kerala

നന്ദി പഴയിടം സാർ… ഒരു പരാതിയുമില്ലാതെ മനസ്സും വയറും നിറച്ചതിന്- ഗോപിനാഥ് മുതുകാട്

ഭിന്നശേഷിക്കാരുടെ കലോത്സവമായ സമ്മോഹനിൽ ഒരു പരാതിയുമുയർത്താതെ ഇഷ്ടവിഭവങ്ങൾ വിളമ്പി വയറുകൾ നിറച്ച പഴയിടം മോഹനൻ നമ്പൂതിരിക്ക് നന്ദി പറഞ്ഞ് ഗോപിനാഥ് മുതുകാട്. പഴയിടത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മുതുകാട് കുറിപ്പ് പങ്കുവച്ചത്.

തളർച്ചയിലും ഞങ്ങൾ ചിരിച്ചു….സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാൻ അവശനായി നിലത്ത് തളർന്നു കിടക്കുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാൾ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു.
ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്റെ വിഭവങ്ങളും വേറെവേറെയുണ്ടാക്കി, വന്നവരെ മുഴുവൻ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവർ മടങ്ങിപ്പോകുമ്പോൾ സത്യത്തിൽ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.

പഴയിടം പറഞ്ഞു: ‘എല്ലാം നന്നായി കഴിഞ്ഞല്ലോ… ഇനി നമുക്ക് ഒരു ഫോട്ടോ എടുക്കണം.’വിയർത്തൊട്ടിയ ശരീരങ്ങൾ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫർ പറഞ്ഞു… ‘സ്മൈൽ പ്‌ളീസ്…’ ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു… തളർച്ചയിലെ ചിരി….!നന്ദി പഴയിടം സാർ… ഒരു പരാതിപോലുമില്ലാതെ സ്‌നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്..

Karma News Network

Recent Posts

കാട്ടാനയുടെ ആക്രമണം; മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ്‌ ക്യാമറാമാന് ദാരുണാന്ത്യം. എ വി മുകേഷ് (34) ആണ് മരിച്ചത്. ഇന്ന് രാവിലെ…

4 mins ago

കിടപ്പു രോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, സഹോദരിയും സുഹൃത്തും അറസ്റ്റിൽ

തൃശൂർ : കിടപ്പുരോഗിയായ സഹോദരനെ സഹോദരിയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. നെടുമ്പാൾ വഞ്ചിക്കടവ് സ്വദേശികളായ ഷീബ, സുഹൃത്തായ സെബാസ്റ്റ്യൻ എന്നിവരാണ്…

25 mins ago

പെറ്റമ്മയോളം തന്നെ ഇഷ്ടമാണ്, അമ്മേ എന്ന് തന്നെയാണ് വിളിക്കുന്നത്, ആശയ്ക്ക് ജന്മദിനാശംസകളുമായി കുഞ്ഞാറ്റ

വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഉർവ്വശിയും മനോജ് കെ ജയനും. ഇരുവരുടെയും മകൾ കുഞ്ഞാറ്റ എന്ന തേജലക്ഷ്മി സമൂഹമാധ്യമങ്ങളിൽ താരമാണ്.…

35 mins ago

ജീവനക്കാർ കൂട്ടഅവധിയിൽ, 70-ലധികം സര്‍വീസുകള്‍ റദ്ദാക്കി എയര്‍ഇന്ത്യ, ദുരിതത്തിൽ

ന്യൂഡല്‍ഹി : മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയതിനെതിരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ‌ യാത്രക്കാരുടെ പ്രതിഷേധം തുടരുന്നു. ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ…

51 mins ago

ചക്കിയുടെ വിവാഹത്തിൽ നിന്ന് മഞ്ജു മാറി നിന്നത് മകളെ ഓർത്ത്, സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച

മാളവിക ജയറാമിന്റെ വിവാഹത്തിന് മഞ്ജു വാര്യരെ കാണാഞ്ഞതിന്റെ പരിഭവം ആരാധകർക്ക് ഉണ്ടായിരുന്നു. എത്ര തിരക്കിൽ ആണെങ്കിലും ഇത്രയും ദിവസം നീണ്ടുനിന്ന…

1 hour ago

നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിക്ക് രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്

കോഴിക്കോട് : കടലിൽ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി…

1 hour ago