ഒരുപാട് ഒരുപാട് നന്ദി ഡാ, എലിസബത്തിന് നന്ദി പറഞ്ഞ് അമൃത

മലയാളികള്‍ക്കേറെ സുപരിചിതയാണ് ഗായിക അമൃത സുരേഷും എലിസബത്തും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ എലിസബത്തിന് നന്ദിയുമായി എത്തിയിരിക്കുകയാണ് അമൃത. ഇപ്പോൾ അമൃതയുടെ ആരാധികയാണ് എലിസബത്ത് ഉദയന്‍. അമൃതയുടെ ​ഗാന വീഡിയോക്ക് കമന്റുമായെത്തിയിരിക്കുകയാണ് എലിസബത്ത്.

വളരെ മനോഹരമായിരിക്കുന്നുവെന്നും, താന്‍ എത്രവട്ടം ഈ ഗാനം കേട്ടു എന്ന് അറിയില്ലെന്നുമാണ് എലിസബത്ത് പറയുന്നത്. അതോടെയാണ് മറുപടിയുമായി അമൃത എത്തിയത്. ഒരുപാട് ഒരുപാട് നന്ദി ഡാ!! എന്നാണ് അമൃത കുറിച്ചത്. എലിസബത്തിന് നന്ദിയുമായി അഭിരാമി സുരേഷും എത്തി. അതോടെ ഇരുവരുടെയും സ്‌നേഹത്തിനു കൈയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

അടുത്ത കാലത്ത് വരെ നടന്‍ ബാലയുമായുള്ള വിവാഹവും, വിവാഹമോചനവും എന്നിങ്ങനെ അമൃതയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഇതിനൊക്കെ പുറമെ പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തില്‍ വന്നപ്പോഴൊന്നും പതറാതെ അതിനെയെല്ലാം ആത്മ ധൈര്യത്തോടെ നേരിട്ട വ്യക്തി കൂടിയാണ് അമൃത. ജീവിതത്തില്‍ പതറിപോകുമായിരുന്ന പല പല സന്ദര്‍ഭങ്ങള്‍ അമൃതയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ അപ്പോഴൊക്കെ അമൃത പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തി. സൈബര്‍ അറ്റാക്ക് അടുത്തിടെ വരെ ഏറെയാണ് അമൃതയും കുടുംബവും നേരിട്ടത്. ഇപ്പോള്‍ സംഗീത ലോകത്തെ തിരക്കുകളില്‍ ആണ് അമൃത. താരം അത്രയും സജീവമാണ് സോഷ്യല്‍ മീഡിയയില്‍. അമൃതം ഗമയ എന്ന പേരില്‍ മ്യൂസിക് ബാന്‍ഡും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌റ്റേജ് ഷോയും അങ്ങനെ അങ്ങനെ തിരക്കിന്റെ ലോകത്തിലാണ് അമൃത.