topnews

തലശ്ശേരി നഗരത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്‌ടറുടെ പണമടങ്ങിയ സ്യൂട്ട്കെയ്‌സ് കവർന്നു, ദൃശ്യങ്ങൾ പുറത്ത്

തലശ്ശേരിനഗര മധ്യത്തിൽ നിർത്തിയിട്ട കാറിൽ നിന്നും ഡോക്‌ടറുടെ പണമടങ്ങിയ സ്യൂട്ട്കെയ്‌സ് കവർന്നു. തലശ്ശേരി ജനറൽ ആശുപത്രി സൂപ്രണ്ട് വി.കെ രാജിവൻ്റെ കാറിൽ നിന്നാണ് സ്യൂട്ട്കെയ്‌സ് കവർന്നത്. കവർച്ചയുടെ ദൃശ്യങ്ങൾ കർമ്മ ന്യൂസിന് ലഭിച്ചു. ഇത് സംബന്ധിച്ച് ഡോക്ടർ
തലശ്ശേരി പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ ദിവസംഉച്ചക്ക് 1.45 നാണ് തലശ്ശേരി ആശുപത്രി സൂപ്രണ്ട് വി.കെ രാജീവൻ KL 58 R 6465 എന്ന ജാസ്സ് കാർ റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിന് സമീപം നിർത്തിയിട്ടത്. തിരിച്ചു വരുമ്പോഴേക്കും കാറിൻ്റെ പിൻസീറ്റിൽ വച്ചിരുന്ന സ്യൂട്ട്‌കെയ്‌സ് മോഷണം പോയിരുന്നു. മോഷണം പോയ സ്യൂട്ട്കെയ്‌സ് ചോനാടത്ത് ഉപേക്ഷിച്ച നിലയിൽ രാത്രിയോടെ കണ്ടെത്തി.

റോഡരികിൽ നിന്നും ലഭിച്ച സ്യൂട്ട്കെയ്‌സ് ഓട്ടോ ഡ്രൈവർമാർക്ക് ലഭിക്കുകയും, തലശേരി പൊലീസിന് കൈമാറുകയായിരുന്നു. രേഖകളുൾപ്പടെ തിരികെ ലഭിച്ചെങ്കിലും സ്യൂട്ട്‌കെയ്‌സിലുണ്ടായിരുന്ന 15,000 ത്തോളം രൂപ കവർന്നിരുന്നു. മോഷ്‌ടാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തലശ്ശേരി പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്.

Karma News Network

Recent Posts

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടർ പൊട്ടിത്തെറിച്ചു, വിവരങ്ങൾ ഇങ്ങനെ

അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…

31 mins ago

ഭാര്യയും മകനും എന്റെ ഒരു സിനിമ സെറ്റും കണ്ടിട്ടില്ല, ആകെ ഒരു പൂജയ്ക്ക് വന്നത് ആട്ടത്തിനാണ്- വിനയ് ഫോർട്ട്

ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…

34 mins ago

ഒരേദിവസം രണ്ടുപേരെയും പെണ്ണുകണ്ടു, കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ ദന്തഡോക്ടറുമായി വിവാഹം രജിസ്റ്റർ ചെയ്തു , പിന്നീട് വേണ്ടെന്നുവെച്ചു

കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…

1 hour ago

ഒട്ടും പ്ലാൻ ചെയ്യാതെ നടന്നത്, നരേന്റെ വീട്ടിൽ അതിഥികളായി എത്തി മീരയുടെയും ദിലീപിന്റെയും കുടുംബം

ദിലീപും മീര ജാസ്മിനും കുടുംബങ്ങൾക്കൊപ്പം നരേന്റെ വീട്ടിലെത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയമാകുന്നത്. കാവ്യയും ദിലീപും മഹാലക്ഷ്മിക്ക് ഒപ്പം എത്തിയപ്പോൾ…

1 hour ago

ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചില്ല, ഹോട്ടൽ അടിച്ചു തകർത്തു, ഉടമയ്ക്കും ജീവനക്കാർക്കും മർദനം

മണ്ണാർക്കാട് : ഓർഡർ ചെയ്ത ഭക്ഷണം കാറിലേക്ക് എത്തിച്ചുനൽകാത്തതിന് ഹോട്ടലുടമയേയും തൊഴിലാളിയേയും മർദിച്ചുവെന്ന് പരാതി. കടയ്ക്കും നാശനഷ്ടംവരുത്തി. സംഭവത്തിൽ ആറുപേർക്കെതിരെ…

2 hours ago

മഷൂറയും മകനുമില്ല, ആദ്യഭാര്യക്കും മക്കൾക്കുമൊപ്പം തായ്ലൻഡിൽ അടിച്ച് പൊളിച്ച് ബഷീർ ബഷി

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ്…

2 hours ago