ഓറഞ്ച് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ഇപ്പോള്‍ ഓറഞ്ച് സീസണാണ്. വഴിയോരങ്ങളില്‍ ഓട്ടോകളിലും മറ്റ് വഴിയോര കടകളിലുമായി നിരവധി വിതരണക്കാരാണ് ഓറഞ്ചിനുള്ളത്. മധുരമൂറുന്ന ഓറഞ്ചിന് വില കുറഞ്ഞതോട് ആവശ്യക്കാരും ഏറെയാണ്.
ഇത്തരത്തില്‍ വിഷം കലര്‍ന്ന ഓറഞ്ചിന്റെ വിവരം പുറത്തെത്തുന്നത് കൊറോണ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ നിന്നാണ്. കൊറോണയ്ക്ക് പിന്നാലെ മനുഷ്യന്‍ സ്വയം വരുത്തി വയ്ക്കുന്ന ഇത്തരം കിരാത പ്രവര്‍ത്തികളില്‍ സാധാരണ ജനങ്ങളാണ് വലയുന്നത്.
ഓറഞ്ച് കഴിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്താനായി അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മനുഷ്യ ജീവന് തന്നെ ഹാനികരമാകുന്ന രാസവസ്തുക്കളാണ് ഓറഞ്ചില്‍ നിന്നും കണ്ടെത്തിയത്. ഗുളിക രൂപത്തിലാണ് രാസവസ്തു കണ്ടെത്തിയത്. എന്നാല്‍ ഇവ സിറിഞ്ച് ഉപയോഗിച്ച് കുത്തി വെച്ചതാണെന്നാണ് വിവരം. ഓറഞ്ചിന്റെ അകത്ത് എത്തി ഉറച്ച് ഗുളിക രൂപത്തില്‍ ആയതാണ് ഇവയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ലക്ഷ്മി മനോജിന്റെ നേതൃത്ത്വിലുള്ള സംഘമാണ് പരിശോധന നടത്തി ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്. വാര്‍ഡ് അംഗം അഭിലാഷ്, സുനിത, അഞ്ജു, ധന്യ, രവീന്ദ്രവര്‍മ എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന തുടരും എന്നാണ് സംഘം നല്‍കുന്ന വിവരം.
എന്ത് തന്നെ ആയാലും സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇത്തരം കടകളില്‍ വില്‍ക്കുന്ന പഴ വര്‍ഗങ്ങളില്‍ മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന രാസവസ്തുക്കള്‍ കുത്തി നിറയ്ക്കുന്നത് ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവന് പുല്ല് വില കല്‍പ്പിച്ച് കൊണ്ടുള്ള വിതരണക്കാരുടെ ഇത്തരം പ്രവൃത്തികള്‍ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഭക്ഷിക്കുന്ന ഇത്തരം ഓറഞ്ചുകളില്‍ മായം ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.
ഓറഞ്ചിലെ വിഷം ഒഴിവാക്കാൻ ചെയ്യേണ്ടത്
ഓറഞ്ചിലെ വിഷം ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ഓറഞ്ച് തൊലി പൊളിക്കുന്നതിനു മുമ്പ് ടാപ്പ് തുറന്ന് ഒഴുക്ക് വെള്ളത്തിൽ കഴുകുക. അല്ലെങ്കിൽ 15 മിനുട്ട് നേരം എങ്കിലും ഒരു ലിറ്റർ വെള്ളത്തിൽ 3 സ്പൂൺ വിനഗർ ഒഴിച്ച് അതിൽ ഇടുക. കഴുകാതെ തൊലി പൊളിച്ചാൽ തൊലിക്ക് പുറത്തുള്ള കീട നാശനികൾ കൈകളിൽ വാവുകയും ആയത് ശരീരത്തിൽ എത്തുകയും ചെയ്യും.
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…
കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…
ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…
ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…
ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…
കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…