topnews

അസൂയയും അപവാദങ്ങളും അവഹേളനങ്ങളും, കാരണം ഒന്നേയുള്ളൂ മുസ്ലീം കുടുത്തില്‍ പിറന്ന പെണ്ണായിപോയി, മുസ്ലിയാര്‍ക്ക് എതിരെ ഡോ.ഷിംന അസീസ്

പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു വേദിയിലേക്ക് വിളിക്കുന്നതിനെതിരെ രംഗത്തെത്തിയ ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്ലിയാരുടെ നടപടിക്ക് എതിരെ പലരുപം രംഹത്ത് എത്തുന്നുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഇഷ്ടം പോലെ സ്റ്റേജുകളില്‍ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്ലിയാക്കന്‍മാരുള്ള സ്റ്റേജിലും മുസ്ലിയാക്കന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയില്‍ വരുന്നതിനുള്‍പ്പെടെ പലയിടത്തും നല്ല എതിര്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ… മുസ്ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയി.-ഷിംന അസീസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക് സ്റ്റേജില്‍ വെച്ച് ഉപഹാരം നല്‍കിയതിന് സ്റ്റേജിലുള്ളവരെ ‘തല മുതിര്‍ന്ന’ ഒരു മുസ്ലിയാര്‍ ശാസിക്കുന്ന വീഡിയോ കണ്ടു. അതാണ് സമസ്തയുടെ നിയമമെന്നോ ഏതാണ്ടൊക്കെയോ അയാള്‍ വേദിയില്‍ വച്ച് തന്നെ പുലമ്പുന്നുണ്ട്. പഠിച്ച് നേടിയതിന് ആദരിക്കപ്പെട്ട് അഭിമാനത്തോടെ നില്‍ക്കേണ്ട ആ നിമിഷത്തില്‍ ആ പെണ്‍കുട്ടിക്ക് എന്ത് മാത്രം അപമാനം തോന്നിക്കാണുമോ..!

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ട് ഇഷ്ടം പോലെ സ്റ്റേജുകളില്‍ കയറിയിട്ടുണ്ട്. ഇപ്പോഴും കയറാറുണ്ട്. മുസ്ലിയാക്കന്‍മാരുള്ള സ്റ്റേജിലും മുസ്ലിയാക്കന്‍മാര്‍ക്കും കുടുംബങ്ങള്‍ക്കും ക്ലാസെടുത്തിട്ടുണ്ട്. മീഡിയയില്‍ വരുന്നതിനുള്‍പ്പെടെ പലയിടത്തും നല്ല എതിര്‍പ്പുണ്ടായിരുന്നു. കൂട്ടത്തില്‍ അസൂയയും, അപവാദങ്ങളും, അവഹേളനങ്ങളും വേറെയും. ഇതിനൊക്കെ ഒരൊറ്റ കാരണമേയുള്ളൂ… മുസ്ലിം കുടുംബത്തില്‍ പിറന്ന പെണ്ണായിപ്പോയി.

ഇന്നും അനുഭവിക്കുന്നുണ്ട്… ഫൈറ്റ് ചെയ്ത് പിടിച്ചു നില്‍ക്കുന്നത് പിന്നാലെ വരുന്നവരെക്കൂടെ ഓര്‍ത്താണ്. എപ്പോഴും പറയാറുള്ളത് പോലെ, മുന്നേ നടക്കുന്നവര്‍ക്ക് ഏറ് കൊള്ളുമെങ്കിലും ക്രമേണ വഴി ക്ലിയറായിക്കോളും. പിറകെ വരുന്നവര്‍ക്കെങ്കിലും മാറ്റങ്ങളിലേക്ക് സുഗമമായി നടക്കാനാവും. 2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഢിതരത്നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ… വഴി തെളിയട്ടെ !

Karma News Network

Recent Posts

ED ഇറങ്ങി എന്ന് കണ്ടപ്പോൾ ടർബോയുടെ കളക്ഷൻ സ്വിച്ച് ഇട്ടത് പോലെ നിന്നു

മലയാള സിനിമയിൽ ED പിടിമുറുക്കുകയാണ് . മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി)…

4 mins ago

സൈബർ ആക്രമണം, ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി

തിരുവനന്തപുരം : വ്യാപക സൈബർ ആക്രമണത്തിന് പിന്നാലെ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കി. കോട്ടൺ ഹിൽ സ്‌കൂളിലെ…

36 mins ago

ഭീമൻ വസിച്ച ഗുഹ, മഞ്ഞിൽ മൂടി പാഞ്ചാലിമേട്

പാണ്ഢവന്മാർ വനവാസ കാലത്ത് പാഞ്ചാലിയുമൊത്ത് താമസിച്ച ഇടം എന്ന് വിശ്വസിക്കുന്ന പാഞ്ചാലിമേട് മഞ്ഞിലും തണുപ്പിലും മൂടി.ഇവിടെ  "ഭീമന്റെ കാൽപ്പാടുകൾ ഉള്ള ഒരു…

57 mins ago

വെള്ളാപ്പള്ളിക്കെതിരായ ഭീഷണി, ആബിദ് അടിവാരത്തിനെതിരെ കേസെടുക്കാൻ പിണറായി പൊലീസ് തയ്യാറാകണം എന്ന് സന്ദീപ് വാചസ്പതി

ഇടതു, വലതു മുന്നണികളുടെ മുസ്‌ലിം പ്രീണനത്തെക്കുറിച്ചു തുറന്നു പറഞ്ഞ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ അശ്ലീല പദപ്രയോ​ഗവും…

1 hour ago

ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ബോംബേറ്, ഒരു സി.പി.എം. പ്രവർത്തകൻ കൂടി അറസ്റ്റിൽ

ന്യൂമാഹി ചാലക്കര പോന്തയാട്ടിനടുത്ത് ന്യൂമാഹി കുറിച്ചിയിൽ മണിയൂർ വയലിലെ ബി.ജെ.പി. നേതാവ് പായറ്റ സനൂപിൻ്റെവീടിന് നേർക്ക് ബോംബെറിഞ്ഞ സംഭവത്തിൽ ഒരു…

2 hours ago

ഫോൺ ഉപയോഗം തടഞ്ഞതിന് പിന്നാലെ കാണാതായി, 13കാരിയുടെ മൃതദേഹം പുഴയിൽ

മാഹി പുഴയിൽ ചാടിയ എട്ടാം ക്ലാസ് വിദ്യാർഥിനിയായ 13 കാരി യുടെ മൃതദേഹം കണ്ടെത്തി. കുട്ടി മാഹി പുഴയിൽചാടിയതായി സംശയമുണ്ടായ…

2 hours ago