kerala

താലിബാന്റെ മയക്കുമരുന്ന് കച്ചവടം; വിപണി ലക്ഷ്യങ്ങളിൽ കേരളവുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണ൦ പിടിച്ചതോടെ മയക്കുമരുന്ന് കടത്തിലേക്ക് തിരിയുന്ന ഭീകരവാദികളുടെ പ്രധാന ലക്ഷ്യമായി കേരളവുമെന്നു നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെയും ഇൻറലിജൻസ് ബ്യൂറോയുടെയും മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അഫ്ഗാൻ സംഘമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കേരളത്തിൽ പിടിയിലായ പല മയക്കുമരുന്ന് സംഘങ്ങൾക്കുമുള്ള അഫ്ഗാൻ ബന്ധം വെളിവാകുകയും ചെയ്തിട്ടുണ്ട്.

മീഥെയിൻ ഡയോക്സി മെത്താഫിറ്റാമിൻ എന്ന ലഹരിമരുന്നിന്റെ പ്രധാന അസംസ്കൃത വസ്തുവായ അഫേഡ്ര ലോകത്ത് വൻ തോതിൽ ഉൽപാദിപ്പിക്കുന്നതും, വിവിധ രാജ്യങ്ങളിൽ എത്തിച്ചിരുന്നതും താലിബാനായിരുന്നു. കാബൂളും പിടിച്ചടക്കി അഫ്ഗാൻ സർക്കാരിനെ താഴെയിറക്കി താലിബാൻ ഭീകരവാദികൾ അവിടെ വീണ്ടും ഭരണത്തിലെത്തുമ്പോൾ മയക്കുമരുന്ന് വിൽപ്പന തന്നെയാകും താലിബാൻ വരുമാന മാർഗ്ഗമായി സ്വീകരിക്കുകയെന്നാണ് കരുതുന്നത്. ഇതോടെ കേരളം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വൻതോതിൽ മയക്കുമരുന്ന് എത്തിയേക്കുമെന്ന മുന്നറിയിപ്പാണ് ഐബി – എൻസിബി ഏജൻസികൾ നൽകുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഹാഷിഷ് എത്തിച്ചത് അഫ്ഗാൻ കേന്ദ്രമായ ഹഖാനി നെറ്റ് വർക്കാണെന്നും എൻസിബി കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് സിന്തറ്റിക് മയക്കുമരുന്നുകളുണ്ടാക്കാനായി കിച്ചൺ ലാബുകൾ വ്യാപകമായി രഹസ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന വിവരവും നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്കും, എക്സൈസ് ഇന്റലിജൻസിനും ലഭിക്കുന്നത്. ഇത് അഫ്ഗാനിൽ നിന്ന് താലിബാൻ കേന്ദ്രങ്ങളെത്തിക്കുന്ന അസംസ്കൃത വസ്തുക്കൾ ഇവിടത്തെ ലാബുകളിൽ അതി മാരക മയക്കുമരുന്നാക്കാനുള്ള സാദ്ധ്യത കൂടിയാണ് നൽകുന്നത്.

Karma News Editorial

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

7 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

33 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

9 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

10 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

11 hours ago