തൃശ്ശൂര്‍. സെപ്റ്റിക് ടാങ്കില്‍ വീണ് കാട്ടാന ചെരിഞ്ഞ നിലയില്‍. വെള്ളിക്കുളങ്ങര പോത്തന് ചിറയില്‍ സെപ്റ്റിക് ടാങ്കിലാണ് കാട്ടാന ചെരിഞ്ഞത്. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യ ഉടമസ്ഥതയിലുള്ള പറമ്പിലെ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
തുമ്പിക്കൈയും തലയും കുഴിയില്‍ അമര്‍ന്ന നിലയിലാണ് ജഡം. പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം മൂന്ന് കാട്ടാനകള്‍ കൃഷി നശിപ്പിച്ചതായും ഇവയിലൊന്നാണ് കുഴിയില്‍ വീണതെന്നും സൂചന.
കുഴിയില്‍ നിന്നും ആനയുടെ ജഡം പുറത്തേക്ക് എടുക്കുവാന്‍ ക്രെയിനും ജെസിബിയും ആവശ്യമാണ്. എന്നാല്‍ ഈ സ്ഥലത്ത് ഇവ എത്തിക്കുവാന്‍ വഴിയില്ല. വെള്ളിക്കുളങ്ങര വനംവകുപ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
തിരുവല്ല; അമേരിക്കയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്ക മരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21…
സമാനതകളില്ലാത്ത യുദ്ധമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് റഫയിൽ കടന്നുകയറിയ ഇസ്രായേൽ സൈന്യത്തിന് വലിയ തിരിച്ചടി ഹമാസിന്റെ ഭാഗത്തുനിന്ന് ലഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ ആണ്…
വീണ്ടും കോപ്പിയടിയുടെ പേരിൽ എയറിലായി ഇടത് സഹയാത്രികയും കുന്നംകുളം വിവേകാനന്ദ കോളേജിലെ അദ്ധ്യാപികയുമായ ദീപാ നിശാന്ത്. ഇത്തവണ ഗണഗീതത്തിലെ വരികളാണ്…
മലപ്പുറം ∙ അനാഥ സ്ത്രീയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയും മുഖത്ത് ചൂടുവെള്ളം ഒഴിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റു…
കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫണ്ട് സ്വന്തം പാര്‍ട്ടിയിലെ ചില മണ്ഡലം പ്രസിഡന്റുമാര്‍ തന്നെ മുക്കിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്. ബൂത്ത് കമ്മിറ്റികള്‍ക്ക്…
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…