മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷും എലിസബത്തും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എലിസബത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇപ്പോൾ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയന്‍. അമൃതയുടെ ഗാന വീഡിയോക്ക് കമന്റുമായെത്തിയിരിക്കുകയാണ് എലിസബത്ത്.
വളരെ മനോഹരമായിരിക്കുന്നുവെന്നും, താന്‍ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടെയാണ് മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ!! എന്നാണ് അമൃത കുറിച്ചത്. എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തി. അതോടെ ഇരുവരുടെയും സ്നേഹത്തിനു കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
അടുത്ത കാലത്ത് വരെ നടന് ബാലയുമായുള്ള വിവാഹവും, വിവാഹമോചനവും എന്നിങ്ങനെ അമൃതയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇതിനൊക്കെ പുറമെ പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തില്‍ വന്നപ്പോഴൊന്നും പതറാതെ അതിനെയെല്ലാം ആത്മ ധൈര്യത്തോടെ നേരിട്ട വ്യക്തി കൂടിയാണ് അമൃത. ജീവിതത്തില്‍ പതറിപോകുമായിരുന്ന പല പല സന്ദര്‍ഭങ്ങള്‍ അമൃതയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ അപ്പോഴൊക്കെ അമൃത പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. സൈബര്‍ അറ്റാക്ക് അടുത്തിടെ വരെ ഏറെയാണ് അമൃതയും കുടുംബവും നേരിട്ടത്. ഇപ്പോള്‍ സംഗീത ലോകത്തെ തിരക്കുകളില്‍ ആണ് അമൃത. താരം അത്രയും സജീവമാണ് സോഷ്യല്‍ മീഡിയയില്‍. അമൃതം ഗമയ എന്ന പേരില്‍ മ്യൂസിക് ബാന്‍ഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിന്റെ ലോകത്തിലാണ് അമൃത.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…