entertainment

അമലാപോളിന്റെ ചിത്രങ്ങള്‍ പ്രചരപ്പിക്കുന്നതില്‍ ഗായകന്‍ ഭവനീന്ദറിനെ വിലക്കി കോടതി

നടി അമല പോളുമായുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും മുന്‍ കാമുകന്‍ ഗായകന്‍ ഭവനീന്ദര്‍ സിംഗിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. ഇരുവരും നേരത്തെ സുഹൃത്തുക്കള്‍ ആയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും ചേര്‍ന്ന് പകര്‍ത്തിയ ചില ചിത്രങ്ങള്‍ ഭവനീന്ദര്‍ സിംഗ് പുറത്തു വിട്ടിരുന്നു. ഇതോടെ ഇരുവരും വിവാഹിതരായെന്ന പ്രചരണവും ഉണ്ടായി. എന്നാല്‍ ഇതിനെതിരെ അമല പോള്‍ തന്നെ രംഗത്ത് എത്തി. തന്നെ അപകീര്‍ത്തി പെടുത്താനായാണ് ചിത്രങ്ങള്‍ പുറത്തു വിട്ടതെന്ന് അമല പോള്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു.

അമലയ്‌ക്കൊപ്പം പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുള്ള ചിത്രങ്ങള്‍ ഭവനീന്ദര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വിവാഹിതരായി എന്ന തരത്തില്‍ പ്രചരണങ്ങള്‍ ഉണ്ടായി.ഇതോടെ ഭവനീന്ദര്‍ ചിത്രങ്ങള്‍ നീക്കം ചെയ്തുവെങ്കിലും ചിത്രങ്ങള്‍ വൈറലായി.

ചിത്രം ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്തതാണെന്നും ഭവനീന്ദര്‍ ഇത് ദുരുപയോഗം ചെയ്യുന്നുവെന്നും കാണിച്ച് അമല കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോ പോലും ഇനി ഭവനീന്ദര്‍ പ്രസിദ്ധീകരിക്കരുതെന്നും ഹര്‍ജിയില്‍ അമല ആവശ്യപ്പെട്ടു. അമലയുടെ ആവശ്യം അംഗീകരിച്ച കോടതി നടിക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

Karma News Network

Recent Posts

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്, സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. മടിക്കേരിയിൽ സ്വകാര്യ മൊബൈല്‍ കമ്പനി വിതരണക്കാരനായ അബ്ദുൽ റോഷനാണ് അറസ്റ്റിലായത്.…

7 hours ago

ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം

ന്യൂഡൽഹി∙ ഇറാൻ പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലിലെ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ ഏഴു പേർക്കു കൂടി മോചനം. ഇന്ത്യക്കാർക്കു പുറമേ…

8 hours ago

ആലപ്പുഴയിൽ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു

ആലപ്പുഴ: എടത്വയില്‍ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് പരിക്കേറ്റ രണ്ട് സ്‌കൂട്ടര്‍ യാത്രികർ മരിച്ചു. തിരുവല്ല പൊടിയാടി പെരിങ്ങര സ്വദേശികളായ സോമൻ (65),…

9 hours ago

പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പ്; എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ സമരം അവസാനിപ്പിച്ചു

സമരം പിൻവലിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ് ജീവനക്കാർ. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് ജീവനക്കാർ സമരം…

9 hours ago

രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, മുസ്ലിം ജനസംഖ്യയില്‍ 4.3 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിന്‍റേതാണ് കണ്ടെത്തല്‍.…

10 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ, അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ട്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ സ്വന്തം വാഹനവുമായി നാളെ…

10 hours ago