national

മദ്യലഹരിയില്‍ നിത്യവും രാത്രിയിലുള്ള പീഡനം സഹികെട്ടു, 4 ഭാര്യമാര്‍ ഉപേക്ഷിച്ചയാളെ അഞ്ചാം ഭാര്യ വെട്ടിക്കൊന്നു, ജനനേന്ദ്രിയം വെട്ടി നാശമാക്കി

ഭോപ്പാല്‍ . മദ്യലഹരിയിലെ പീഡനം സഹിക്ക വയ്യാതെ നാല് മുന്‍ഭാര്യമാർ ഉപേക്ഷിച്ച ആളെ അഞ്ചാം ഭാര്യ കോടാലിയിൽ വെട്ടി കൊന്നു ജനനേന്ദ്ര്യം വെട്ടി കീറി. കാഞ്ചന്‍ ഗുര്‍ജാര്‍ എന്നയാളെ ഭാര്യ ബിരേന്ദര്‍ ഗുര്‍ജാര്‍ ആണ് ഇത്തരത്തിൽ കൊലപ്പെടുത്തിയിരിക്കുന്നത്. കാഞ്ചന്‍ ഗുര്‍ജാറിന്റെ അഞ്ചാമത്തെ ഭാര്യയാണ് ബിരേന്ദര്‍ ഗുര്‍ജാര്‍. ഫെബ്രുവരി 21 ന് ആണ് കാഞ്ചന്‍ ഗുര്‍ജറിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മധ്യപ്രദേശിലെ സിംഗ്രൗലിയില്‍ നടന്ന സംഭവത്തിൽ ഭാര്യയെ പോലീസ് വ്യാഴാഴ്ച അറസ്റ് ചെയ്യുകയായിരുന്നു.

കാഞ്ചന്‍ ഗുര്‍ജറിന്റെ മൃതദേഹം നഗ്നമായ നിലയില്‍ വീടിന് സമീപത്തുള്ള പറമ്പില്‍ ആയിരുന്നു കണ്ടെത്തിയിരുന്നത്. ഇയാളുടെ ജനനേന്ദ്രിയവും തൊണ്ടയും മുറിച്ച നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെയാണ് വ്യാഴാഴ്ച ബിരേന്ദര്‍ ഗുര്‍ജാര്‍ അറസ്റ്റിലായിരിക്കുന്നത്.

കേസന്വേഷണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ തന്നെ ബിരേന്ദറിനേയും ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നിന്ന് ബിരേന്ദര്‍ സമര്‍ത്ഥമായി ഒഴിഞ്ഞ് മാറുകയാണ് ഉണ്ടായത്. തുടർന്ന് സംശയം തോന്നിയ പൊലീസ് ബിരേന്ദറിനെ നിരീക്ഷിച്ച് വരുന്നുണ്ടായിരുന്നു.

വീണ്ടും ബിരേന്ദറിനെ ഇതിനിടെ വീണ്ടും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തതോടെ ബിരേന്ദര്‍ കുറ്റം സമ്മതിച്ചു. ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലർത്തി കൊടുത്ത് മയക്കിയ ശേഷം കോടാലി കൊണ്ട് ബിരേന്ദർ, കാഞ്ചനെ അടിച്ച് കൊല്ലുകയായിരുന്നു എന്നും തുടർന്ന് ജനനേന്ദ്രിയത്തിലും തൊണ്ടയിലും കോടാലി കൊണ്ട് വെട്ടി എന്നും ബിരേന്ദര്‍ പോലീസിനോട് പറഞ്ഞു.

പിന്നീട് ആരും അറിയാതെ ബിരേന്ദര്‍ മൃതദേഹം പുറത്ത് കൊണ്ടുപോയിട്ടു. തെളിവ് നശിപ്പിക്കാനായി കാഞ്ചന്‍ ഗുര്‍ജറിന്റെ വസ്ത്രങ്ങളും ചെരിപ്പുകളും കത്തിച്ച് കളയുകയും ഉണ്ടായി. കാഞ്ചന്‍ മദ്യത്തിനും മയക്ക് മരുന്നിനും അടിമയായിരുന്നും എന്നാണ് ബിരേന്ദര്‍ പറയുന്നത്. എല്ലാ ദിവസവും മദ്യലഹരിയില്‍ രാത്രിയിൽ എത്തി തന്നെ ഉപദ്രവിക്കാറുണ്ടെന്നും സഹികെട്ടാണ് കൃത്യം ചെയ്തതെന്നും ബിരേന്ദര്‍ പറയുന്നു. കാഞ്ചന്റെ മദ്യലഹരിയിലെ പീഡനം സഹിക്ക വയ്യാതെ ആണ് നാല് മുന്‍ഭാര്യമാരും അയാളെ ഉപേക്ഷിച്ച് പോയതെന്നും ബിരേന്ദര്‍ പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

53 mins ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

1 hour ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

2 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

2 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

3 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

3 hours ago