national

ഭീകരർ ഓടിച്ചു, മ്യാൻമർ സൈനികർ ഇന്ത്യയിൽ കൂട്ടമായി അഭയം തേടി

മ്യാൻമർ സൈനികർ കൂട്ടത്തോടെ ഇന്ത്യയിലെക്ക് അഭയം പ്രാപിക്കുന്നു, അതിർത്തി വഴിയാണ് മ്യാൻമർ സൈനികർ ഇന്ത്യലേക്ക് കടക്കുന്നത് ,പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈനിലെ ഭീകരവാദ ​ഗ്രൂപ്പായ അരാക്കൻ ആർമി അവരുടെ പ്രദേശം പിടിച്ചെടുത്തിനെ തുടർന്നാണ് മ്യാൻമാറിനെ കാത്തു സംരക്ഷിക്കേണ്ട പട്ടാളക്കാർ തന്നെ ഈകൂട്ടരെ പേടിച്ചു അതിർത്തി വഴി ഇൻഡയിലേക്കു എത്തുന്നത്. ഒരു രാജ്യത്തിന്റെ സൈനികർ ആണ് ആ രാജ്യം വിട്ടു ഇന്ത്യയിൽ അഭയം പ്രാപിക്കാൻ എത്തുന്നത് മ്യാൻമർ പട്ടാളക്കാർ തങ്ങളുടെ മാതൃരാജ്യത്തെ വംശീയ സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നത് തടയാൻ അതിർത്തിയിൽ വേലി പണിയുകയാൻ ഇന്ത്യ തുടങ്ങി. അഭയാർഥികൾ സൈനീകർ ആയതിനാൽ ഭാവിയിൽ ഇന്ത്യയേ എങ്ങിനെ ബാധിക്കും എന്ന ആശങ്ക ഉണ്ട്.

സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നതിനായി മ്യാൻമറുമായുള്ള അതിർത്തിയിൽ ഇന്ത്യ വേലി സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച പ്രഖ്യാപിച്ചു. അസം പോലീസ് കമാൻഡോകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കവെ, മ്യാൻമറുമായുള്ള ഇന്ത്യയുടെ അതിർത്തി സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം ഷാ ഊന്നിപ്പറഞ്ഞു, അതിനെ ബംഗ്ലാദേശുമായുള്ള അതിർത്തിയുമായി താരതമ്യം ചെയ്തു.ഇന്ത്യ-മ്യാൻമർ അതിർത്തി ബംഗ്ലാദേശ് അതിർത്തി പോലെ സംരക്ഷിക്കപ്പെടും… മ്യാൻമറുമായുള്ള സ്വതന്ത്ര സഞ്ചാരം ഇന്ത്യാ ഗവൺമെന്റ് തടയും,“ അദ്ദേഹം പറഞ്ഞു.

ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ മുഴുവൻ ഒരു നൂതന സ്മാർട്ട് ഫെൻസിങ് സംവിധാനത്തിനുള്ള ടെൻഡർ അടുത്തിടെ കേന്ദ്രം ആരംഭിച്ചു. 600 സൈനികർ ഇന്ത്യയിലേക്ക് കടന്നതായി കണക്കാക്കപ്പെടുന്നു. മ്യാൻമാരിൽ തുടരുന്ന വംശീയ സംഘട്ടനങ്ങളെ തുടർന്നാണ് അനധികൃത കുടിയേറ്റം. ഇതേത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രഖ്യാപനം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600-ലധികം മ്യാൻമർ സൈനികരാണ് ഇന്ത്യയിലേക്ക് കുടിയേറ്റം നടത്തിയിരിക്കുന്നത്‍. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈനിലെ ഭീകരവാദ ​ഗ്രൂപ്പായ അരാക്കൻ ആർമി പ്രദേശം പിടിച്ചെടുത്തിനെ തുടർന്നാണ് മ്യാൻമാർ നിന്നും കൂടിയേറ്റം തുടങ്ങിയത്. മിസോറാമിലെ ലോങ്‌ട്‌ലായ് ജില്ലയിലാണ് മ്യാൻമാർ നിന്നുള്ള കുടിയേറ്റക്കാർ അഭയം പ്രാപിക്കുന്നത്.

അതിർത്തിയിൽ മതിൽ സ്ഥാപിക്കുന്നതു വഴി ഇരുരാജ്യങ്ങൾക്കുമിടയിലെ സഞ്ചാരവും ഇന്ത്യ പൂർണമായും ഒഴിവാക്കും. ഇതോടെ അതിർത്തിയിലെ ജനങ്ങൾക്ക് മ്യാൻമാറിലേക്ക് പോകുന്നതിന് വിസ വേണ്ടി വരുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതിർത്തി സംസ്ഥാനമായ മിസോറമിലേക്കാണ് മ്യാൻമർ സൈനികരുടെ കുടിയേറ്റം. ഇതു സംബന്ധിച്ച് മിസോറം സർക്കാർ കേന്ദ്രസർക്കാരിനെ വിവരങ്ങൾ ധരിപ്പിച്ചു. മ്യാൻമർ സൈനികരെ തിരിച്ചയയ്ക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

രൂക്ഷമായ ഏറ്റുമുട്ടലിനിടെ 600 മ്യാൻമർ സൈനികർ ഇന്ത്യയിലേക്കു കടന്നതായാണ് വിവരം. പടിഞ്ഞാറൻ മ്യാൻമർ സംസ്ഥാനമായ റാഖൈനിലെ വംശീയ സായുധ സംഘമായ അരാകൻ ആർമി (എഎ) പ്രവർത്തകൾ പട്ടാള ക്യാംപുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് അവർ മിസോറമിലെ ലോങ്‌ട്‌ലായ് ജില്ലയിലേക്ക് എത്തുകയായിരുന്നെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈനികർക്ക് അസം റൈഫിൾസ് ക്യാംപിൽ അഭയം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഷില്ലോങ്ങിൽ നടന്ന വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിന്റെ പ്ലീനറി സമ്മേളനത്തിനിടെ മിസോറം മുഖ്യമന്ത്രി ലാൽഡുഹോമയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ അടിയന്തര ചർച്ച നടന്നു. സംസ്ഥാനത്ത് അഭയം പ്രാപിച്ച മ്യാൻമർ സൈനികരെ വേഗത്തിൽ തിരിച്ചയക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി ചർച്ചയിൽ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. പ്ലീനറി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മുഖ്യമന്ത്രി നിലവിലെ സ്ഥിതിഗതികൾ വിശദീകരിച്ചു.

Karma News Network

Recent Posts

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. 52 ദിവസമാണ് നിരോധനം. മന്ത്രി സജി…

4 hours ago

കനത്തമഴ, കൊച്ചി ന​ഗരം വെള്ളത്തിൽ, വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളംകയറി, റോഡുകളിൽ വെള്ളക്കെട്ട്

കൊച്ചി: സംസ്ഥാനത്ത് നിർത്താതെ പെയ്യുന്ന കനത്തമഴമൂലം വെള്ളക്കെട്ടിൽ മുങ്ങി കൊച്ചി നഗരം. ബുധനാഴ്ച വൈകീട്ട് പെയ്ത ഒറ്റ മഴയോടെ നഗരത്തിന്റെ…

5 hours ago

ആഡംബര കാറിൽ ലഹരി കടത്ത്; തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

തൃശ്ശൂര്‍: ആഡംബര കാറിൽ ലഹരി കടത്ത് നടത്തിയ യുവാക്കൾ പിടിയിൽ. കാസര്‍ഗോഡ് കീഴൂര്‍ കല്ലട്ട്ര സ്വദേശി നജീബ് (44), ഗുരുവായൂര്‍…

6 hours ago

ഷാരൂഖ് ഖാൻ ആശുപത്രിയിൽ, ആശങ്കയിൽ ആരാധകർ

അഹമ്മദാബാദ്: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ. അഹമ്മാബാദിലെ കെഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സൂപ്പര്‍ താരത്തിന്റെ ആരോഗ്യ…

6 hours ago

പോപ്പുലർ ഫ്രണ്ട് ഭീകരന്മാർക്ക് വൻ തിരിച്ചടി, പ്രതികൾക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി

പോപ്പുലർ ഫ്രണ്ടിന്റെ ഭീകരന്മാർക്ക് വൻ തിരിച്ചടി നല്കി സുപ്രീം കോടതി. നല്കിയ ജാമ്യം റദ്ദാക്കി ഉത്തരവ്.രാജ്യത്തുടനീളം തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ…

7 hours ago

യുപി യിൽ 79 സീറ്റ് കിട്ടുമെന്ന് രാഹുലും അഖിലേഷും, ജൂൺ 4 ന് കുമാരൻമാർ ഉറക്കമുണരുമെന്ന് മോദി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപേ രാജ്യത്ത് ആര് ഭൂരിപക്ഷം നേടും അടുത്ത് അഞ്ച് വർഷം ആരു ഭരിക്കുമെന്നുള്ള അഭിപ്രായ…

7 hours ago