social issues

സമൂഹത്തില്‍ ലെസ്ബിയന്‍/ഗേ കപിള്‍സ് പുറത്ത് വരുന്നത് കണ്ട് ആരും അത് അനുകരിക്കാനൊന്നും പോണില്ല, ഡോ. ഷിംന അസീസ് പറയുന്നു

അടുത്തിടെയാണ് സ്വവര്‍ഗാനുരാഗികളായ ഫാത്തിമയ്ക്കും ആദിലയ്ക്കും അനുകൂലമായി ഹൈക്കോടതി വിധി പ്രഖ്യാപിച്ചിരുന്നു. ഫാത്തിമയെ ആദിലയുടെ ഒപ്പം വിടുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കും വലിയ സൈബര്‍ ആക്രമണവുമുണ്ടായി. ഇവരെ നോര്‍മല്‍ ആകാക്ന്‍ പറ്റുമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. എന്നാല്‍ ഈ ചോദ്യം തന്നെ അടിസ്ഥാന രഹിതമാണെന്ന് പറയുകയാണ് ഡോ. ഷിംന അസീസ്.

ഒരു കല്യാണം കഴിഞ്ഞാല്‍ ഒക്കെ ശര്യാവും എന്നൊക്കെ ചിന്തിക്കുന്നവരോട് വ്യക്തമായിത്തന്നെ പറയാം, ഇങ്ങനെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മറച്ച് വച്ചോ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയോ മറ്റോ അവരവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ രണ്ട് പേരുടെ ജീവിതവും ഒരുപോലെ കുഴപ്പത്തിലാവാനാണ് സാധ്യത. കല്യാണം/കൗണ്‍സിലിംഗ്/ശാരീരിക-മാനസികപീഡനം തുടങ്ങി ഒന്നും സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാറ്റില്ല.- ഷിംന അസീസ് കുറിച്ചു.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്, കൗണ്‍സിലിംഗ് വഴി ലെസ്ബിയന്‍/ഗേ വിഭാഗത്തില്‍ പെട്ടവരെ നോര്‍മല്‍ ആക്കാന്‍ പറ്റുമോ?’ കഴിഞ്ഞ ദിവസം ഈ വിഷയം വാര്‍ത്തയായതിനു ശേഷം ചുറ്റോട് ചുറ്റ് നിന്നും ഈ ചോദ്യമാണ്. നോക്കൂ, ഈ ചോദ്യം തന്നെ അടിസ്ഥാനപരമായി തെറ്റാണ്. നോര്‍മല്‍ എന്ന് ഭൂരിപക്ഷവും കരുതുന്ന ഹെറ്ററോസെക്ഷ്വാലിറ്റി അഥവാ മറ്റൊരു ജെന്‍ഡറില്‍ പെട്ട വ്യക്തിയോട് തോന്നുന്ന ആകര്‍ഷണം പോലെ തന്നെ നോര്‍മലായ മറ്റൊന്നാണ് ഹോമോസെക്ഷ്വാലിറ്റി അഥവാ ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകര്‍ഷണവും.

നിങ്ങള്‍ ഒരു ഹെറ്ററോസെക്ഷ്വല്‍ ആണെങ്കില്‍ നിങ്ങളെ കൗണ്‍സില്‍ ചെയ്ത് ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ ആക്കാന്‍ സാധിക്കില്ല. അതുപോലെ ലെസ്ബിയന്‍/ഗേ വിഭാഗത്തില്‍ പെട്ടവരെ കൗണ്‍സിലിംഗോ അത്തരം ഏതെങ്കിലും മാര്‍ഗ്ഗങ്ങളോ വഴി ഹെട്രോസെക്ഷ്വല്‍ ആക്കാനും പറ്റില്ല. സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഒരു വ്യക്തിയുടെ ജനിതകം, ഹോര്‍മോണ്‍ സംബന്ധം എന്നിങ്ങനെ പല ഘടകങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന ഒന്നാണ്. ‘മാറ്റാന്‍’ വേണ്ടി അസാധാരണമായി ഒന്നും ഇതിലില്ല. പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെടാനും കുട്ടികളെ ഉണ്ടാക്കാനും വേണ്ടി മാത്രമല്ല.

ഒരു കല്യാണം കഴിഞ്ഞാല്‍ ഒക്കെ ശര്യാവും എന്നൊക്കെ ചിന്തിക്കുന്നവരോട് വ്യക്തമായിത്തന്നെ പറയാം, ഇങ്ങനെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മറച്ച് വച്ചോ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെയോ മറ്റോ അവരവരുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി വിവാഹം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ രണ്ട് പേരുടെ ജീവിതവും ഒരുപോലെ കുഴപ്പത്തിലാവാനാണ് സാധ്യത. കല്യാണം/കൗണ്‍സിലിംഗ്/ശാരീരിക-മാനസികപീഡനം തുടങ്ങി ഒന്നും സെക്ഷ്വല്‍ ഓറിയന്റേഷന്‍ മാറ്റില്ല.

ഇനി ഇത്തരം വാര്‍ത്തകള്‍ക്ക് താഴെ മൃഗരതി, ശവഭോഗം എന്നൊക്കെ കുത്തിക്കേറ്റി എല്ലാം കൂടെ ഒരൊറ്റക്കെട്ടാക്കിക്കാണിക്കാന്‍ ശ്രമിക്കുന്നവര്‍, എന്താണ് കണ്‍സെന്റ് എന്നും, ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് രണ്ട് പേര്‍ക്ക് പൂര്‍ണ്ണമായ കണ്‍സെന്റ് നല്‍കാനാവുക എന്നതുമൊക്കെ ഒന്ന് വായിച്ച് പഠിക്കാവുന്നതാണ്. അതെങ്ങനെയാ, . അത് സാധ്യവുമല്ല. ‘ഇവരെ കണ്ട് പഠിക്കൂല്ലേ?’ എന്ന പറച്ചിലില്‍ കതിരില്ല. സെക്ഷ്വല്‍ ഓറിയന്റേഷന്‍ ആരെയെങ്കിലും കണ്ട് അതുപോലെ കാണിക്കുന്ന ഒന്നല്ല. മുന്‍പ് പറഞ്ഞത് പോലെ അവരെ അവരുടെ പാട്ടിന് വിടാം. അതാണ് അതിന്റെ ശരിയും.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

6 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

10 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

36 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago