social issues

പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം,ആവശ്യം ഉള്ളപ്പോൾ വീട്ടുകാരോട് വാങ്ങിച്ചോണം,കുറിപ്പ്

സ്ത്രീ ജോലിക്ക് പോകുന്നതും കുടുംബം നോക്കുന്നതും മോശമാണെന്ന് കരുതുന്നവർ ഇന്നും സമൂഹത്തിലുണ്ട്.പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം?ഹൗസ് സർജൻസി കഴിഞ്ഞ് നിർബന്ധിതമായി ഹെൽത് സർവീസിൽ പോസ്റ്റ് ചെയ്യപ്പെട്ട കുറച്ച് ഡോക്ടർമാരുണ്ട്.ജോലി ചെയ്യുന്ന തസ്തിക ഏതാണെന്ന് വ്യക്തതയില്ലാതെ, ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കുറച്ചു പേർ.അവരിൽ ചിലർ നേരിടേണ്ടിവന്ന ചോദ്യമാണ് ശമ്പളം എന്തിനാണെന്നുള്ളതെന്നാണ് ഡോ.നെൽസൺ പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

പെൺകുട്ടികൾക്ക് എന്തിനാണ് ശമ്പളം?ഹൗസ് സർജൻസി കഴിഞ്ഞ് നിർബന്ധിതമായി ഹെൽത് സർവീസിൽ പോസ്റ്റ് ചെയ്യപ്പെട്ട കുറച്ച് ഡോക്ടർമാരുണ്ട്.ജോലി ചെയ്യുന്ന തസ്തിക ഏതാണെന്ന് വ്യക്തതയില്ലാതെ,ശമ്പളമില്ലാതെ ജോലി ചെയ്യുന്ന കുറച്ചു പേർ.അവരിൽ ചിലർ നേരിടേണ്ടിവന്ന ചോദ്യമാണ് ആദ്യം എഴുതിയത്.എന്തേയ്?അച്ഛനോടും അമ്മയോടും കാശ് ചോദിച്ചാൽ പോരേ എന്ന്.ശമ്പളം കിട്ടീട്ട് ചെയ്യാനുള്ള കാര്യങ്ങടെ കണക്കും വീട്ടിലെ മറ്റ് ആണുങ്ങടെ കയ്യീന്ന് പൈസ കിട്ടില്ലെന്ന് സാക്ഷ്യപത്രോം ഒക്കെ കിട്ടിയാലേ ശമ്പളം തരാൻ സൗകര്യപ്പെടൂ എന്നാണോ?

അതെയതെ,പെമ്പിള്ളേർക്ക് സ്വന്തമായി കാശുണ്ടാവാൻ പാടില്ലല്ലോ.അപ്പൻ്റെയോ കെട്ടിയോൻ്റെയോ കയ്യിൽ നിന്ന് വാങ്ങിച്ചോണം.ശമ്പളം കിട്ടിയാലും അവിടെ കൊടുത്തോണം.ആവശ്യമുള്ളപ്പൊ കൈ നീട്ടിയാ മതി.ചോദ്യത്തിലെ മുഴച്ചുനിൽക്കുന്ന സ്ത്രീവിരുദ്ധത അവിടെ നിൽക്കട്ടെ എന്ന് കരുതിയാൽപ്പോലും പ്രശ്നം തീരില്ല.ചെയ്ത ജോലിയുടെ ശമ്പളമാണ് മാന്യമായി ചോദിക്കുന്നത്.അത് ഏത് തരം ജോലി ആണെന്ന് കൂടി അറിയണമല്ലോ.അഞ്ചരയും ആറും വർഷം പഠിച്ചു കഴിഞ്ഞ് ഒരു വർഷം മെഡിക്കൽ കോളജിൽ എല്ല് മുറിയെ പണിയെടുത്ത് പുറത്തിറങ്ങിയ ഡോക്ടർമാരാണ് ഇന്നേ നിമിഷം വരെ മെഡിക്കൽ കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാർ നേരിടാത്ത അസാധാരണ സാഹചര്യത്തിൻ്റെ നടുവിലേക്കാണ് അവർ വന്ന് വീണത്.ആരോഗ്യപ്രവർത്തകരെ അടക്കം അകറ്റിനിർത്തിയ,രോഗിയുടെ മൃതശരീരത്തിനോട് പോലും ഭയം കാട്ടിയ ഒരു സാഹചര്യമുള്ള സാഹചര്യമുണ്ട്.രോഗഭീതിയുണ്ട്.

അതിനിടയിൽ ജോലി ചെയ്യുന്നവർ.വീട്ടുകാരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും അകന്ന് നിൽക്കുന്നവർ.അഞ്ചര വർഷം പഠിച്ചുകഴിഞ്ഞാൽ ഒരു ജോലിയും വരുമാനവും സ്വപ്നം കണ്ടവർ.നേരാം വണ്ണം കണ്ണ് പോലും ചിലപ്പൊ കാണാൻ കഴിയാത്ത,മണിക്കൂറുകൾ നിന്നാൽ വിയർപ്പ് ഇറ്റ് വീഴുന്ന,ചൂട് കൊണ്ട് തല വേദനിക്കുന്ന പി. പി.ഇക്കുള്ളിൽ ജോലി ചെയ്യുന്നവർ.അവരോടാണ് ഇജ്ജാതി മനുഷ്യത്വ രഹിതമായ ഊള ഡയലോഗ് എന്നുകൂടി ഓർമിക്കണം.അയ്യോ,കഴിഞ്ഞില്ല.ഐ.പി.സി പ്രകാരം കേസെടുക്കാം എന്ന് കൂടി പറഞ്ഞതായി വായിച്ചു.ഒരുത്തൻ്റെ ഡയലോഗ് കണ്ടു.ജനത്തിൻ്റെ നികുതിപ്പണം കൊണ്ടല്ലേ പഠിച്ചത്,അത്യാവശ്യ ഘട്ടത്തിൽ ഫ്രീ സേവനം ചെയ്യാൻ പറ എന്ന്.കേൾക്കുമ്പൊഴൊക്കെ ഓർക്കാറുണ്ട് ഡോക്ടർമാരും അവരുടെ ബന്ധുക്കളുമൊക്കെ കൊടുക്കുന്നത് നികുതിയല്ലാതെ പുളിങ്കുരു ആണോന്ന് ഒരു ഡോക്ടറെ പഠിപ്പിക്കാൻ ചിലവാക്കുന്നു എന്ന് പറയുന്ന പണം കണക്കാക്കാൻ എളുപ്പവഴികളില്ല.ഓരോ മെഡിക്കൽ കോളജുകൾക്കുമായി ചിലവാക്കുന്ന തുകയെത്രയാണെന്ന് നോക്കണം.

അതിൽ നിന്ന് മെഡിക്കൽ വിദ്യാർഥികൾക്ക് മാത്രമായി എത്രയാവുന്നുവെന്നും.ചുരുക്കം സ്പെഷ്യൽറ്റികളിലൊഴികെ സീനിയർ ഡോക്റ്റർമാർ ചെയ്യുന്നത് മെഡിക്കൽ വിദ്യാർഥികളെ പഠിപ്പിക്കൽ മാത്രമല്ല.സാധാരണക്കാർക്ക് കുറഞ്ഞ ചിലവിൽ വിദഗ്ധ ചികിൽസ നൽകാനാണ് കൂടുതൽ സമയവും ചിലവാക്കുന്നത്.ഇനി അതൊക്കെ പോട്ടെ.മെഡിക്കൽ കോളജ് ഈ കൊവിഡ് കാലത്തും നടന്നുപോവുന്നത് അവിടെയുള്ള ഹൗസ് സർജന്മാരും പി.ജി ഡോക്ടർമാരും ഉള്ളതുകൊണ്ടുകൂടിയാണെന്ന് കോളജിനെ അടുത്തറിയുന്നവർക്ക് അറിയാം.നൂറ് വയസിനു മുകളിൽ പ്രായമുള്ള ഒരാൾ കൂടി സുഖപ്പെട്ട വിവരം ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട് അല്പം മുൻപ് അവരുടെ ഫേസ്ന്ബുക്ക് പേജിലൂടെ.ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.അതുപോലത്തെ മെഡിക്കൽ കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർമാരെക്കുറിച്ച് തന്നെയാണ് പറയുന്നത്.ഒറ്റക്കാര്യമേ പറയാനുള്ളൂ.അഭിനന്ദനം കൊണ്ട് അരി വേവില്ല.

Karma News Network

Recent Posts

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

16 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

44 mins ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

1 hour ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

11 hours ago