topnews

കാശ്മീരിൽ ഡ്രോൺ ബോംബിങ്ങ് പുറത്തെടുത്ത് സൈന്യം

ജമ്മു കാശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഉള്ള പോരാട്ടം തുടരുകയാണ്‌. ഇതിനിടെ വ്യാഴാച്ച കാണാതായ സൈനീകന്റെ മൃതദേഹം ലഭിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീകരന്മായി ബുധനാഴ്ച്ച തുടങ്ങിയ ഏറ്റുമുട്ടൽ വെള്ളിയാഴ്ച്ചയും തുടരുകയാണ്‌. ഇതിനിടെ ഭീകരന്മാരുടെ വലിയ സംഘത്തേ സൈന്യം കൂട്ട കുരുതി ചെയ്തതായി റിപോർട്ടുകൾ ഉണ്ട്

ഭീകരന്മാരേ ജീവനോട് പിടികൂടാൻ ആദ്യം നീക്കം നടത്തിയിരുന്നു. ഈ നീക്കത്തിൽ 3 സൈനീകരുടെ ജീവൻ നഷ്ടമായി. തുടർന്ന് വെള്ളിയാഴ്ച്ച ഡ്രോൺ ഉപയോഗിച്ച് സൈന്യം വനത്തിനുള്ളിലെ ഭീകരന്മാരുടെ താവളം കണ്ടെത്തി. തുടർന്ന് താവളത്തിൽ ബോംബാക്രമണം നടത്തുകയായിരുന്നു. ഭീകരന്മാരുടെ വനത്തിലെ താവളം പൂർണ്ണമായി ബോംബിങ്ങിൽ തകർത്തു. ഇനിയും വനത്തിൽ ഭീകര താവളം ഉണ്ട് എന്നാണ്‌ കണക്കാക്കുന്നത്

ബോംബിങ്ങിലും ഗ്രനേഡ് വർഷത്തിലും എത്ര ഭീകരന്മാർ വധിക്കപ്പെട്ടു എന്ന് ഇനിയും കണക്ക് എടുക്കുന്നില്ല. മുഴുവൻ ഭീകരന്മാരേയും കീഴ്പ്പെടുത്തിയ ശേഷമേ കല്ലപ്പെട്ട ഭീകരന്മാരുടെ ജഢങ്ങൾ സൈന്യം പരിശോധിക്കൂ. അതുവരെ ജഢങ്ങൾ കാട്ടിൽ തന്നെ കിടക്കും. അതിനാൽ എത്ര ഭീകരന്മാർ കൊല്ലപ്പെട്ടു എന്ന കണക്കുകൾ പിന്നീടേ പുറത്ത് വരൂ.

ബുധനാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ വെള്ളിയാഴ്ച മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ജില്ലയിലെ മലയോരമേഖലയിലെ വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരർ എവിടെയാണെന്ന് ഡ്രോണുകൾ ഉപയോഗിച്ച് സൈന്യം കണ്ടെത്തി വൻ ആക്രമണം നടത്തുകയായിരുന്നു.അനന്ത്നാഗ് മേഖലയിൽ ഭീകരർക്കെതിരായ സംയുക്ത സുരക്ഷാ ഓപ്പറേഷനുകൾക്കിടെ, ഡ്രോണുകൾ ഉപയോഗിച്ചാണ്‌ സൈന്യം ഭീകര കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തിയത്. എല്ലാം കിറു കൃത്യം ആയിരുന്നു എന്നും കണ്ടെത്തിയ ഭീകരന്മാരേ കാലപുരിക്ക് അയച്ചു എന്നും സൈനീക കേന്ദ്രങ്ങൾ അറിയിച്ചു.

ഭീകരരുടെ ഒളിത്താവളം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും സൈന്യം ഡ്രോൺ മുഖേന ബോംബിങ്ങ് നടത്തി.ഇത്ര വലിയ ഡ്രോൺ ആക്രമണം സൈന്യം ഭീകരന്മാർക്കെതിരെ ഇതദ്യമായാണ്‌ ഉപയോഗിക്കുന്നത്.അനന്ത്നാഗിലെ കോക്കർനാഗിലെ ഗദൂൽ ഗ്രാമത്തിന് ചുറ്റുമുള്ള വനങ്ങളിൽ ഭീകരരെ വേട്ടയാടാൻ സൈന്യത്തിന്റെയും പോലീസിന്റെയും സംയുക്ത സേന ഓപ്പറേഷൻ തുടരുകയാണ്‌.പാകിസ്ഥാൻ പിന്തുണയുള്ള ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ ഗ്രൂപ്പായ ദി റെസിസ്റ്റൻസ് ഗ്രൂപ്പിൽ ഉള്ളവരാണ്‌ ഭീകരരെന്ന് സംശയിക്കുന്നു.സുരക്ഷാ സേന പ്രദേശം വളയുകയും കോക്കർനാഗ് മേഖലയിൽ 48 മണിക്കൂറിലേറെയായി ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുകയും ചെയ്തു. ജനങ്ങളിൽ നിന്നും ഭീകരരേ ഒറ്റപ്പെടുത്തി കൊലപ്പെടുത്തുക എന്നതാണ്‌ സൈനീക തന്ത്രം

ഗദൂലിൽ രണ്ടും മൂന്നും ഭീകരർ ഉണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയത്.എന്നാൽ ഓപ്പറേഷൻ തുടങ്ങിയ ശേഷമാണ്‌ കൂടുതൽ ഭീകരർ ഉത് അറിയുന്നത്. സെപ്തംബർ 13 ന് കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ നടന്ന ഭീകരവിരുദ്ധ പോരാട്ടത്തിൽ രാജ്യത്തിന് നഷ്ടമായത് മൂന്ന് ധീര സൈനികരെയാണ്. കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മുകശ്മീർ പോലീസ് ഡിഎസ്പി ഹുമയൂൺ ഭട്ട് എന്നിവരാണ് പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്.കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജമ്മു കശ്മീരിൽ നടന്ന ഏഴ് പ്രധാന ഭീകരാക്രമണങ്ങളിൽ ഭാരതത്തിന് നഷ്ടമായത് 30 ധീര സൈനികരുടെ ജീവനാണ്. ഇന്ത്യൻ ആർമിയുടെ രാഷ്ട്രീയ റൈഫിൾസിലെയും, പാരാ സ്പെഷ്യൽ ഫോഴ്സ് യൂണിറ്റിലെയും സൈനികരാണ് രാജ്യത്തിനായി വീര മൃത്യു വരിച്ചത്. രാജ്യത്തിനായി പൊരുതിയ സൈനികരുടെ പരമോന്നത ത്യാഗത്തിന്റെ ഓർമ്മപ്പെടുത്തലുകളാണ് ഈ സംഭവങ്ങൾ.

ഇതിനിടെ കാശ്മീരിൽ ഭീകരന്മാർക്ക് ആയുധം എത്തുന്നത് പാക്ക് അധീന കാശ്മീർ വഴിയാണ്‌ എന്ന് കണ്ടെത്തി. കാശ്മീരിൽ ചൈനീസ് നിർമ്മിതമായ ആയുധങ്ങൾ ഭീകരന്മാർ ഉപയോഗിക്കുന്നു. ഇത് പാക്ക് അധിനിവേശ കാശ്മീരിൽ എത്തിക്കുന്നത് ചൈനയുടെ ഏജൻസികളോ ആയുധ കച്ചവടക്കാരോ ആണ്‌ എന്നും സൂചനയുണ്ട്. കാശ്മീരിലെ ഭീകരർക്ക് കൈമാറുന്നത് പാക് ചാര സംഘടന ഐ.എസ്.ഐയാണെന്ന് ഇന്ത്യൻ രഹസ്യ അന്വേഷണ ഏജൻസിക്കും വിവരങ്ങൾ ഉണ്ട്.നൈറ്റ് വിഷൻ ക്യാമറകളും, അത്യാധുനിക പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങി അനേകം ഉപകരണങ്ങളും ഡ്രോണുകളും മേഘലയിലെ ഭീകരവാദികൾക്ക് വിതരണം ചെയ്യുന്നത് പാകിസ്താനാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ എജൻസി അറിയിച്ചു.ഇതിന് പുറമെ ഭീകരവാദികൾക്ക് അതിർത്തിൽ നുഴഞ്ഞുകയറാൻ സഹായിക്കുന്ന ഡിജിറ്റൽ മാപ്പുകളും നൽകിയിരുന്നതായി രഹസ്യാന്വേഷണ എജൻസി നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Karma News Network

Recent Posts

ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും ​ഗുണ്ടാനേതാവിന്റെ സ്നേഹവിരുന്ന്, ജീപ്പ് കണ്ട് ഒളിച്ചത് തമ്മനം ഫൈസലിൻ്റെ കക്കൂസിൽ

കേരളാപോലീസിന്റെ ഗുണ്ടാമാഫിയ ബന്ധം വീണ്ടും പുറത്തു വരുന്നു.ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ അങ്കമാലി ഡിവൈഎസ്‌പിക്കും പോലീസ് ഏമാന്മാർക്കും സ്നേഹവിരുന്ന്. ഇതറിഞ്ഞു…

18 mins ago

കോഴിക്കോട് എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്∙ പൊലീസ് ഉദ്യോഗസ്ഥൻ ബസിൽ കുഴഞ്ഞുവീണു മരിച്ചു. വെള്ളിമാടുകുന്ന് എആർ ക്യാംപിലെ ഉദ്യോഗസ്ഥനായിരുന്ന വടകര മുട്ടുങ്ങൽ തെക്കേമനയിൽ ശ്യാംലാൽ (29)…

38 mins ago

ആഘോഷങ്ങൾ രാത്രി ഏഴ് മണിക്ക് അവസാനിപ്പിക്കണം; വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് നിയന്ത്രണം

കോഴിക്കോട്: വടകരയിൽ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്ക് നിയന്ത്രണം. ഉത്തര മേഖല ഐ.ജി വിളിച്ച യോഗത്തിലാണ് തീരുമാനം. കാഫിർ സ്ക്രീൻ ഷോട്ട് വിഷയവും…

1 hour ago

‌വിവാഹം കഴിഞ്ഞു മൂന്നാം ദിവസം സ്വർണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ ആ സ്വർണ്ണം,വീട് വരെ വിൽക്കേണ്ടി വന്നു- മഞ്ജു പത്രോസ്

റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകൾ എല്ലാം തന്നെ സോഷ്യൽ…

1 hour ago

കണ്ണൂരിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു, പ്രതിയ്ക്കായി അന്വേഷണം

കണ്ണൂർ: മൊറാഴയിൽ വീട്ടിൽ നിന്നും 10 പവൻ സ്വർണവും 15000 രൂപയും കവർന്നു. കുന്നിൽ ശശിധരന്റെ വീട്ടിലാണ് മോഷണം നടന്നത്.…

2 hours ago

ഫാമിലി വേണം, കുഞ്ഞുങ്ങൾ വേണം എന്നാ​ഗ്രഹിച്ചു, ഇനിയെന്ത് എന്ന ചോദ്യത്തിൽ നിന്നാണ് ഈ യാത്ര – എലിസബത്ത് ഉദയൻ

മനോധൈര്യവുംആത്മവിശ്വാസവും ഒത്തുചേർന്ന ജീവിതവുമായി മുന്നോട്ടു പോകുന്ന വ്യക്തിയാണ് നടൻ ബാലയുടെ ഭാര്യ ഡോക്ടർ എലിസബത്ത് ഉദയൻ. ഭർത്താവ് ബാല ജീവിതം…

2 hours ago