Premium

കുട്ടിക്കാലം പട്ടിണിയില്‍, ഭര്‍ത്താവും രണ്ട് ആണ്മക്കളും അകാലത്തില്‍ മരിച്ചു, ദ്രൗപതി മുര്‍മുവിന് 74കിലോ ഭാരം 163 സെ.മി ഉയരം

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മു, പ്രതിസന്ധികളില്‍ മനോബലം കൊണ്ട് പൊരുതി ജയിച്ചവള്‍. ഭര്‍ത്താവും രണ്ട് ആണ്‍ മക്കളും നഷ്ടമായിട്ടും തളരാതെ കരുത്തോടെ പിടിച്ച് നിന്ന ദ്രൗപതി മുര്‍മു സ്ത്രീകള്‍ക്ക് ഒരു മികച്ച മാതൃക തന്നെയാണ്. രാജ്യത്തിന്റെ പ്രഥമ വനിതയായി ദ്രൗപതി എത്തുമ്പോള്‍ സ്ത്രീ സമൂഹത്തിന് തന്നെ അഭിമാനിക്കാം. ഷെഡ്യൂള്‍ഡ് ട്രൈബ് വിഭാഗത്തില്‍ പെട്ട ഒരു രാഷ്ട്രപതി എന്നത് അംബേദ്കര്‍ സ്വപ്നം കണ്ട ഇന്ത്യയുടെ പൂര്‍ത്തീകരണം ആകാം. ഡോ ബി ആര്‍ അംബേദ്കര്‍ക്ക് ശേഷം അധസ്ഥിത വിഭാഗത്തില്‍ നിന്നും ഇത്ര അത്യുന്നതിയില്‍ ആരും എത്തിയിട്ടില്ല. ദ്രൗപതി മുര്‍മുവിന്റെ പ്രായം 64 വയസാണ്. ദ്രൗപതിയുടെ ഏറ്റവും ഇഷ്ടപ്പെട്ട നേതാക്കളും ഗോഡ് ഫാദര്‍മാരും അടല്‍ ബിഹാരി വാജ്‌പേയും നരേന്ദ്ര മോദിയുമാണ്. വിധവയാണ്. ദാരിദ്ര്യം നിറഞ്ഞ ജീവിതത്തില്‍ ഭര്‍ത്താവും 2 ആണ്‍ മക്കളും അകാലത്തില്‍ മരിക്കുകയായിരുന്നു. ഇറ്റിസ് ഹ്രി മുര്‍മു മകളാണ്. ദ്രൗപതി മുര്‍മുവിന് 163 സെന്റീമീറ്റര്‍ ഉയരവും 74 കിലോഗ്രാം ഭാരവും ഉണ്ട്.

ഭരണപാടവവും ജനകീയതയും മുഖമുദ്രയായിട്ടുള്ള ദ്രൗപദി മുര്‍മുവിന്റെ ജീവിതം വ്യക്തിപരമായ ദുരന്തങ്ങളാലും അടയാളപ്പെടുത്തുന്നതാണ്. ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയില്‍ കര്‍ഷകനായിരുന്ന ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ മകളായി പിറന്ന മുര്‍മുവിന്റെ ചെറുപ്പം ദാരിദ്രം നിറഞ്ഞതായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചു. കുടുംബ ജീവിതത്തില്‍ ദുരിതങ്ങളാണ് നേരിടേണ്ടി വന്നത്. ഭര്‍ത്താവും രണ്ട് ആണ്‍മക്കളും അകാലത്തില്‍ മരണമടഞ്ഞു. മകള്‍ ഇതിശ്രീ മാത്രമാണ് ഒപ്പമുള്ളത്. ഝാര്‍ഖണ്ഡില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃ ശേഷിയുടെയും സംഘാടന സാമര്‍ഥ്യത്തിന്റെയും പടവുകളിലൂടെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലേക്ക് എത്തുന്നത്.

ഝാര്‍ഖണ്ഡിലെ ആദ്യത്തെ വനിതാ ഗവര്‍ണറായ മുര്‍മു ഒഡിഷയിലെ മയൂര്‍ഭഞ്ജ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിലാണ് ജനിച്ചത്. സാന്താള്‍ ഗോത്രത്തിന്റെ പ്രതിനിധിയായ മുര്‍മു രാജ്യത്ത് ഗവര്‍ണര്‍ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയുമാണ്. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി. ഇതിനിടെ ബി.ജെ.പി.ഭരണം മാറി യു.പി.എ. മുന്നണിയിലുള്ള ജെ.എം.എം. ഭരണം പിടിച്ചു.ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി മുര്‍മു അധ്യാപികയായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായും ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്ത ശേഷം 1997ല്‍ ബിജെപിയില്‍ ചേര്‍ന്നു.

1997ല്‍ റായ്റംഗ്പുരില്‍ നഗരസഭാ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു. നഗരസഭാ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചു. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി. ടിക്കറ്റില്‍ എം.എല്‍.എ. ആയി. 2000ത്തില്‍ നിയമസഭയിലെത്തിയ മുര്‍മു ബി.ജെ.പി.ബി.ജെ.ഡി. സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകള്‍ കൈകാര്യംചെയ്തു. പാര്‍ട്ടിക്കുള്ളിലും ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. 1997ല്‍ ബി.ജെ.പി.യുടെ എസ്.ടി. മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു. ഒഡീഷയിലെ മയൂഭഞ്ചില്‍ ജനിച്ച അവര്‍ ഒഡീഷയിലെ ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. കര്‍ഷകനായിരുന്ന ബിരാഞ്ചി നാരായണ്‍ ടുഡുവിന്റെ മകളായി പിറന്ന ബാങ്ക് ഉദ്യോഗസ്ഥനായ ശ്യാം ചരണ്‍ മുര്‍മുവിനെ വിവാഹം കഴിച്ചത്. അവര്‍ക്ക് രണ്ട് ആണ്‍മക്കളും ഒരു മകളും ഉണ്ടായിരുന്നു. ഭര്‍ത്താവിനെയും രണ്ട് ആണ്‍മക്കളെയും നഷ്ടപ്പെട്ട മുര്‍മുവിന്റെ ജീവിതം വ്യക്തിപരമായ ദുരന്തങ്ങളാലും അടയാളപ്പെടുത്തുന്നതാണ്.മകള്‍ ഇതിശ്രീ

Karma News Network

Recent Posts

മദ്യപാനത്തിനത്തിന് അടിമയായ ഉർവശി അതിൽ നിന്ന് പുറത്തു കടന്നത് സ്വന്തം സിനിമകൾ കൊണ്ടു തന്നെ,നടന്റെ വെളിപ്പെടുത്തല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും…

18 mins ago

രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ പ്രതിഷേധം

തിരുവനന്തപുരം : ജീവനക്കാരുടെ കൂട്ട അവധി കാരണം ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാനാകാതെ യാത്രയായ മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി…

26 mins ago

പുല്ലുവിളയിൽ നിന്ന് കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ

കാഞ്ഞിരംകുളം : പുല്ലുവിളയിൽ നിന്നും കാണാതായ പത്ത് വയസുകാരൻ മരിച്ച നിലയിൽ. വീടിന് സമീപത്തെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി.…

49 mins ago

ട്രെയിന്‍ തട്ടി മരിച്ച കമിതാക്കള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത് ഒരു മാസം മുമ്പ്

കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴിയാണ്…

53 mins ago

തലസ്ഥാനത്ത് പത്ത് വയസുകാരനെ കാണാതായി

തിരുവനന്തപുരം : കാഞ്ഞിരംകുളം പുല്ലുവിളയിൽ പത്തു വയസ്സുകാരനെ കാണാനില്ലെന്ന് പരാതി. പുല്ലുവിള സ്വദേശി രഞ്ജിത്ത് ഷിജി, ദമ്പതികളുടെ മകൻ രജിനെയാണ്…

1 hour ago

കണ്ണന്‍ എവിടെ പോയാലും ആ കുട്ടി കൂടെ ഉണ്ടല്ലോയെന്ന പാര്‍വതിയുടെ ഉപദേശത്തെ കളിയാക്കി സോഷ്യല്‍ മീഡിയ

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജയറാമിന്റെയും പാര്‍വതിയുടെയും കുടുംബ വിശേഷങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ചക്കി എന്ന് വിളിക്കുന്ന മകള്‍ മാളവികയുടെ വിവാഹം…

1 hour ago