topnews

ഇന്ത്യക്ക് വൻ നയതന്ത്ര വിജയം, ബന്ദികളാക്കിയ നാവികരെ മോചിപ്പിച്ചു

ഇറാൻ സൈന്യം തട്ടികൊണ്ടുപോയ ഇസ്രായേൽ കപ്പലിലേ ഇന്ത്യക്കാരേ നിരുപാധികം വിട്ടയച്ചു. ഇസ്രായേൽ കപ്പൽ തട്ടികൊണ്ടുപോയ ഇറാന്റെ നടപടിയിൽ ഇന്ത്യക്ക് വൻ നയതന്ത്ര വിജയം. ഇത് ഇറാൻ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങിയതിനു തുല്യമാണ്‌. ഇന്ത്യക്കാരേ ഇസ്രായേൽ കപ്പലിൽ ജോലി ചെയ്തു എന്ന കാരണത്താൽ തട്ടികൊണ്ടുപോയി ബന്ധിയാക്കിയത് തെറ്റാണ്‌ എന്നും പറ്റിയ തെറ്റിനു മാപ്പ് എന്നും ഇപ്പോൾ ഇറാന്റെ നടപടിയെ വ്യാഖ്യാനിക്കാം.

ഇറാന്റെ കസഡിയിൽ ഒരു ഇന്ത്യക്കാരനും ഉണ്ടാവില്ലെന്നും ഇറാനു ഇന്ത്യൻ പൗരന്മാരേ തടവിലാക്കാൻ അധികാരം ഇല്ലെന്നും ഈ വിഷയത്തിന്റെ ആദ്യം ഇന്ത്യൻ വിദേശ്യകാര്യ വകുപ്പ് അക്കമിട്ട് നിരത്തിയത് ഇതാ ഇപ്പോൾ അക്ഷരാർഥത്തിൽ നരേന്ദ്ര മോദി നടപ്പാക്കി. നയതന്ത്രത്തിലാണ്‌ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ചത്. ഒരു നയതന്ത്ര മുന്നേറ്റത്തിൽ, ടെഹ്‌റാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള കപ്പലിലെ ഇന്ത്യൻ നാവികരിൽ അഞ്ച് പേരെ വ്യാഴാഴ്ച മോചിപ്പിച്ച് ഇറാനിൽ നിന്ന് പുറപ്പെട്ടതായി ഇറാനിലെ ഇന്ത്യൻ എംബസി ഇപ്പോൾ ഔദ്യോഗികമായി അറിയിച്ചു

ഇന്ത്യൻ എംബസി, അവരുടെ മോചനത്തിൻ്റെ വിശദാംശങ്ങൾ പങ്കിടുമ്പോൾ മോചനം നേടിയവരുടെ കുടുംബങ്ങൾ കേന്ദ്ര സർക്കാരിനും നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. നിലപാട് മാറ്റിയ ഇറാൻ രാജ്യത്തിനും നന്ദി പറഞ്ഞു.പ്രതിസന്ധി പരിഹരിക്കാൻ ഇടയാക്കിയ ഇന്ത്യൻ നീക്കത്തിനു ഇറാൻ അധികാരികൾ നരേന്ദ്ര മോദിക്കും നന്ദി പറഞ്ജ്ഞ്ഞു. ബന്ദർ അബ്ബാസിലെ ഇന്ത്യൻ കോൺസുലേറ്റുമായും അടുത്ത ഏകോപനത്തിന് ഇറാനിയൻ അധികാരികൾക്ക് നന്ദി പറയുകയായിരുന്നു.ഇതോടെ എംഎസ്‌സി ഏരീസിലെ അഞ്ച് ഇന്ത്യൻ നാവികർ മോചിതരായി.വൈകുന്നേരം ഇറാനിൽ നിന്ന് പുറപ്പെട്ടു.ഇവർ ഇന്ന് അതായത് മെയ് 10നു ഇന്ത്യയിൽ എത്തിചേരും.എംഇഎ ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ എക്‌സിൽ പോസ്റ്റ് ചെയ്തു.

ഇവിടെ നരേന്ദ്ര മോദി പരാജയപ്പെടുത്തിയ ഇറാന്റെ നീക്കം ഇതാണ്‌. ഇന്ത്യക്കാരേ വയ്ച്ച് ഇസ്രായേലിനു മുന്നിൽ വിലപേശുക. ഇന്ത്യൻ നാവികരേ വിട്ട് കിട്ടാൻ നരേന്ദ്ര മോദിയും ഇന്ത്യയും ഇസ്രായേലിനെതിരായ നിലപാട് സ്വീകരിക്കണം. ഗാസ യുദ്ധം നിർത്താൻ ആവശ്യപ്പെടണം. അങ്ങിനെ ഇന്ത്യയേ ഇസ്രായേൽ വിരുദ്ധ പക്ഷത്തും ഹമാസ് പക്ഷത്തും നിർത്താൻ ഇറാൻ നടത്തിയ ബന്ദി നാടകം ചീറ്റി പോവുകയായിരുന്നു.അത്യുഗ്രമായ ഇന്ത്യൻ ഇസ്രായേൽ ബന്ധത്തിൽ ഒരു പോറൽ പൊലും അതായത് ഒരു മുടിനാരിന്റെ മാറ്റം പോലും ഇല്ലാതെയാണ്‌ ഇപ്പോൾ ഇറാന്റെ കസ്റ്റഡിയിൽ നിന്നും 5 നാവികരും മോചിതരാകുന്നത്.ഏപ്രിൽ 13 ന് 17 ഇന്ത്യൻ പൗരന്മാരുമായി ഇസ്രയേലുമായി ബന്ധമുള്ള ചരക്ക് കപ്പൽ ഇറാൻ പിടിച്ചെടുക്കുകയായിരുന്നു

ലബനോനിലെ ഇറാന്റെ കോർപ്സിനെ ഇസ്രായേൽ മിസൈൽ ഇട്ട് കൊലപ്പെടുത്തിയതിന്റെ പ്രതികാരവും ഗാസയിൽ നിന്നും ഇസ്രായേൽ പിൻ വാങ്ങാനും ആയിരുന്നു കപ്പൽ തട്ടിയെടുത്തത്.ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നേവി ഹോർമുസ് കടലിടുക്കിന് സമീപം കണ്ടെയ്‌നർ കപ്പൽ പിടിച്ചെടുക്കുകയായിരുന്നു.എംഎസ്‌സി ഏരീസ് എന്ന കപ്പൽ ഗൾഫിൽ നിന്നും ചരക്കുകളുമായി യാത്ര തിരിക്കവേയാണ്‌ ഇറാൻ തട്ടിയെടുത്തത്.ഏപ്രിൽ 13 ന് ഇറാൻ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധിപ്പിച്ച ചരക്ക് കപ്പലായ ‘എംഎസ്‌സി ഏരീസ്’ 17 ഇന്ത്യൻ ജീവനക്കാരിൽ ഒരാളായ കേരളത്തിലെ തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ് ഏപ്രിൽ 18 ന് സ്വന്തം നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങിയിരുന്നു.

17 ഇന്ത്യൻ ക്രൂ അംഗങ്ങളിൽ ഒരാൾ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും മറ്റുള്ളവർ സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു, അവരുടെ കരാർ ബാധ്യതകൾ പൂർത്തീകരിച്ച ശേഷം അവരെ വിട്ടയക്കുമെന്ന് കൂട്ടിച്ചേർത്തു.എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ ഏപ്രിൽ 25 ന് പ്രതിവാര പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇറാൻ ഇന്ത്യക്കാരേ ബന്ദിയാക്കിയതിലൂടെ വ്യക്തമാകുന്നത് ലക്ഷ്യം നേടാൻ എന്ത് നെറികെട്ട രീതിയും ചെയ്യും എന്നു തന്നെയാണ്‌. ഇറാനുമായി ഒരു വിഷയവും ഇല്ലാതെ സമാധാന സമയത്ത് തന്നെയാണ്‌ ഇന്ത്യക്കെതിരേ ഈ നീക്കം ഇറാൻ നടത്തുകയും ഇന്ത്യക്കാരേ ബന്ദിയാക്കി നാടകം കളിച്ചതും.ഇറാന്റെ പരിപ്പ് ഈ കലത്തിൽ വേകില്ല എന്ന സക്തമായ സന്ദേശം തന്നെയാണ്‌ ഭാരത സർക്കാർ നല്കിയതും

Karma News Network

Recent Posts

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

2 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

24 mins ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

48 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

49 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

1 hour ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

1 hour ago