topnews

ഡോ.വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്

ഡോക്ടർ വന്ദനാ ദാസിൻ്റെ ഓർമ്മകൾക്ക് ഇന്ന് ഒരാണ്ട്. 2023 മെയ് 10 നാണ് അക്രമിയുടെ കുത്തേറ്റ് വന്ദന കൊല്ലപ്പെട്ടത്. സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. പോലീസ് വൈദ്യപരിശോധനയ്‌ക്കെത്തിച്ച സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. അക്രമാസക്തനായ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വന്ദനയെ ചവിട്ടി വീഴ്ത്തിയ ശേഷം കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.

ആശുപത്രി ജീവനക്കാർക്കും, പൊലീസുകാർക്കും, ആംബുലൻസ് ഡ്രൈവർക്കും ആക്രമണത്തിൽ പരിക്കേറ്റു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വന്ദനാദാസ് മരിച്ചത്.പ്രതി സന്ദീപിനെ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കി.90 ദിവസത്തിനുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെയും സർക്കാർ നടപടി എടുത്തു.

കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതിന്റെ പ്രതീക്ഷയിലാണ് വന്ദനയുടെ കുടുംബം. നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പിതാവ് മോഹൻദാസ് മീഡിയവണിനോട് പറഞ്ഞു.

ഏക മകൾ മരിച്ചെന്ന കാര്യം ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല വന്ദനയുടെ മാതാപിതാക്കൾക്ക്. കടുത്തുരുത്തി നമ്പിച്ചിറക്കാലായിൽ മോഹൻദാസിൻ്റെയും വസന്തകുമാരിയുടെയും ജീവിതം മുന്നോട്ട് പോകുന്നത് പ്രിയ മകളുടെ ഓർമകളിലാണ്. വന്ദന ഉപയോഗിച്ചിരുന്ന എല്ലാ വസ്തുക്കളും പഠനമുറിയിൽ ഒരുക്കി വെച്ചിരിക്കുകയാണ് ഇവർ. സ്റ്റെതസ്കോപ്പ്, കോട്ട്, പുസ്തകങ്ങൾ,പേന വാച്ച് എന്നിവയെല്ലാം മുറിയിലുണ്ട്.

കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുമ്പോൾ നീതി പുലരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.സിബിഐ അന്വേഷണ ആവശ്യപ്പെടുള്ള കുടുംബത്തിൻ്റെ ഹർജി നേരത്തെ ഹൈകോടതി തള്ളിയിരുന്നു. കൊല്ലം കോടതിയിലാണ് നിലവിൽ കേസിൻ്റെ വിചാരണ നടപടികൾ നടക്കുന്നത്. അമ്മയുടെ നാടായ തൃക്കുന്നപ്പുഴയിൽ പാവപ്പെട്ട രോഗികൾക്കായി സൗജന്യ ക്ലിനിക്ക് എന്നത് വനന്ദയുടെ ആഗ്രഹമായിരുന്നു. ആ ആഗ്രഹം പൂർത്തികരിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

37 seconds ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

23 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

47 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

48 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago