topnews

​ഗുരുവായൂർ‌ ആനയോട്ടം ബുധനാഴ്ച, തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു

ഗുരുവായൂർ ആനയോട്ടമാണ് ബുധനാഴ്ച്ച. ഉത്സവത്തിന് മുന്നോടിയായി നടക്കുന്ന പ്രശസ്തമായ ​ഗുരുവായൂർ ആനയോട്ടത്തിൽ തിടമ്പേറ്റുന്ന ആനകളെ തിരഞ്ഞെടുത്തു. അഞ്ച് ആനകളെയാണ് തിരഞ്ഞെടുത്തത്. ദേവദാസ്, രവികൃഷ്ണൻ, ​ഗോപി കണ്ണൻ എന്നിവയാണ് ഓടുന്ന ആനകൾ. ചെന്താമാരക്ഷനും ദേവിയുമാണ് കരുതൽ ആനകൾ. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് ആനയോട്ടം.

ഇക്കുറി ആനയോട്ടത്തിൽ പത്ത് ആനകളെ മാത്രാമാകും പങ്കെടുപ്പിക്കുക. സുരക്ഷാ പ്രശ്നം കണക്കിലെടുത്താണ് എണ്ണം കുറച്ചത്. 25-ലേറെ ആനകൾ പങ്കെടുക്കാറുണ്ടായിരുന്നു. ആനയോട്ടത്തിന് ശേഷമുള്ള പതിവ് ആനയൂട്ടും വേണ്ടെന്ന് വച്ചിട്ടുണ്ട്. അതീവ സുരക്ഷയോടെയാകും ആനയോട്ടം നടത്തുക. ആനയോട്ടം നടക്കുന്ന മഞ്ജുളാൽ മുതൽ‌ ക്ഷേത്രനട വരെ പാപ്പൻമാരുടെ പ്രത്യേക സംഘം നിയന്ത്രണമേറ്റെടുക്കും. ഉച്ചയ്‌ക്ക് രണ്ടരയോടെ മ‍ഞ്ജുളാലിന് മുൻപിൽ പത്ത് ആനകൾ നിരക്കും. ക്ഷേത്രത്തിൽ നാഴിക മണി മൂന്ന് അടിക്കുന്നതോടെ ആനയ്‌ക്ക് അണിയാനുള്ള കുടമണികളുമായി ആനക്കാർ മഞ്ജുളാലിലേക്ക് ഓടും. അവ അണിയിച്ച ശേഷം മാരാർ ശംഖ് വിളിക്കും. ഇതോടെ മൂന്ന് ആനകൾ മുൻപിലേക്ക് ഓടും. ക്ഷേത്ര ​ഗോപുരവാതിൽ കടക്കുന്ന ആനയെ വിജയി ആയി പ്രഖ്യാപിക്കും.

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്തെ ശീവേലിയെ അനുസ്മരിപ്പിക്കുന്നതാണ് ഉത്സവാരംഭദിവസത്തെ ആനയില്ലാ ശീവേലി. രാവിലത്തെ ശീവേലിക്ക് കീഴ്ശാന്തി ഗുരുവായൂരപ്പ ൻറെ സ്വർണ്ണതിടമ്പ് കൈയിലെടുത്ത് നടന്നാണ് മൂന്നു പ്രദക്ഷിണം വെയ്ക്കുക. അന്നേ ദിവസം ആനയോട്ടം കഴിയുന്നതുവരെ ആനകൾ ക്ഷേത്രപരിസരത്ത് വരരുത് എന്നാണ് വ്യവസ്ഥ.

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം

Karma News Network

Recent Posts

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

13 mins ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

47 mins ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

1 hour ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

2 hours ago

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

10 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

11 hours ago