entertainment

ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവേഴ്സായി സന്തോഷം പങ്കിട്ട് ദുൽഖർ സൽമാൻ

മലയാളികളുടെ പ്രിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി അഭിനയമികവുകൊണ്ടാണ് ദുൽഖർ ആരാധകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു കോടി ഫോളോവർമാരെ നേടുന്ന ആദ്യ മലയാളിയായി ദുൽഖർ മാറി. ഈ സന്തോഷം ദുൽഖർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ചു. ‘എന്റെ ചിന്തകളും പോസ്റ്റുകളും സഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും സ്നേഹം’ എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.

മലയാളത്തിൽ മാത്രമല്ല, തെന്നിന്ത്യയിൽ തന്നെ ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ മുൻ നിരയിലാണ് ദുൽഖർ. 1.73 കോടി ഫോളോവർമാരുള്ള അല്ലു അർജുനാണ് ഒന്നാം സ്ഥാനത്ത്. 1.46 കോടി ഫോളോവർമാരുമായി വിജയ് ദേവരകൊണ്ട രണ്ടാം സ്ഥാനത്ത്. ദുൽഖർ മൂന്നാമനും. ആരാധകരോട് തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനും അവരോട് സംവദിക്കാനുമുള്ള ഇടമായി ദുൽഖർ ഇൻസ്റ്റഗ്രാം ഉപയോഗിക്കാറുണ്ട്.

മലയാളത്തിൽ റോഷൻ ആൻഡ്രൂസ് ചിത്രം ‘സല്യൂട്ടും’ തമിഴിൽ ബ്രിന്ദാ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഹേയ് സിനാമിക’യുമാണ് ദുൽഖറിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രീയപ്പെട്ടതാണ്. 2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ്‌ മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം

Karma News Network

Recent Posts

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

12 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

30 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

45 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

60 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

2 hours ago