topnews

രാജ്യത്ത് വൻ ഇ.ഡി റെയ്ഡ്, ചൂതാട്ടക്കാരുടെ 1081കോടി കണ്ടുകെട്ടി

രാജ്യത്ത് ഇ ഡിയുടെ വൻ കള്ളപണം വേട്ട. വാതുവയ്ക്കും ചൂതാട്ടവും നടത്തുന്ന ആപ്പുകൾ ഉപയോഗിച്ച് നടത്തിയ ആയിര കണക്കിനു കള്ളപണം കണ്ടെത്തി. രാജ്യത്തേ ഏറ്റവും വലിയ ഓൺ ലൈൻ ചൂതാട്ട ആപ്പായ മഹാദേവ് ആപ്പിന്റെ ഉടമസ്ഥർക്കും പ്രമോട്ടർമാർക്കും ആണ്‌ ഇ ഡിയുടെ പൂട്ട് വീണത്. ഇതുവരെ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം 1081കോടിയുടെ കള്ളപണം കണ്ടെത്തി. രാജ്യത്ത് നടക്കുന്നറ്റവും വലിയ ഓൺലൈൻ ചൂതാട്ട വേട്ടയാണിത്. ദുബൈയിൽ ഇരുന്നാണ്‌ കള്ളപണ മാഫിയ പ്രവർത്തിച്ചത്. 15പേരേയാണ്‌ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ദുബൈയിലും ഇ ഡിയുടെ പരിശോധന നടക്കുന്നുണ്ട് എന്നും വിവരങ്ങൾ ഉണ്ട്. കടൽ കടന്നും നടത്തുന്ന വമ്പിച്ച ഇ ഡി നീക്കം കൂടിയാണിത്

ചത്തിസ് ഗഢിലെ ഭിലായിൽ നിന്നുള്ള ചൂതാട്ടക്കാരൻ സൗരഭ് ചന്ദ്രകർ നടത്തിയ 200 കോടി രൂപ ചിലവിട്ടുള്ള വിവാഹ ചടങ്ങായിരുന്നു ഇ ഡിയുടെ അന്വേഷണം തുടങ്ങാൻ കാരണം. ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തൽ, ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായി മുകേഷ് അംബാനി എന്നിവർക്ക് സമാനമായി ചൂതാട്ടക്കാരൻ സൗരഭ് ചന്ദ്രകർ 262 കോടി വിവാഹ ചടങ്ങിനു ചിലവാക്കുകയായിരുന്നു. ഇതെല്ലാം കറൻസിയായാണ്‌ ചിലവാക്കിയതും.പരിശോധനയിൽ 400ലധികം കോടികൾ പിടിച്ചെടുത്തു.

ഈ വർഷം ഫെബ്രുവരിയിൽ യു.എ.ഇയിലെ ആറാമത്തെ വലിയ നഗരമായ റാസൽഖൈമയിൽ ആയിരുന്നു ആഢംബര വിവാഹം നടത്തിയത്.ഇതിനായി അദ്ദേഹം തന്റെ വിവാഹ ആസൂത്രകന് 120 കോടി രൂപ നൽകി, നാഗ്പൂരിൽ നിന്നുള്ള കുടുംബാംഗങ്ങളെയും സെലിബ്രിറ്റികളെയും വിവാഹത്തിൽ അവതരിപ്പിക്കാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്തു. ബോളിവുഡിൽ നിന്നുള്ള അലങ്കാരങ്ങളും. എല്ലാ പേയ്‌മെന്റുകളും ഹവാല ഉപയോഗിച്ചാണ്‌ നടത്തിയത്.നിയമവിരുദ്ധചാനലുകൾ ഉപയോഗിച്ച് പണത്തിന്റെ എല്ലാ ഉറവിടവും കണ്ടെത്തി എന്നും ഇ ഡി പറഞ്ഞു.പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകൾ പ്രകാരം, യോഗേഷ് പോപ്പാട്ടിന്റെഇവന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴി എത്തിച്ചു നല്കി എന്നും കണ്ടെത്തി.കൂടാതെ 42 കോടി രൂപ വിലവരുന്ന ഹോട്ടൽ ബുക്കിംഗുകൾ ക്ക് നല്കി.

മഹാദേവ് ആപ്പ് വാതുവെപ്പ് സംഘത്തിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ, രണ്ട് ഒഎസ്ഡിമാരുടെയും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവിന്റെയും സ്ഥലങ്ങൾ ഉൾപ്പെടെ റായ്പൂർ, ഭോപ്പാൽ, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലെ 39 സ്ഥലങ്ങളിൽ ഇഡി തിരച്ചിൽ നടത്തി. പ്രതികൾക്ക് സംരക്ഷണം വാഗ്ദാനം ചെയ്തതിന് ബഗേലിന്റെ രാഷ്ട്രീയ സഹായികൾ വൻ തുക കൈപ്പറ്റിയെന്നാണ് ആരോപണം. കേസിൽ 15 പേരെയെങ്കിലും ഏജൻസി അറസ്റ്റ് ചെയ്തിട്ടുണ്ട്.236 കോടി രൂപയുടെ ക്യാഷ് ഡെറിവേറ്റീവും മറ്റ് സെക്യൂരിറ്റി ഹോൾഡിംഗുകളും മരവിപ്പിച്ചു.കെഡിയയുടെ ഡിമാറ്റ് ഹോൾഡിംഗിലുള്ള 160 കോടി രൂപയുടെ ആസ്തികളും മരവിപ്പിച്ചിട്ടുണ്ട്,“ ഇഡി പറഞ്ഞു.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തുവിട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണ വിശദാംശങ്ങൾ.ചൂതാട്ടക്കാരന്റെ മുഖ്യ കേന്ദ്രം യു എ ഇയിലെ ദുബൈ ആയിരുന്നു. ദുബൈയിൽ ഇരുന്ന് ഇന്ത്യയിൽ വൻ ചൂതാട്ട ആപ്പുകളും മറ്റും പ്രവർത്തിപ്പിച്ചു.വാതുവയ്പ്പ് സംഘത്തിൽ നിന്നുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം ഉപയോഗിച്ച് വിദേശ പോർട്ട്ഫോളിയോ നിക്ഷേപങ്ങൾ വഴി ഇന്ത്യൻ ഷേർമാർകറ്റിലേക്ക് വൻ തോതിൽ കള്ള പണ നിക്ഷേപം നടത്തി. ഇത്തരത്തിലുള്ള 417 കോടി രൂപയുടെ ഓഹരികളും മറ്റ് ആസ്തികളും ഏജൻസി കണ്ടുകെട്ടി.ഛത്തീസ്ഗഡിലെ ഭിലായ് നിവാസികളായ സൗരഭ് ചന്ദ്രക്കറും അദ്ദേഹത്തിന്റെ പങ്കാളി രവി ഉപ്പലും മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരാണ്, കൂടാതെ അവരുടെ ദുബായ് ആസ്ഥാനത്ത് കള്ളപണം വൻ തോതിൽ സമാഹരിച്ചതായും കണ്ടെത്തി. ഗൾഫിൽ ഇരുന്ന് ഇന്ത്യൻ സംബദ് വ്യവസ്ഥയിൽ വലിയ തോതിൽ അട്ടിമറി നടത്താൻ പ്രതികൾ നടത്തിയ എല്ലാ നീക്കവും കണ്ടെത്തി എന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച പുറത്തുവിട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ അന്വേഷണ വിശദാംശങ്ങളിൽ വ്യക്തമാക്കുന്നു.

മഹാദേവ് ഓൺലൈൻ ചൂതാട്ട ആപ്പ് വഴി കളിക്കാൻ ജനങ്ങൾ എൻ റോൾ ചെയ്യുന്നതും കളിക്കുന്ന പണവും ബിനാമി ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒഴുകുകയായിരുന്നു.ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും അനധികൃത വാതുവെപ്പ് വെബ്‌സൈറ്റുകൾ ദുബൈ കേന്ദ്രമാക്കി പ്രവർത്തിച്ചു.ഇന്ത്യയിലുടനീളമുള്ള പണം കൈമാറ്റം നടത്തുന്ന ഇവന്റ് മാനേജർമാർ, ട്രാവൽ ഏജന്റുമാർ, ഹവാല ഓപ്പറേറ്റർമാർ എന്നിവരെ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിന് ശേഷമാണ് രാജ്യത്തേ ഏറ്റവും വലിയ ചൂതാട്ടക്കാരേ പൂട്ടുന്നത്.ദുബായിലെ സൂത്രധാരന്മാർക്ക് വേണ്ടി ഉന്നത ബ്യൂറോക്രസി, രാഷ്ട്രീയ മേധാവികൾ എന്നിവരുമായി നെറ്റ്‌വർക്കിംഗ് ചെയ്യുന്ന ഇന്ത്യൻ പോലീസ് ഓഫീസർമാരേ തിരിച്ചറിഞ്ഞിട്ടുണ്ട്.വിദേശത്ത്.

സെലിബ്രിറ്റികൾക്കും കുടുംബാംഗങ്ങൾക്കും ദുബായിലേക്കുള്ള ടിക്കറ്റ് വിതരണത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഭോപ്പാൽ ആസ്ഥാനമായുള്ള റാപ്പിഡ് ട്രാവൽസ് ഓഫ് ധീരജ്, വിശാൽ അഹൂജ എന്നിവരായിരുന്നു.കൊൽക്കത്ത ആസ്ഥാനമായുള്ള വികാസ് ഛപാരിയയാണ് മറ്റ് അടുത്ത കൂട്ടാളികളുടെ സഹായത്തോടെ എല്ലാ അനധികൃത പണമിടപാടുകളുടെയും പ്രധാന ചാനൽ.

Karma News Network

Recent Posts

ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല, പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇത് മോദി സര്‍ക്കാരാണ് അണുബോംബിനെ പേടിക്കുന്നവരല്ല. അതുകൊണ്ടുതന്നെ പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര…

3 mins ago

മഞ്ഞപ്പിത്തം പടരുന്നു, തൃക്കാക്കരയിൽ ചികിത്സയിലുള്ളത് 20 ഓളം പേർ

തൃക്കാക്കരയിൽ മഞ്ഞപ്പിത്തം പടരുന്നു ഇരുപതോളം പേർ ജില്ലയിലെ വിവിധ ആശുപത്രികൾ ചികിത്സ തേടി. ആരോഗ്യവിഭാഗം പരിശോധന നടത്തിയിട്ട് മാസങ്ങളായി. നഗരസഭക്കെതിരെ…

19 mins ago

അസാധ്യ അഭിനയം, അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്- മണിയന്‍ പിള്ള രാജു

മാളികപ്പുറം എന്ന ഒരു സിനിമ മാത്രം മതിയാവും ദേവനന്ദ എന്ന ബാലതാരത്തെ മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍. മനു രാധാകൃഷ്ണന്‍ സംവിധാനം…

37 mins ago

അനധികൃതമായി ഇന്ത്യയിലേയ്‌ക്ക് കടന്ന നാല് ബംഗ്ലാദേശികൾ പിടിയിൽ; 16 മാസത്തിനിടെ 1018 നുഴഞ്ഞുകയറ്റക്കാരെ പിടികൂടി

അഗർത്തല : ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ബംഗ്ലാദേശികളും റോഹിംഗ്യകളും പിടിയിൽ. ത്രിപുരയിൽ നിന്ന് 4 ബംഗ്ലാദേശികൾ പിടിയിലായി. ജഹാംഗീർ ആലം,…

40 mins ago

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

1 hour ago

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…

1 hour ago