ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമാണ് ഡോ. ഷിനു ശ്യാമളന്.സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ഷിനു.ആരോഗ്യ മേഖലയില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് ഷിനു രംഗത്ത് എത്താറുണ്ട്.മാത്രമല്ല ഡാന്‍സ് വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഷിനു ശ്യാമളന് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിട്ടുണ്ട്.ഇപ്പോള്‍ പുതിയൊരു തുടക്കം കുറിക്കുകയാണ് നടി.സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ഷിനു.
സ്വപ്നസുന്ദരി എന്ന സിനിമയിലൂടെയാണ് ഷിനു ശ്യാമളന് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണ് സ്വപ്നസുന്ദരി എന്നാണ് വിവരം.കെജെ ഫിലിപ്പ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സിനിമയില്‍ നായികമാരില്‍ ഒരാളായി ജമന്തി എന്ന കഥാപാത്രത്തെയാണ് ഷിനു അവതരിപ്പിക്കുന്നത്.അല്‍ഫോന്‍സാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ സാജു സി.ജോര്‍ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്.കഥയും ഛായാഗ്രഹണവും റോയിറ്റ അങ്കമാലിയാണ് നിര്‍വഹിക്കുന്നത്.ഷാന്‍സി സലാമുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര്.
ഈ കഴിഞ്ഞ ദിവസം ഒരു പ്രശസ്ത സിനിമ നടന് ആണെന്ന് പറഞ്ഞു വിളിച്ചു.അന്വേഷിച്ചപ്പോള്‍ അത് സത്യമല്ല.ഇതുപോലെ നിരവധി പേര് സോഷ്യല്‍ മീഡിയയിലും മറ്റും ആക്റ്റീവ് ആയി നില്‍ക്കുന്നവരെ വിളിക്കും.അവര്‍ക്ക് വേണ്ടത് നിങ്ങളെ ട്രാപ്പിലാക്കി നിങ്ങളെ ചൂഷണം ചെയ്ത് ശരരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ്.ഇത്തരക്കാര്‍ വിളിക്കുക അമേരിക്കയില്‍ നിന്നുള്ള നമ്പറുകളോ,ഇന്റര്‍നെറ്റ് കാളുകളോ ആവും. നമ്മളെ വിശ്വസിപ്പിക്കുവാനായി നമ്മളുടെ കാര്യങ്ങള്‍ അവര്‍ പറയും.കൂടാതെ അവര്‍ ആരാണെന്ന് പറഞ്ഞു വിളിക്കുന്നുവോ അവരുടെ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നമ്മോട് പറയും.ഇതിലൊന്നും വീഴരുത്. അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ മാത്രമേ അവരെ കാണാന്‍ പൊകാവു.ട്രാപ്പുകള്‍ ആവാം.സൂക്ഷിക്കുക.തെളിവുകള്‍ സഹിതം പരാതി കൊടുക്കുന്നതിന് കുറിച്ചു ആലോചിക്കും.മീഡിയയില്‍ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇതിവിടെ എഴുതുന്നു.ചില കഴുകന് കണ്ണുകള്‍ നിങ്ങളെ നോക്കി ഇരിപ്പുണ്ട്.ജാഗ്രത.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…