്നായിരുന്നു ആദ്യം അവരുടെ നിലപാട്.എന്നാൽ പിന്നീടു നടന്ന ബോർഡ് മീറ്റിങ്ങിൽ ഇക്കാര്യം ചർച്ച ചെയ്യുകയും പരീക്ഷയുടെ തലേന്നു രാവിലെ ബോർഡ് മെമ്പർ തന്നെ പരീക്ഷ എഴുതാമെന്ന കാര്യം എന്നെ വിളിച്ച് അറിയിക്കുകയായിരുന്നു.സൗകര്യാർത്ഥം കണ്ണൂരിലേക്കു സെന്റർ മാറ്റി നൽകുകയും ചെയ്തെന്ന് ഡോക്ടർ വ്യക്തമാക്കി

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

13 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

49 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago