topnews

വർക്കലയിൽ യുവാവിന്റെ മൃതദേഹം നായ്‌ക്കൾ ഭക്ഷണമാക്കി, തിരിച്ചറിയാൻ കഴിയാത്ത വിധം മൃതദേഹം പഴകി

വർക്കല ചാവർകോട്‌ ഒഴിഞ്ഞ പുരയിടത്തിൽ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. ചാവർകോട്‌ ഗാംഗാലയം വീട്ടിൽ അജിത് ദേവദാസിന്റെ മൃതദേഹം ആണെന്ന് പൊലീസ് സ്ഥിതീകരിച്ചു. അരയ്ക്ക് താഴോട്ടുള്ള ഭാഗം പൂർണ്ണമായും തെരുവ് നായ്ക്കൾ ഭക്ഷണമാക്കിയിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയോടെ ഒഴിഞ്ഞ റബ്ബർ തോട്ടത്തിന് സമീപത്തെ പറങ്കി മാവിൻ ചുവട്ടിലാണ് തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കാണുന്നത്. മൃതദേഹത്തിൽ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ ആണ് തിരച്ചിൽ നടത്തി കണ്ടെത്തുന്നത്. തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മൃതദേഹം പഴകിയിരുന്നു.

കുടുബ പ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചതായി കാണിച്ചു ഭാര്യ നേരത്തെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Karma News Network

Recent Posts

മക്കളില്ലാത്ത വിഷമങ്ങളില്ല, പരസ്‍പരം സ്നേഹിച്ചും സപ്പോർട്ട് ചെയ്തും മുന്നോട്ടു പോകാൻ തുടങ്ങിയിട്ട് 28 വർഷം- സോന നായരും ഭർത്താവും

ടെലിവിഷൻ സീരിയലുകളിലൂടെയും സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച നടിയാണ് സോന നായർ. സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ…

12 seconds ago

യദു എത്ര ഭേദം, അസഭ്യ വർഷവും വധഭീഷണിയും നേരിടുന്നു- നടി റോഷ്ന ആൻ റോയ്

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് ശേഷം ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായതായി നടി റോഷ്ന ആന്‍ റോയ്. യദുവില്‍…

32 mins ago

അഖിൽ മാരാർക്കെതിരെ കേസ് നൽകി ശോഭ വിശ്വനാഥ്, താൻ കുട്ടികളെ തല്ലുമെന്ന് പറഞ്ഞ് പോക്‌സോ കേസിനും പരാതി നൽകി

ബിഗ് ബോസ് മലയാളം സീസണ്‍ 5 ജേതാവും സംവിധായകനുമായ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേ സീസണിലെ മത്സരാര്‍ത്ഥിയും ഫൈനലിസ്റ്റുമായ…

1 hour ago

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മലയോരമേഖലകളില്‍ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം,…

2 hours ago

മലയാളത്തിന്റെ നടനവിസ്മയത്തിന് ഇന്ന് 64ാം പിറന്നാള്‍

മോഹൻലാൽ എന്ന മലയാളത്തിന്റെ അഭിമാന നടന് ഇന്ന് പിറന്നാളാണ്. വില്ലനായി വന്ന് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറിയ മോഹൻലാൽ എന്ന അഭിനയ…

2 hours ago

അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

അത്യപൂർവ രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി…

3 hours ago