topnews

കേരളത്തിലെ രണ്ട് മന്ത്രിമാര്‍ക്ക് ബിനാമി പേരില്‍ 200 എക്കറിലധികം ഭൂമി; അന്വേഷണം തുടങ്ങി

കേരളത്തിലെ രണ്ട് മന്ത്രിമാര്‍ ബിനാമി പേരില്‍ 200 എക്കറിലധികം ഭൂമി സമ്പാദിച്ചതായി വിവരം. കേരളത്തിന് പുറത്ത് ബിനാമി പേരുകളില്‍ സ്വത്ത് സമ്പാദിച്ചതായാണ് വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ കേരളത്തിന് പുറത്ത് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി.

മഹാരാഷ്ട്രയിലാണ് മന്ത്രിമാര്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയതെന്നാണ് പ്രാഥമിക വിവരം. ഇതേത്തുടര്‍ന്നുള്ള പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി സിന്ധുദുര്‍ഗ് ജില്ലയിലെ റവന്യു അധികാരികളോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ രണ്ട് മന്ത്രിമാരാണ് അനധികൃതമായി സ്വത്ത് സമ്പാദിച്ചത് എന്ന വിവരങ്ങള്‍ ചോര്‍ന്നുവെങ്കിലും ആ രണ്ട് മന്ത്രിമാര്‍ ആരൊക്കെയാണ് എന്ന വിവരം അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. അതേസമയം പ്രാഥമിക അന്വേഷണത്തില്‍ ഇടപാട് സ്ഥിരീകരിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മഹാരാഷ്ട്രയിലാകും കേസ് രജിസ്റ്റര്‍ ചെയ്യുക. ഇതേത്തുടര്‍ന്നാകും മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്തുക.

Karma News Editorial

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

1 hour ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

1 hour ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

3 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago