kerala

മുടി നീട്ടിവളര്‍ത്തിയ മകന്‍ കഞ്ചാവാണെന്ന് പറഞ്ഞപ്പോല്‍ അന്ന് കണ്ണീരണിഞ്ഞു,കുറിപ്പ് വൈറല്‍

മടി വളർത്തുന്ന ആണ്‍കുട്ടികളെല്ലാം കഞ്ചാവാണോ? അല്ല, എന്നാൽ നമ്മൾ മലയാളികളുടെ മനസിൽ അറിയാതെ അടിഞ്ഞു കൂടിയ ഒരു ചിന്തയാണ് അത്. ആൺമക്കൾ മുടി നീട്ടിയാൽ ക്രൂശിക്കപപെടുന്നത് അമ്മമാരാണ്. അത്തരത്തിൽ ഒളിഞ്ഞും തെളിഞ്ഞും ആളുകൾ തന്റെ മകൻ കഞ്ചാവാണെന്ന് പറയുന്നത് കേട്ട് മനം നൊന്ത അമ്മയ്ക്ക് ഇന്ന് തലഉയർത്തി അഭിമാനത്തോടെ മറ്റുള്ളവർക്ക് മുന്നിൽ നിൽക്കാൻ കഴിയുന്നവിധം ഒരു നന്മ ചെയ്തിരിക്കുകയാണ് അഭി എന്ന് ഈ യുവാവ്.

പ്ലസ്റ്റുവിൽ പഠിക്കുന്ന സമയത്താണ് അഭി എന്ന കണ്ണൻ മുടി നീട്ടാൻ തുടങ്ങിയത്. അന്ന് എല്ലാവരും പറഞ്ഞത് കേട്ട് സങ്കടത്തോടെ അമ്മ ചോദിച്ചു എന്തിനാ മോനെ മുടി നീട്ടണെ, എല്ലാരും കഞ്ചാവാണ് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ അമ്മയ്ക്കും സങ്കടമാകില്ലേ എന്ന്.. എന്നാൽ അന്ന് അഭിയ്ക്ക് അമ്മയോട് പറയാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്. അമ്മയ്ക്ക് എന്നെ അറിയാമല്ലോ എന്ന്. അതെ കണ്ണൻ അന്ന് പറഞ്ഞത് മൂന്ന് വർഷം പിന്നിട്ടപ്പോൾ യാഥാർത്ഥ്യമാവുകയാണ്. നീട്ടി വളർത്തിയ ആ മുടി മുറിച്ചു. എനിയത് ആവശ്യക്കാരായ ക്യാൻസർ രോഗികളിലേക്ക് എത്തിക്കണം.

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന് (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ. അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ എന്നോടു പറയും സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ് പറയുന്നവർ പറഞ്ഞോട്ടെ അമ്മ വിഷമിക്കണ്ടായെന്ന്…

ഫെയ്‌സ്ബുക്ക് പോസ്റ്റ്

മകൻ തലമുടി നീട്ടി വളർത്തുമ്പോൾ എല്ലാരും ചോദിക്കും, എന്തിനാ മോനെ മുടി വളർത്താൻ അനുവദിക്കുന്നത് …? ഒരു ജാതിപോക്കു പിള്ളേരാണ് ഇങ്ങിനെയൊക്കെ നടക്കണത് ന്ന് …. (എന്നെ കേൾക്കാതെ രഹസ്യത്തിൽ പറയും കഞ്ചാവു പിള്ളേരാന്നെ ഇങ്ങനൊക്കെ നടക്കണത് ന്ന്) കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞല്ലേ……. അവരൊക്കെ പറയണകേട്ടിട്ട് എനിക്ക് വിഷമം തോന്നണെടാ കണ്ണാന്ന് ഞാൻ പറയുമ്പോൾ,അവൻ എന്നോടു പറയും, സുഖമില്ലാതെ മുടി പോയ ഒത്തിരി പേരുണ്ട് അവർക്ക് ആർക്കെങ്കിലും കൊടുക്കാൻ ആണ്, പറയുന്നവർ പറഞ്ഞോട്ടെ, അമ്മ വിഷമിക്കണ്ടായെന്ന്… അമ്മയ്ക്കെന്നെ അറിയാല്ലോ അതു മതീന്ന്… അതെ എനിക്കതുമതി… ബാക്കി കാലം പറയട്ടെ… Plus two മുതൽ വളർത്തണതാ… Degree രണ്ടാം വർഷമായിപ്പോ…ദാ! ഇന്നു മുറിച്ചു … നാളെക്കൊണ്ടു കൊടുക്കും.. സന്തോഷമായി…. അവനെക്കൊണ്ട് പറ്റീത് അവൻ ചെയ്തല്ലോ … അണ്ണാറക്കണ്ണനും തന്നാലായത്….. Love you Kannan vave….

Karma News Network

Recent Posts

മൂന്നാം വന്ദേ ഭാരത് ട്രാക്കിലേക്ക്, ജൂണിൽ സർവീസ് ആരഭിച്ചേക്കും

ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ ഏറെ കാത്തിരുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. കേരളത്തിൽ മൂന്നാം…

6 mins ago

സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി ദുബായിലേക്ക്, പൊതുപരിപാടികൾ മാറ്റിവെച്ചു

കൊച്ചി : സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് പോയി. രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക്…

17 mins ago

യുവതിക്ക് നേരെ ആസിഡ് ആക്രമണം, സംഭവം പാലക്കാട്, മുൻ ഭർത്താവ് അറസ്റ്റിൽ

പാലക്കാട് : മുൻ ഭർത്താവ് യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി പാലക്കാട് ഒലവക്കോട് താണാവിലാണ് സംഭവം. ഇവിടെ ലോട്ടറിക്കട…

39 mins ago

പയ്യന്നൂരിലെ അനിലയുടെ മരണം കൊലപാതകമെന്ന് സംശയം, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചന

കണ്ണൂര്‍ പയ്യന്നൂരില്‍ കാണാതായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അനിലയുടെ മരണം കൊലപാതകമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.…

56 mins ago

കൊച്ചിയിലെ നവജാതശിശുവിന്റെ ക്രൂര കൊലപാതകം, സംസ്‌കാരം ഇന്ന് നടക്കും

കൊച്ചി : പനമ്പിള്ളി നഗറിലെ ഫ്ളാറ്റിൽനിന്ന് യുവതിയായ അമ്മ വലിച്ചെറിഞ്ഞുകൊന്ന നവജാതശിശുവിന്റെ മൃതദേഹം തിങ്കളാഴ്ച പോലീസിന്റെ നേതൃത്വത്തിൽ സംസ്കരിക്കും. പോലീസിന്…

1 hour ago

ഇന്ത്യൻ വിദ്യാർത്ഥി ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടു, വിവരങ്ങൾ ഇങ്ങനെ

മെൽബൺ : മെൽബണിൽ ഇന്ത്യൻ വിദ്യാർത്ഥി കുത്തേറ്റ് കൊല്ലപ്പെട്ടു. ഹരിയാനയിലെ കർണാലിൽ നിന്നുളള 22 കാരനായ നവ്ജീത് സന്ധുവാണ് കൊല്ലപ്പെട്ടത്.…

1 hour ago