പാരീസ്. ഈഫൽ ടവറിന്റെ മുകളിൽ കിടന്നുറങ്ങി രണ്ട് വിനോദസഞ്ചാരികൾ അറസ്റ്റിൽ. മദ്യപിച്ച് ബോധം നഷ്ടപ്പെട്ടതാണ് ഇരുവരും ടവറിനു മുകളിൽ കുടുങ്ങാൻ കാരണം . കഴിഞ്ഞ ദിവസം രാത്രിയിൽ സുരക്ഷാസംവിധാനങ്ങൾ മറികടന്നാണ് വിനോദ സഞ്ചാരികൾ ടവറിന് മുകളിൽ കിടന്നുറങ്ങിയത്. പൊതുജനങ്ങൾക്കായി അടച്ചിട്ടിരുന്ന ടവറിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലെ സ്ഥലത്താണ് ഇവരുടെ ഉറക്കം. രാവിലെ 9:00ന് ടവർ തുറക്കുന്നതിന് മുമ്പായി ഇവരെ കണ്ടെത്തി സെക്യൂരിറ്റി ഗാർഡുകൾ ഉണർത്തുകയായിരുന്നു.
എൻട്രി ടിക്കറ്റെടുത്ത ശേഷം മുകളിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ ഇരുവരും സുരക്ഷാ ക്രമീകരണങ്ങൾ മറികടക്കുകയായിരുന്നു എന്നും ഭീഷണിയൊന്നും ഉയർത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു, ഇവരെ പുറത്തെത്തിക്കാനായി സ്പെഷ്യലിസ്റ്റ് യൂണിറ്റ് ഉൾപ്പെടെയുള്ള അഗ്നിശമന സേനാംഗങ്ങളെ അയച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു.
മദ്യപിച്ചത് കൂടിപോയതിനാലാണ് ഇരുവരും കുടുങ്ങിയതെന്നാണ് പ്രോസിക്യൂട്ടർ പറയുന്നത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. രാത്രിയിൽ നുഴഞ്ഞുകയറുന്നവരെ കണ്ടെത്തിയതിനെ തുടർന്ന് പിറ്റേന്ന് രാവിലെ ടവർ പൊതുജനങ്ങൾക്കായി തുറക്കുന്നത് ഒരു മണിക്കൂറോളം വൈകിയാണ്.
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…