തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇബുള്‍ജെറ്റ് സഹോദരങ്ങള്‍. പോലീസ് തങ്ങളെ മനപ്പൂര്വ്ം കുടുക്കാന്‍ ശ്രമിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നില്‍ മയക്കുമരുന്ന് മാഫിയയും ചില ഉദ്യോഗസ്ഥരുമാണെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ ആരോപിച്ചു. യാത്ര ചെയ്ത സ്ഥലങ്ങളിലെ വൈവിധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും ഇബുള്‍ജെറ്റ് പറഞ്ഞു.
പൊലീസ് നല്കിയ ഹര്‍ജിയില്‍ കോടതി ഇവരോട് വിശദീകരണം ആവശ്യപെട്ടിട്ടുണ്ട്. ഇന്ന് കേസ് പരിഗണിക്കും. കോടതിയുടെ അന്തിമ തീരുമാനം ആയിരിക്കും കേസിലെ പ്രധാന ഘടകം. യൂട്യൂബ് ചാനല്‍ വഴിയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ കേസുമായി ബന്ധപ്പെട്ട പ്രതികരണം പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെ പോലീസ് അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാദിച്ച വാദങ്ങള്‍ക്ക് മറുപടിയുമായാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ എത്തിയത്. പൊലീസ് ഇരുവര്‍ക്കും മയക്കുമരുന്ന് ബന്ധം പോലും ഉണ്ടോ എന്ന് സംശയിക്കുന്ന സാഹചര്യം ഉയര്‍ന്നിരുന്നു.
അതിന് തെളിവായിട്ടാണ് യൂട്യൂബ് ചാനലിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ആരോപണങ്ങള്‍ ഉയരുകയും ചെയ്തത്.ഇതിന് മറുപടിയായി ഇവര്‍ പറയുന്നത് മനപൂര്‍വം കുടുക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ്,നേരത്തെ തന്നെ ഇത്തരം മാഫിയ പ്രവര്‍ത്തനങ്ങള്‍ ഉണ്ട് തങ്ങള്‍ വളരെ വിശദമായി സമൂഹത്തോട് വിളിച്ചു പറഞ്ഞിട്ടുള്ളതാണ്, അതുകൊണ്ട് തന്നെ അത്തരം മാഫിയ സംഘങ്ങളും ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നുകൊണ്ടാണ് തങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് എന്ന ആരോപണമാണവുമായാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ വിഡിയോയോയില്‍ എത്തിയത്.
മയക്ക് മരുന്ന് മാഫിയയുമായി യാതൊരു ബന്ധവുമില്ല,ടൂറിസ്റ്റ് ബസുകളുമായി ബന്ധപ്പെട്ട സഹചര്യങ്ങള്‍ വീഡിയോ റിപ്പോര്‍ട്ട് ചെയ്തിരുന്നു അതുമായി ബന്ധപ്പെട്ടുള്ള ചില ആളുകളും തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഉന്നയിക്കുന്ന ആരോപണങ്ങള്‍. മാധ്യമങ്ങള്‍ക്ക് എതിരേയുമുള്ള വിമര്‍ശനങ്ങളും ഇരുവരുടെ ഭാഗത്തു നിന്നും ഉണ്ടായി. പല കാര്യങ്ങളും വസ്തുത അറിയാതെയാണ് പുറത്തു വിടുന്നതെന്നും ചൂണ്ടിക്കാട്ടി. കോടതിയിലും നിയമ സംവിധാനത്തിലും പൂര്‍ണ വിശ്വാസമുണ്ട് എന്നും ഇരുവരും വിഡിയോയില്‍ വ്യക്തമാക്കി.
ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…
ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ…
മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന് (24) ആണ്…
ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…
പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…
കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…