Premium

ഹമാസിനെതിരെ ഗാസയിലുടനീളം വിന്യസിക്കാൻ അദാനി നൽകിയ ഡ്രോണുകൾ

ഇനി അദാനി ഗ്രൂപ്പും ഇസ്രായേൽ സൈന്യത്തിന്റെ ഭാഗം. ഗാസയിൽ വിന്യസിക്കാനുള്ള ഹെർമിസ് 900 ഡ്രോണുകളാണ് അദാനി ഗ്രൂപ് നൽകിയിരിക്കുന്നത് ഇവ വ്യോമാക്രമണത്തിന് ഉപയോഗിക്കാനാകുന്നവയാണ്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആയുധ നിർമ്മാണ കമ്പനി യാണ് ഡ്രോണുകൾ ഇസ്രായേൽ സൈന്യത്തിന് കൈമാറിയത് . 20 ഇന്ത്യൻ നിർമ്മിത സൈനിക യുഎവികളാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി ഇസ്രായേൽ സൈന്യത്തിന് അയച്ചത്.

യുദ്ധത്തിനിടയിൽ, വ്യോമാക്രമണത്തിനും നിരീക്ഷണത്തിനും ഉപയോഗിക്കാവുന്ന ഹെർമിസ് 900 ഡ്രോണുകളാണിവ . അദാനി ഗ്രൂപ്പ് അയച്ച ഡ്രോണുകൾ ഗാസയിൽ സജീവമായി വിന്യാസിക്കുമെന്നാണ് റിപ്പോർട്ട് . അദാനി അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് നിർമ്മിച്ചതിന് സമാനമായ ഹെർമിസ് ഡ്രോണുകൾ ഗാസയിൽ ഇസ്രായേലി ഡിഫൻസീവ് ഫോഴ്‌സ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട് .ഇസ്രയേലിന്റെ എൽബിറ്റ് എന്ന കമ്പനിയുമായി ചേര്‍ന്നാണ് 900 യുഎവി ഡ്രോണുകള്‍ അദാനി ​ഗ്രൂപ്പ് നിർമ്മിച്ചത്

ഗാസയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും ഇസ്രായേലിനെതിരെ ആയുധ ഉപരോധം ഏർപ്പെടുത്താനും ആവശ്യപ്പെട്ട് ഏപ്രിൽ 5 ന് യുഎൻഎച്ച്ആർസി പ്രമേയം പാസാക്കിയിരുന്നു . ഇന്ത്യയുടെ ഈ തീരുമാനത്തിന് പിന്നാലെയാണ് ആയുധ വിൽപ്പന. ജപ്പാൻ, നെതർലൻഡ്‌സ്, ഫ്രാൻസ്, റൊമാനിയ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ നിന്ന് വിട്ട് നിന്നിരുന്നു. ഇന്ത്യയുടെ അദാനി ഡിഫൻസും എയ്‌റോസ്‌പേസും ഇസ്രായേലിന്റെ എൽബിറ്റും ചേർന്നുള്ള സംയുക്ത സംരംഭമായ ഹൈദരാബാദ് ആസ്ഥാനമായുള്ള അദാനി-എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. രണ്ട് സ്ഥാപനങ്ങളും 2018 ലാണ് സംയുക്ത സംരംഭം ആരംഭിച്ചത് . ഇസ്രായേലിന് പുറത്തുള്ള ഒരേയൊരു ഹെർമിസ് 900 ഡ്രോൺ നിർമ്മാണ കേന്ദ്രമാണ് അദാനി ഗ്രൂപ്പിന്റേത് .ഇസ്രായേൽ വെപ്പൺ ഇൻഡസ്ട്രീസുമായി (IWI) സഹകരിച്ച്, ഗ്രൂപ്പ് ചെറുകിട ആയുധ ബിസിനസിന്റെ ഭാഗമായി TAVOR അസോൾട്ട് റൈഫിൾ, X95 അസോൾട്ട് റൈഫിൾ, GALIL സ്‌നൈപ്പർ റൈഫിൾ, NEGEV ലൈറ്റ് മെഷീൻ ഗൺ, UZI സബ്-മെഷീൻ ഗൺ തുടങ്ങിയ ആയുധങ്ങളും നിർമ്മിക്കുന്നുണ്ട് .

നിരീക്ഷണത്തിനും ചാര പ്രവൃത്തിക്കുമാണ് ഇത്തരത്തിലുള്ള ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സിഗ്നലുകൾ തടസ്സപ്പെടുത്തികൊണ്ട് ചാര പ്രവൃത്തി നടത്താൻ കഴിയുമെന്നതാണ് ഈ ഡ്രോണുകളുടെ പ്രത്യേകത. കൂടാതെ ആക്രമണങ്ങൾ നടത്താനും ഹെർമിസ് ഡ്രോണുകൾ ഉപയോഗിക്കാം.ഇപ്പോള്‍ 35 രാജ്യങ്ങള്‍ ഈ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്.30 മണിക്കൂർ മുതൽ 36 മണിക്കൂർ വരെ തുടർച്ചയായി ഡ്രോണിന് പറക്കാൻ കഴിയും. രണ്ട് പേർക്ക് കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയുന്നതാണ് ആളില്ലാ ഡ്രോണ്‍. ഏകദേശം 27.3 അടിയാണ് ഇതിന്റെ നീളം. കൂടാതെ 49 അടിയാണ് ചിറകുകളുടെ നീളം. 450 കിലോ ഗ്രാം ഭാരമുള്ള പേലോഡ് വഹിക്കാനും ഇതിനാവും.. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയുള്ള ഡ്രോണിന് പരമാവധി 30000 അടി ഉയരത്തിൽ വരെ പറക്കാൻ കഴിയും.

ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ യുഎവി ഉപയോഗത്തിലുണ്ട്. ഹൈദരാബാദിലെ 50,000 ചതുരശ്ര അടി വിസ്തീർണമുള്ള അദാനി പ്ലാൻ്റിൽ നിർമ്മിച്ച കാർബൺ കോമ്പോസിറ്റ് എയറോസ്ട്രക്ചറുകൾ ഉപയോഗിച്ചാണ് യുഎവികൾ വിതരണം ചെയ്തത് ഉയർന്ന പെർഫോമൻസ് സെൻസറുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഹെർമിസ് 900-ന് വിശാലമായ സ്പെക്ട്രൽ ശ്രേണിയിൽ ഉടനീളം ഗ്രൗണ്ട് അല്ലെങ്കിൽ മാരിടൈം ടാർഗെറ്റുകൾ കണ്ടെത്താനാകും, കൂടാതെ ഗ്രൗണ്ട് ടാർഗെറ്റ് ആക്രമണത്തിന് കഴിവുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള അദാനി-എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ്, ഇന്ത്യയുടെ അദാനി ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ്, ഇസ്രായേലിൻ്റെ എൽബിറ്റ് സിസ്റ്റംസ് എന്നിവയുടെ സംയുക്ത സംരംഭമാണ് ഇസ്രായേലിന് പുറത്ത് യുഎവികൾ നിർമ്മിക്കുന്ന ആദ്യത്തെ സ്ഥാപനം. വടക്കൻ അതിർത്തികളിൽ നിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേൽ ഡ്രോണായ ഹെർമിസ് 900 ഇന്ത്യ വാങ്ങിയിരുന്നു.

ആഗോളതലത്തിൽ ഏറ്റവും വലിയ ആയുധകയറ്റുമതി നടത്തുന്ന പത്താമത്തെ രാജ്യമാണ് ഇസ്രയേൽ. ഏകദേശം നൂറ്റിമുപ്പതോളം രാജ്യങ്ങൾ ഇസ്രയേലിന്റെ കയ്യിൽനിന്ന് ആയുധങ്ങൾ വാങ്ങുന്നുണ്ടെന്നാണ് കണക്ക്. സംഘർഷ മേഖലയിലോ, സമാനമായ സാഹചര്യങ്ങളിലോ പ്രഹരശേഷി തെളിയിക്കപ്പെട്ട ആയുധങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാരുണ്ടാകുക.പലസ്തീനികളുമായി നടക്കുന്ന ഓരോ സംഘർഷങ്ങളെയും ആയുധങ്ങളുടെ പരീക്ഷണ ശാലകളാക്കി മാറ്റിയാണ് ഈ കടമ്പയെ ഇസ്രയേൽ മറികടക്കുന്നത്. ലാബുകളിലെ പരീക്ഷണ വസ്തുക്കള്‍ പോലെ നിരപരാധികളായ പലസ്തീനികളെ ഉപയോഗിച്ചാണ് ലോകത്തിന് മുന്നിൽ തങ്ങൾ നിർമിച്ചവയുടെ പ്രാപ്തി ഇസ്രയേല്‍ തെളിയിക്കുന്നത്. ഇതാണ് അവരെ ലോകത്തെ വലിയ ആയുധക്കച്ചവടക്കാരാക്കി മാറ്റിയതിന് പിന്നിലെന്ന് നിരവധി വിദഗ്ദർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

Karma News Network

Recent Posts

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

33 mins ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

2 hours ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

2 hours ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

2 hours ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

3 hours ago

കൊലക്കേസ് പ്രതി പോലീസിനെ കണ്ട് ഓടി, വീണത് കിണറ്റിൽ, ഒടുവിൽ പുറത്തെടുത്ത് അറസ്റ്റ്

ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…

3 hours ago