topnews

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ദില്ലി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ പനിയോ മറ്റെന്തെങ്കിലും ബു​ദ്ധിമുട്ടുകളോ ഇല്ല. ഞാൻ ആരോ​ഗ്യവാനാണ്. നിങ്ങളുടെ പ്രാർഥനയും അനു​ഗ്രഹങ്ങളും ഉള്ളതിനാൽ എത്രയും വേ​ഗം ജോലിയിലേക്ക് മടങ്ങിയെത്തും. സിസോദിയ ട്വിറ്ററിൽ കുറിച്ചു.

ഞായറാഴ്ച രാത്രി നേരിയ പനി അനുഭവപ്പെട്ടതിനെത്തുടർന്ന് സിസോദിയ കൊവിഡ് ടെസ്റ്റിന് വിധേയനാകുകയായിരുന്നു. ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതായി യാതൊന്നും ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ദില്ലിയിൽ ഇന്ന് 3229 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോ​ഗബാധിതരുടെ എണ്ണം 2.21 ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 24 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 4770 ആയി. കഴിഞ്ഞ ദിവസം 4235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 29 പേര്‍ മരണമടഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,18,304 ആയി.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 22,543 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,60,308 ആയി ഉയര്‍ന്നു. 416 പേരാണ് കോവിഡ് ബാധിച്ച് ഇന്ന് സംസ്ഥാനത്ത് മരണമടഞ്ഞത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് മരണം 29,531 ആയി ഉയര്‍ന്നു.

Karma News Network

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

19 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

27 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

60 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

1 hour ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago