national

പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് ഇഡി

ന്യൂഡല്‍ഹി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കുവാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് ഇഡി. ജൂലൈ 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കുവനായിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ പദ്ധതി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശിയായ പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ ഷെഫീക്ക് പായത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യങ്ങള്‍ പറയുന്നത്. ഇതിനായി പരിശീലന പരിപാടികള്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നു.

ഭീകരപ്രവര്‍ത്തനം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്കായി 120 കോടിരൂപ എന്‍ആര്‍ഐ അക്കൗണ്ട് വഴി പോപ്പുലര്‍ ഫ്രണ്ട് സമാഹരിച്ചതായും ഇഡി കണ്ടെത്തി. വിദേശത്ത് നിന്നും എന്‍ആര്‍ഐ അക്കൗണ്ടുകള്‍ വഴി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പണം അയക്കുകയാണ് ചെയ്തിരുന്നത്.

എന്‍ഐഎ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ യുഎപിഎ അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തും. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ അബുബക്കര്‍ ഉള്‍പ്പെടെ 18 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. നാല് ദിവസമാണ് ഇവരെ കോടതി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടത്. ചോദ്യം ചെയ്യലില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട് 19 കേസുകളാണ് എന്‍ഐഎ അന്വേഷിക്കുന്നത്.

സമൂഹത്തില്‍ ഭീതിവിതയ്ക്കുന്ന പ്രവര്‍ത്തനമാണ് ഇവര്‍ നടത്തുന്നതെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രഫ.ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിയ സംഭവം. മറ്റ് മതസംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണം. സ്ഫോടകവസ്തുക്കളുടെ ശേഖരണം എന്നിവയെല്ലും നിരന്തരം പോപ്പുലര്‍ ഫ്രണ്ട് ആവര്‍ത്തിക്കുന്നതായി എന്‍ഐഎ കോടതിയെ അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിന് യുവാക്കളെ സജ്ജരാക്കുവാന്‍ ഭീകരന്‍ യാസര്‍ ഹസനും മറ്റ് ചിലരും ശ്രമിച്ചു. ഇതിനായി ആയുധ പരിശീലന ക്യാംപുകള്‍ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നു.

 

 

Karma News Network

Recent Posts

വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി, ഇപ്പോള്‍ മുഴങ്ങുന്നത് ഇടതുപക്ഷത്തിന്റെ അപായ മണി- എംഎ ബേബി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…

51 seconds ago

കടൽഭിത്തി ഉടൻ നിർമ്മിക്കണം, തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടുറോഡിൽ ശയന പ്രദക്ഷിണം നടത്തി ബിജെപി

എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…

4 mins ago

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി തോട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മർദിച്ച രോഗി ശ്രീകുമാർ തിരുവനന്തപുരത്ത് തോട്ടിൽ മരിച്ച നിലയിൽ. കൂട്ടുകാരൻ മനോജിന്റെ…

33 mins ago

പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, മന്ത്രി മുഹമ്മദ് റിയാസിന് പങ്ക്, കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് കോൺ​ഗ്രസ്

കോഴിക്കോട്: പി.എസ്‌.സി. അംഗത്വം സി.പി.എം. തൂക്കിവിൽക്കുകയാണ്, എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ടെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് അഡ്വ.…

35 mins ago

മരിക്കുന്നതിന്റെ തലേദിവസം വരെ 13 കുപ്പി ബിയറോളം കലാഭവൻ മണി കുടിച്ചു- അന്വേഷണ ഉദ്യോഗസ്ഥന്‍

മലയാളികള്‍ ഉള്ളിടത്തോളം കാലം മറക്കാനാവാത്ത കലാകാരനാണ് കലാഭവന്‍ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാര്‍ച്ച് ആറിന്…

1 hour ago

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

2 hours ago