topnews

ഗവർണർ ഇങ്ങനെയായിരിക്കണം, ആനന്ദബോസിന്റെ സഞ്ചരിക്കുന്ന രാജ്ഭവന് കയ്യടി

ആശയവിനിമയത്തിന്റെ ഉസ്താദ് ആണ് താനെന്നു ബംഗാൾ ഗവർണർ ആനന്ദബോസ് ഒരിക്കൽ കൂടി തെളിയിക്കുന്നു. തെരെഞ്ഞെടുപ്പ് കാലത്ത് ബംഗാളിൽ അഴിമതിയും അക്രമവും തടയാൻ ‘സഞ്ചരിക്കുന്ന രാജ്ഭവനു’മായി ഗവർണർ ആനന്ദബോസ് എങ്ങനെ ജനങ്ങൾക്കിടയിൽ ജനസമ്മതനായി നിലക്കും എന്ന് ശ്രി ആനന്ദബോസിന്ന് അറിയാം പലപ്പോഴും അദ്ദേഹത്തിന്റെ ഇത്തരം തീരുമാനങ്ങൾ ജനപ്രീയമാകാറുണ്ട് സ്വീകരിക്കപ്പെടാറും ഉണ്ട്

വീണ്ടും രാജ്ഭവനിൽ പീസ്റൂമും പരാതിപരിഹാരസംവിധാനവും സജ്ജീകരിക്കുന്നു ​ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അക്രമത്തിനും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പും മുന്നൊരുക്കങ്ങളുമായി ബംഗാൾ ഗവർണർ ഡോ സിവി.ആനന്ദബോസും രാജ്ഭവനും.ഏഴ് ഘട്ടമായി നടക്കുന്ന ബംഗാളിലെ തിരഞ്ഞെടുപ്പ് കാലത്ത് ‘മനുഷ്യരക്തം കൊണ്ടുള്ള രാഷ്‌ട്രീയ ഹോളി’ അനുവദിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പുകാലത്തെന്ന പോലെ രാവിലെ ആറു മണി മുതൽ താൻ നിരത്തിലുണ്ടാകും. തിരഞ്ഞെടുപ്പിൽ അക്രമവും അഴിമതിയും ഇല്ലാതാക്കുന്നതിനാണ് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ തൻ്റെ മുൻഗണന. താൻ ജനങ്ങളിലേക്ക് നേരിട്ടുചെല്ലും. കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കും. എന്നിട്ട് തീരുമാനമെടുക്കും.”- ഗവർണർ പ്രഖ്യാപിച്ചു. പശ്ചിമ ബംഗാളിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ സമാധാനവും സുതാര്യതയും അർഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഗവർണർ ബന്ധപ്പെട്ടതായാണ് വിവരം.ബംഗാളിലെ തിരഞ്ഞെടുപ്പ് തീരുംവരെ താൻ വിളിപ്പുറത്തുണ്ടാകും. ജനങ്ങൾക്ക് എപ്പോഴും തന്നെ ബന്ധപ്പെടാം. മുൻകാലങ്ങളിലെപ്പോലെ തിരഞ്ഞെടുപ്പ്കാലത്ത് കൊല്ലും കൊലയും അഴിമതിയും ഒരു കാരണവശാലും അനുവദിക്കില്ല. സ്ഥാനാർത്ഥികൾക്ക് നാമനിർദേശം സമർപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രവർത്തനം നടത്താനും സമ്മതിദായകർക്ക് നിർഭയം വോട്ട് ചെയ്യാനും അവസരമുണ്ടാകണം. അതിനാവശ്യമായതെല്ലാം ചെയ്യും” – ഗവർണർ ആനന്ദബോസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാൻ ഗവർണർ രാജ്ഭവനിൽ ‘ലോഗ്സഭ’ എന്ന പേരിൽ പോർട്ടൽ ആരംഭിച്ചു. Logsabha.rajbhavankolkata@gmail.com എന്ന ഇമെയിലിൽ ഏതൊരു പൗരനും ഗവർണറുമായി ആശയവിനിമയം നടത്താം. അങ്ങനെ ലഭിക്കുന്ന പരാതികളും നിർദ്ദേശങ്ങളും ഉടനടി പരിശോധിച്ച് നടപടിയെടുക്കും. ഗവർണറുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി സന്ദീപ് രാജ്‌പുത് ആയിരിക്കും നോഡൽ ഓഫീസർ.

തദ്ദേശഭരണ തിരഞ്ഞെടുപ്പു വേളയിൽ ഗവർണർ രാജ്ഭവനിൽ ‘പീസ്റൂം’ തുറന്നപ്പോൾ ടെലിഫോണിലൂടെയും ഇ-മെയിലിലൂടെയും ബന്ധപ്പെടാൻ 24 മണിക്കൂർ സേവനസംവിധാനം ഒരുക്കിയിരുന്നു. പൊതുജനങ്ങളിൽ നിന്നും സ്ഥാനാർഥികളിൽ നിന്നും ആയിരക്കണക്കിന് നിവേദനങ്ങളും പരാതികളുമാണ് കിട്ടിയത്. എല്ലാറ്റിനും ഉടനടി നടപടി സ്വീകരിച്ചു. അഴിമതിയും അക്രമങ്ങളും കുറയ്ക്കാൻ കഴിഞ്ഞു. സമാനമായ സംവിധാനമാണ് ഈ തിരഞ്ഞടുപ്പിലും സജ്ജീകരിക്കുന്നത്. ഡൽഹിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഗവർണർ ബന്ധപ്പെട്ടതായാണ് വിവരം.
വോട്ടെടുപ്പിന് മുമ്പുള്ള ദിവസങ്ങളിൽ ഗവർണറുടെ വാഹനവ്യൂഹം – മൊബൈൽ രാജ്ഭവൻ – രാവിലെ 6 മണിക്ക് തെരുവിലിറങ്ങി. നിരത്തിൽ ഗവർണറുടെ സാന്നിധ്യം ഗുണ്ടകൾക്ക് ശക്തമായ സന്ദേശം നൽകി, ഇത് അക്രമ സംഭവങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കി.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഗവർണർ തൻ്റെ ‘ഗ്രൗണ്ട് സീറോ സന്ദർശനം’ ആരംഭിച്ചത് പരമ്പരാഗത പോളിംഗ് ബൂത്തായ ഹൗറയിലെ ഒരു സ്കൂളിൽ നിന്നാണ്. വലിയ വാഹനവ്യൂഹത്തിന്റെ അകമ്പടി ഒഴിവാക്കി ഗവർണർ ഒരു ‘ടോട്ടോ’യിൽ സഞ്ചരിച്ച് തെരുവിലെ സാധാരണജനങ്ങളുമായി ആശയവിനിമയം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Karma News Network

Recent Posts

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

47 seconds ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

31 mins ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

1 hour ago

ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു, ഭക്തജന പ്രവാഹം

ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…

2 hours ago

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍? ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- ഒരു താര രാജാവിനും എല്ലാകാലവും പറ്റിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ല

ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…

2 hours ago

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

11 hours ago