ടോക്യോ: ടോക്യോ ഒളിമ്പിക്സിലെ ഏറ്റവും വേഗമേറിയ വനിതാ താരമായി ജമൈക്കയുടെ എലെയ്ന് തോംസണ്‍. ലോകത്തെ വേഗതയേറിയ മൂന്ന് താരങ്ങളും ഇത്തവണ ജമൈക്കയില്‍ നിന്നാണ്. 100 മീറ്റര്‍ ഫൈനലില്‍ ഒളിമ്പിക്
റെക്കോഡോടെയാണ് എലെയ്ന് സ്വര്‍ണം നേടിയത്. 10.61 സെക്കന്റില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു.
33 വര്‍ഷം മുമ്പുള്ള റെക്കോര്‍ഡ് പഴങ്കഥയാക്കിയാണ് എലെയ്ന് തോംസണ്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. റിയോ ഒളിമ്പിക്സില്‍
വനിതകളുടെ 100 മീറ്ററിലെ വിജയിയും എലെയ്ന് തോംസണ്‍ ആയിരുന്നു. 10.72 സെക്കന്‍ഡിലായിരുന്നു അന്ന് എലെയ്ന് ഫിനിഷ് ചെയ്തത്.
സ്വര്‍ണത്തോടൊപ്പം വെള്ളിയും വെങ്കലവും ജമൈക്ക നേടി. ലോക ഒന്നാം നമ്ബര്‍ താരവും രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനുമായ ഷെല്ലി ആന്‍ഫ്രേസറിനാണ് വെള്ളി (സമയം: 10.74 സെ). മൂന്നാം റാങ്കുകാരിയായ ഐവറി കോസ്റ്റിന്റെ താ ലൗവിനെ പിന്തള്ളി ഷെറീക്ക ജാക്ക്സണ് വെങ്കലം സ്വന്തമാക്കി. 10.76 സെക്കിന്റില് ഓടിയെത്തിയ ഷെറീക്കയുടെ കരിയറിലെ ഏറ്റവും മികച്ച സമയമാണിത്. താ ലൗവിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. (10.91 സെ).
യു.എസ്.എയുടെ ഫളോറെന്‍സ് ഗ്രിഫിതിന്റെ പേരിലുള്ള ഒളിമ്പിക് റെക്കോഡാണ് എലെയ്ന് തോംസണ്‍ മറികടന്നത്. 1988-ലെ സിയോള്‍ ഒളിമ്ബിക്സിലാണ് ഫ്ളോറെന്‍സ് ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം നേടിയത്. (10.62 സെ). ലോക റെക്കോഡും ഫ്ളോറെന്സിന്റെ പേരിലാണ് (10.49 സെ).
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…