topnews

ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്, വിവാദ വിഷയത്തില്‍ എം സി ജോസഫൈന്‍ രാജി വയ്ക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ

സ്വകാര്യ ചാനല്‍ നടത്തിയ ലൈവ് ഷോയ്ക്കിടെ പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എം സി ജോസഫൈന്‍ തട്ടിക്കയറിയ സംഭവത്തില്‍ പ്രതികരിച്ച് ഡിവൈഎഫ്‌ഐ. ജോസഫൈന്‍ രാജി വയ്ക്കേണ്ടതില്ലെന്നാണ് ഡിവൈഎഫ്ഐയുടെ അഭിപ്രായം. സംഭവിച്ച വീഴ്ചയില്‍ ജോസഫൈന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന നേതാവ് എ എ റഹീം വ്യക്തമാക്കി. ഇതോടെ വിവാദം അവസാനിച്ചു. വിവാദം ഉയരുമ്പോള്‍ പൊതുവിഷയത്തില്‍ നിന്ന് ശ്രദ്ധ മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീധനത്തിന് എതിരായി ക്യാമ്പെയിനെ ശക്തിപ്പെടുത്താന്‍ ആണ് ശ്രദ്ധിക്കേണ്ടത്. പൊതുവെ ഉണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അത്തരത്തിലുള്ള ഒരു ചര്‍ച്ചാ പരിസരം സൃഷ്ടിച്ചിട്ടുണ്ട്. അത് മുന്‍പോട്ട് കൊണ്ടുപോകാനാണ് സംഘടന ശ്രമിക്കുന്നതെന്നും റഹീം. കഴിഞ്ഞ ദിവസം സിപിഐ സംഘടനയായ എഐവൈഎഫ് ജോസഫൈന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

ഒരു ചാനലില്‍ പങ്കെടുത്ത് യുവതിയുടെ പരാതി കേള്‍ക്കുന്നതിനിടെയാണ് എം.സി ജോസഫൈന്‍ കയര്‍ത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈന്‍ ചോദിച്ചു. അതിനു യുവതി നല്‍കിയ മറുപടിക്ക് ‘എന്നാല്‍ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈന്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.

Karma News Editorial

Recent Posts

യുദ്ധം അറബ് ലോകത്തേക്ക്, ഇസ്രായേലിലേക്ക് 200 മിസൈൽ വിട്ട് ലബനോൻ, ഹിസ്ബുള്ള തലവനെ വധിച്ചു

ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം രൂക്ഷമായി. അങ്ങിനെ ലോകത്ത് മറ്റൊരു യുദ്ധം കൂടി പൊട്ടിപുറപ്പെട്ടിരിക്കുകയാണ്‌. ലബനോനും ഇസ്രായേലും തമ്മിലുള്ള യുദ്ധം…

2 hours ago

ശാശ്വതീകാനന്ദ സ്വാമി മരിച്ചത് വെടിയേറ്റ്, പ്രതികളേ അറിയാം,ദൃക്സാക്ഷി

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയേ കൊല്ലപ്പെടുത്തിയത് തലക്ക് നിറയൊഴിച്ച്. മുറിവിൽ നിന്നും രക്തവും വെള്ളവും ഒഴുകുന്നത്…

2 hours ago

റഷ്യയിൽ സന്ദർശനത്തിന് ഒരുങ്ങി പ്രധാനമന്ത്രി, വ്ളാദിമിർ പുതിനുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ ക്ഷണപ്രകാരമാണ്…

3 hours ago

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം, താരങ്ങളെ ഒരു നോക്കുകാണാന്‍ കാത്തുനില്‍ക്കുന്നത് പതിനായിരങ്ങള്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് മുംബൈയില്‍ ഊഷ്മള സ്വീകരണം. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ ടീം അംഗങ്ങളെ സ്വീകരിക്കാന്‍…

3 hours ago

SNDP യെ പൊളിക്കണം, വെള്ളാപ്പള്ളിയെയും കുടുംബത്തെയും പൂട്ടണം, തന്ത്രം മെനഞ്ഞ് സിപിഎം

തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ എസ്എൻഡിപി യോഗത്തിനെതിരെ കടുത്ത വിമർശനവുമായി സിപിഎം. എസ് എൻഡി പി യോ​ഗങ്ങളിൽ സംഘപരിവാർ പ്രവർത്തകരെ…

4 hours ago

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

5 hours ago