ന്യൂഡല്‍ഹി. സുപ്രീംകോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തിരഞ്ഞെടുപ്പ് കടപ്പത്രത്തില്‍ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 15ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. 2019മുതൽ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്ന് മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പുറത്ത് വിട്ടത്.
രണ്ട് പട്ടികകളാണ് പ്രസിദ്ധീകരിച്ചത്. അതേസമയം ആരുടെയെല്ലാം പണം ലഭിച്ചുവെന്ന് വിവരമില്ല. അദാനി, റിലയന്‍സ് കമ്പനികളുടെ പേര് പട്ടികയിലില്ല. അതേസമയം മുത്തൂറ്റ്, പെഗാസസ്, വേദാന്ത, ബജാജ്, അപ്പോളോ, അള്‍ട്രാ ടെക് സിമന്റ് എന്നി കമ്പനികളുടെ പേര് പട്ടികയിലുണ്ട്.
എസ്ബിഐ ചൊവ്വാഴ്ച രാത്രിയാണ് കടപ്പത്രത്തിലെ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. വിവരങ്ങള്‍ നല്കാന് സാവകാശം തേടിയുള്ള എസ്ബിഐയുടെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ജൂണ്‍ 30 വരെ സാവകാശം തേടിയാണ് എസ്ബിഐ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…