ചുളുവിലയ്ക്ക് കിട്ടുന്ന ഓറഞ്ചില്‍ വിഷം, ജീവന് ഭീഷണി – വിഷ ഓറഞ്ച് തിരിച്ചറിയാൻ

ഓറഞ്ച് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. ഇപ്പോള്‍ ഓറഞ്ച് സീസണാണ്. വഴിയോരങ്ങളില്‍ ഓട്ടോകളിലും മറ്റ് വഴിയോര കടകളിലുമായി നിരവധി വിതരണക്കാരാണ് ഓറഞ്ചിനുള്ളത്. മധുരമൂറുന്ന ഓറഞ്ചിന് വില കുറഞ്ഞതോട് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ ഈ ആവശ്യക്കാരെ മുതലെടുക്കുകയാണ് ചില വഴിയോര കച്ചവടക്കാര്‍. വില കുറച്ച് കൊടുക്കുന്നെങ്കിലും വിഷമയമായ ഓറഞ്ചാണ് കിട്ടുന്നത്. നൂറ് രൂപയ്ക്ക് രണ്ട് കിലോ തുടങ്ങി മൂന്നും നാലും കിലോ വരെ കിട്ടുന്ന കടകളുണ്ട്. എന്നാല്‍ ഇത്തരം കടകളില്‍ നിന്ന് ലഭിക്കുന്ന ഓറഞ്ച് കരുതലോടെ തന്നെ കഴിക്കേണ്ടതാണ്. ഇത്തരം ഓറഞ്ചു പഴങ്ങള്‍ മുന്‍കരുതല്‍ കൈക്കൊണ്ട ശേഷം മാത്രമേ കഴിക്കാവൂ എന്നാണ് റിപ്പോര്‍ട്ട്. ഓറഞ്ചിലെ വിഷം ഒഴിവാക്കാൻ ചെയ്യേണ്ടത്- അവസാനം വരെ വായിക്കുക

ഇത്തരത്തില്‍ വിഷം കലര്‍ന്ന ഓറഞ്ചിന്റെ വിവരം പുറത്തെത്തുന്നത് കൊറോണ റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ടയില്‍ നിന്നാണ്. കൊറോണയ്ക്ക് പിന്നാലെ മനുഷ്യന്‍ സ്വയം വരുത്തി വയ്ക്കുന്ന ഇത്തരം കിരാത പ്രവര്‍ത്തികളില്‍ സാധാരണ ജനങ്ങളാണ് വലയുന്നത്. കാരണം മറ്റൊന്നുമല്ല ഇത്തരം വഴിയോര കച്ചവടക്കാരില്‍ നിന്നും ഓറഞ്ചോ മറ്റ് പഴ വര്‍ഗങ്ങളോ വാങ്ങുന്നത് സാധാരണക്കാരാണ്. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. ഓറഞ്ച് പഴങ്ങള്‍ ദീര്‍ഘകാലം കേട് വരാതിരിക്കാനുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നു എന്നാണ് കണ്ടെത്തിയത്.

ഓറഞ്ച് കഴിച്ച ചിലര്‍ക്ക് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്താനായി അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മനുഷ്യ ജീവന് തന്നെ ഹാനികരമാകുന്ന രാസവസ്തുക്കളാണ് ഓറഞ്ചില്‍ നിന്നും കണ്ടെത്തിയത്. ഗുളിക രൂപത്തിലാണ് രാസവസ്തു കണ്ടെത്തിയത്. എന്നാല്‍ ഇവ സിറിഞ്ച് ഉപയോഗിച്ച് കുത്തി വെച്ചതാണെന്നാണ് വിവരം. ഓറഞ്ചിന്റെ അകത്ത് എത്തി ഉറച്ച് ഗുളിക രൂപത്തില്‍ ആയതാണ് ഇവയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷയായ ലക്ഷ്മി മനോജിന്റെ നേതൃത്ത്വിലുള്ള സംഘമാണ് പരിശോധന നടത്തി ഓറഞ്ചിനുള്ളില്‍ രാസവസ്തു കണ്ടെത്തിയത്. വാര്‍ഡ് അംഗം അഭിലാഷ്, സുനിത, അഞ്ജു, ധന്യ, രവീന്ദ്രവര്‍മ എന്നിവരും പരിശോധനയ്ക്കു നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന തുടരും എന്നാണ് സംഘം നല്‍കുന്ന വിവരം.

എന്ത് തന്നെ ആയാലും സാധാരണക്കാര്‍ ആശ്രയിക്കുന്ന ഇത്തരം കടകളില്‍ വില്‍ക്കുന്ന പഴ വര്‍ഗങ്ങളില്‍ മനുഷ്യ ജീവന് തന്നെ ഭീഷണിയാകുന്ന രാസവസ്തുക്കള്‍ കുത്തി നിറയ്ക്കുന്നത് ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. സാധാരണക്കാരുടെ ജീവന് പുല്ല് വില കല്‍പ്പിച്ച് കൊണ്ടുള്ള വിതരണക്കാരുടെ ഇത്തരം പ്രവൃത്തികള്‍ ഒരു വിധത്തിലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഭക്ഷിക്കുന്ന ഇത്തരം ഓറഞ്ചുകളില്‍ മായം ഇല്ലെന്ന് ഉറപ്പാക്കേണ്ടതാണ്.

ഓറഞ്ചിലെ വിഷം ഒഴിവാക്കാൻ ചെയ്യേണ്ടത് 

ഓറഞ്ചിലെ വിഷം ഒഴിവാക്കാൻ ആദ്യം ചെയ്യേണ്ടത് ഓറഞ്ച് തൊലി പൊളിക്കുന്നതിനു മുമ്പ് ടാപ്പ് തുറന്ന് ഒഴുക്ക് വെള്ളത്തിൽ കഴുകുക. അല്ലെങ്കിൽ 15 മിനുട്ട് നേരം എങ്കിലും ഒരു ലിറ്റർ വെള്ളത്തിൽ 3 സ്പൂൺ വിനഗർ ഒഴിച്ച് അതിൽ ഇടുക. കഴുകാതെ തൊലി പൊളിച്ചാൽ തൊലിക്ക് പുറത്തുള്ള കീട നാശനികൾ കൈകളിൽ വാവുകയും ആയത് ശരീരത്തിൽ എത്തുകയും ചെയ്യും. ഓറഞ്ചിനുള്ളിൽ കുത്തി വയ്ക്കാൻ സാധ്യതയുള്ള കെമിക്കലുകൾ കണ്ടെത്താൻ തൊലി പുറത്ത് പോറലും, മുറിവുകളും ഉള്ളത് വാങ്ങാതിരിക്കുക. കഴുകിയും വിനഗർ വെള്ളത്തിൽ ഇട്ട ശേഷമോ ഓറഞ്ച് ഫ്രിഡ്ജിൽ വയ്ച്ച് തണുപ്പിച്ച് ഉപയോഗിച്ചാൽ രുചി ഇരട്ടിയായി നുകരാം